Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Half

ര​ഞ്ജി​ത്ത് സ​ജീ​വ് നാ​യ​ക​നാ​കു​ന്ന ഹാ​ഫ്; സെ​ക്ക​ന്‍റ് ലു​ക്ക്

ര​ഞ്ജി​ത്ത് സ​ജീ​വ് നാ​യ​ക​നാ​കു​ന്ന ഹാ​ഫ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക് പു​റ​ത്തി​റ​ങ്ങി. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്. ക​ന്ന​ഡ, ഹി​ന്ദി, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്ക് എ​ന്നീ ഏ​ഴു ഭാ​ഷ​ക​ളി​ലാ​യി​ട്ടാ​ണ് പോ​സ്റ്റ​ർ ഇ​റ​ങ്ങി​യ​ത്.

ഫ്രാ​ഗ്ര​ന​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ൻ സ​ജീ​വും സ​ജീ​വ് പി.​കെ​യും നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം സം​ജാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്നു. മി​ക​ച്ച വി​ജ​യം നേ​ടി​യ ഗോ​ളം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സം​ജാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

മ​ല​യാ​ള സി​നി​മ​യി​ൽ ആ​ദ്യ​മാ​യി വാ​മ്പ​യ​ർ ആ​ക്ഷ​ൻ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ്.​റി​വ​ഞ്ച്, സ​ർ​വൈ​വ​ൽ, ഐ​ഡി​ന്‍റി​റ്റി എ​ന്നീ പ്ര​മേ​യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെയാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ​വി​ക​സ​നം.

രാ​ജ​സ്ഥാ​നി​ലെ ജ​യ്സാ​ൽ​മീ​റാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. പീ​രു​മേ​ടും, റ​ഷ്യ​യു​മാ​ണ് മ​റ്റു ലൊ​ക്കേ​ഷ​നു​ക​ൾ. വി​ശാ​ല​മാ​യ ക്യാ​ൻ​വാ​സി​ൽ വ​മ്പ​ൻ ബ​ഡ്ജ​റ്റി​ൽ ഒ​രു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ മി​ക​ച്ച സാ​ങ്കേ​തി​ക പ്ര​വ​ർ​ത്ത​ക​രു​ടെ നി​റ സാ​ന്നി​ധ്യ​മു​ണ്ട്.

അ​മ​ല​പോ​ൾ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യാ രാ​ജ്ആ​ണ് നാ​യി​ക. ശ്രീ​കാ​ന്ത് മു​ര​ളി, അ​ബ്ബാ​സ്, റോ​ക്കി മ​ഹാ​ജ​ൻ, ജോ​ജി ജോ​ൺ, മ​ണി​ക​ണ്ഠ​ൻ, സ​ത്യ​ജി​ത്ത്, ഷ​ർ​മ്മി രാ​ജ്, ആ​ഗ്നേ​ഷ്, ആ​വ​ണി, അ​ഞ്ജ​ലി നാ​യ​ർ, സ​ന്താ​നം, പ്ര​വീ​ൺ, കൃ​ഷ്ണ​ൻ, നി​ധേ​ഷ്, പ​ര​മേ​ശ്, അ​ഭി​നേ​ഷ്, സ​ഞ്ജ​യ്, ഇ​ജാ​സ്, ക​ല്യാ​ൺ വീ​രാ​ള, വീ​ര​ൻ, ഇ​ദ​യ​കു​മാ​ർ, ദേ​വേ​ന്ദ്ര​നാ​ഥ്, ജ​യ് കു​മാ​ർ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സം​ജാ​ദും പ്ര​വീ​ൺ വി​ശ്വ​നാ​ഥു​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ആ​ക്ഷ​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ലെ ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ പ്ര​ശ​സ്ത​നാ​യ ഇ​ന്തോ​നേ​ഷ്യ​ക്കാ​ര​ൻ വെ​രി​ട്രി യൂ​ലി​സ്മ​ൻ ആ​ണ്. റെ​യ്ഡ്2, ദി​നൈ​റ്റ് കം​സ് ഫോ​ർ അ​സ്(, the night comes for us ) തു​ട​ങ്ങി​യ ലോ​ക​പ്ര​ശ​സ്ത ചി​ത്ര​ങ്ങ​ൾ​ക്ക് ആ​ക്ഷ​ൻ നി​ർ​വ​ഹി​ച്ച കോ​റി​യോ​ഗ്രാ​ഫ​റാ​ണ് വെ​രി​ട്രി യു​ലി​സ്മ​ൻ.

സം​ഗീ​തം - മി​ഥു​ൻ മു​കു​ന്ദ്. ഛായാ​ഗ്ര​ഹ​ണം- പാ​പ്പി​നു. എ​ഡി​റ്റിം​ഗ് - മ​ഹേ​ഷ് ഭു​വ​ന​ന്ദ്. ലൂ​സി​ഫ​ർ എ​മ്പു​രാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ മോ​ഹ​ൻ​ദാ​സ് ആ​ണ് പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ. കോ​സ്റ്റ്യും ഡി​സൈ​ൻ-​ധ​ന്യ ബാ​ല​കൃ​ഷ്ണ​ൻ. മേ​ക്ക​പ്പ്-​ന​ര​സിം​ഹ സ്വാ​മി. സ്റ്റി​ൽ​സ് - സി​ന​റ്റ് സേ​വ്യ​ർ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - രാ​ജേ​ഷ് കു​മാ​ർ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ജി​ബി​ൻ ജോ​യ്. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ സ​ജ​യ​ൻ ഉ​ദ​യ​ൻ​കു​ള​ങ്ങ​ര, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - അ​ബി​ൻ എ​ട​വ​ന​ക്കാ​ട്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ബി​നു മു​ര​ളി. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up