പേരൂര്‍ക്കട: ആഴ്ചകളായി കാടുകയറിക്കിടന്ന കുടപ്പനക്കുന്ന് കളക്ടറേറ്റിലെ ജിംനേഷ്യം പരിസരം ശുചീകരിച്ചു. ജില്ലാകളക്ടറുടെ ഇടപെടലിലൂടെയാണ് ജിംനേഷ്യം ശുചീകരിച്ചത്. സിവില്‍സ്റ്റേഷനിലെ ബി. ബ്ലോക്കിനു സമീപത്തെ പാര്‍ക്കിനുള്ളിലാണ് ജിംനേഷ്യം ക്രമീകരിച്ചിട്ടുള്ളത്. ഇതാണ് മുകളറ്റംവരെ കാടുകയറി പുല്ലുകള്‍ വളര്‍ന്നു കിടന്നത്.
പാര്‍ക്കിനുള്ളിലെ ഇന്റര്‍ലോക്ക് പാതപോലും കാണാന്‍ സാധിക്കാത്തവിധം കാടുപിടിച്ചു കിടക്കുകയായിരുന്നു. പ്രഭാത, സായാഹ്ന സവാരിക്കാരായ വയോധികരും പുരുഷന്മാരും സ്ത്രീകളുമാണ് ജിംനേഷ്യം പ്രയോജനപ്പെടുത്തിവന്നിരുന്നത്. എന്നാല്‍ കുറച്ചുനാളായി ഇവിടത്തെ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവിധം കാടുപടരുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.