Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Habitual Thief Arrested

Malappuram

മോ​ഷ​ണ​ക്കേ​സ്; സ്ഥി​രം മോ​ഷ്ടാ​വ് അ​റ​സ്റ്റി​ല്‍

മ​ഞ്ചേ​രി: വീ​ടു​ക​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി കി​ഴ​ക്കേ​ക്കോ​ട്ടാ​യി പാ​ല​ക്കാ​ട്ടു​വീ​ട്ടി​ല്‍ സൈ​നു​ദ്ദീ​നെ​യാ​ണ് മ​ഞ്ചേ​രി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നൂ​റി​ല്‍​പ​രം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. മ​ഞ്ചേ​രി ന​ഗ​ര​ത്തി​ല്‍ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ക്കു​ന്ന പ്ര​തി ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളാ​ണ് ക​വ​ര്‍​ച്ച ന​ട​ത്താ​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ക​വ​ര്‍​ച്ച ന​ട​ത്തി​യ വീ​ടു​ക​ളി​ലെ​ല്ലാം തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മോ​ഷ​ണം.​സി​സി​ടി​വി​ക​ള്‍ പ​രി​ശോ​ധി​ച്ചും സ​മാ​ന രീ​തി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​മാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. ഓ​രോ ജി​ല്ല​ക​ളി​ലും ക​വ​ര്‍​ച്ച ന​ട​ത്തു​ക​യും തു​ട​ര്‍​ന്ന് മ​റ്റു ജി​ല്ല​ക​ളി​ലേ​ക്ക് പോ​യി ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തു​മാ​ണ് പ്ര​തി​യു​ടെ രീ​തി.
മ​ഞ്ചേ​രി സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി.​ജി. ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശി​ശി​ര ശ​ശി​കു​മാ​റാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക്രൈം ​സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഉ​ബൈ​ദു​ള്ള, സാ​ലിം എ​ന്നി​വ​രും മ​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ ധ​നേ​ഷ്, ബി​ജു, മു​ജീ​ബ് എ​ന്നി​വ​രു​ടെ​യും സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

 

Latest News

Corehub Up