Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Halved

പോക്സോ ഭേദഗതിക്കു മുന്പുള്ള കുറ്റം ശിക്ഷ പകുതിയാക്കി

അ​​​​ഗ​​​​ർ​​​​ത്ത​​​​ല: കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന പോ​​​ക്സോ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നു മു​​​ന്പു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​മെ​​​ന്നു പ​​​രി​​​ഗ​​​ണി​​​ച്ച് പ്ര​​​തി​​​യു​​​ടെ ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ള​​​വു ചെ​​​യ്തു.

നാ​​​​ലു​​​​വ​​​​യ​​​​സു​​​​കാ​​​​രി​​​​യാ​​​​യ മ​​​​ക​​​​ളെ ലൈം​​​​ഗിക​​​​ചൂ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഇ​​​ര​​​യാ​​​ക്കി​​​യെ​​​ന്ന കു​​​റ്റ​​​ത്തി​​​ന് വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വിധിച്ച 20 വ​​​​ർ​​​​ഷം ത​​​ട​​​വു​​​ശി​​​ക്ഷ​​​യാ​​​ണു ത്രി​​​പു​​​ര ഹൈ​​​ക്കോ​​​ട​​​തി പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​ക്കി ചു​​​രു​​​ക്കി​​​യ​​​ത്.

ത്രി​​​പു​​​ര​​​യി​​​ൽ ധ​​​​ലൈ ജി​​​​ല്ല​​​​യി​​​​ലെ റാ​​​​ഞ്ചി​​​​പാ​​​​ര സ്വ​​​​ദേ​​​​ശി രാ​​​​ജ് കു​​​​മാ​​​​ർ ഭാ​​​​ർ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച അ​​​​പ്പീ​​​​ലി​​​​ലാ​​​​ണ് ജ​​​​സ്റ്റീസ് ഡോ.​​​​ടി. അ​​​​മ​​​​ർ​​​​നാ​​​​ഥ് ഗൗ​​​​ഡ്, ജ​​​​സ്റ്റീസ് ബി​​​​ശ്വ​​​​ജി​​​​ത് പാ​​​​ലി​​​​ത് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ബെഞ്ചി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം. ധ​​​​ലൈ​​​യി​​​ലെ പോ​​​​ക്സോ കോ​​​​ട​​​​തി 2023 ഒക്‌ടോബ​​​​ർ 17 നാ​​​​ണു പ്ര​​​​തി​​​​യെ 20 വ​​​​ർ​​​​ഷം ക​​​​ഠി​​​​ന​​​​ത​​​​ട​​​​വി​​​​നു ശി​​​ക്ഷി​​​ച്ച​​​ത്. 10,000 രൂ​​​​പ പി​​​ഴ​​​യും പ്ര​​​തി​​​ക്കു വി​​​ധി​​​ച്ചി​​​രു​​​ന്നു.

ഉ​​​റ​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന നാ​​​ലു​​​വ​​​യ​​​സു​​​കാ​​​രി​​​യെ 2019 ജ​​​​നു​​​​വ​​​​രി 22 നാ​​​ണു പ്ര​​​തി ലൈം​​​ഗിക​​​ചൂ​​​ഷ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കി​​​യ​​​ത്. കു​​​​ട്ടി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​നും സ​​​​മീ​​​​പ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പി​​​​റ്റേ​​​​ന്ന് അ​​​​ങ്ക​​​​ണ​​​​വാ​​​​ടി​​​​യി​​​​ൽ​​​​വ​​​​ച്ചു പീ​​​​ഡ​​​​ന​​​​വി​​​​വ​​​​രം കു​​​​ട്ടി പ​​​​റ​​​​യു​​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​​ട്ടി​ പീ​​​ഡ​​​ന​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​താ​​​യി മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പോ​​​ക്സോ നി​​​യ​​​മ​​​ഭേ​​​ഗ​​​തി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ​​​വ​​​ന്ന​​​ത് 2019 ഓ​​​​ഗ​​​​സ്റ്റ് 16 മു​​​ത​​​ലാ​​​ണെ​​​ന്നു കാണിച്ച് ശി​​​ക്ഷ ഇ​​​ള​​​വ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

Latest News

Corehub Up