പറവൂർ: ഹൈബി ഈഡൻ എംപിയുടെ നിർദേശപ്രകാരം പറവൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച ഓപ്പൺ ജിമ്മുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കിയത്.
നഗരസഭയിലെ വൃന്ദാവൻ ജംഗ്ഷൻ, വെടിമറ, പാലക്കുളം, അംബേദ്കർ പാർക്ക് എന്നിവിടങ്ങളിലാണ് ഓപ്പൺ ജിമ്മുകൾ സ്ഥാപിച്ചിട്ടുള്ളത്.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ രമേഷ് ഡി. കുറുപ്പ്, വൈസ് ചെയർപേഴ്സൺ ലൈജി ബിജു, ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ജോബി പഞ്ഞിക്കാരൻ തുടങ്ങിയവർ സംബന്ധിച്ചു.