Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hand

കു​ടും​ബ​വ​ഴ​ക്ക് : ഗൃ​ഹ​നാ​ഥ​ൻ മ​രു​മ​ക​ളു​ടെ കൈ ​വെ​ട്ടി

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ൽ കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ൻ ഭാ​ര്യ​യെ​യും മ​രു​മ​ക​ളെ​യും വെ​ട്ടി.

മ​രു​മ​ക​ളു​ടെ വ​ല​ത് കൈ​പ്പ​ത്തി അ​റ്റു​പോ​യി. പ്ര​തി കൊ​ട്ടാ​ര​ക്ക​ര കി​ഴ​ക്കേ​ത്തെ​രു​വ് ഐ​പ്പ​ള്ളൂ​ർ പ​ടി​ഞ്ഞാ​റേ വീ​ട്ടി​ൽ എം. ​അ​ല​ക്സാ​ണ്ട​റി​നെ (60) കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ല​ക്സാ​ണ്ട​റു​ടെ ഭാ​ര്യ സാ​റാ​മ്മ (55), മ​രു​മ​ക​ൾ ജി​ൻ​സി ജോ​ൺ (30) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.30നാ​യി​രു​ന്നു സം​ഭ​വം. പ്ര​വാ​സി​യാ​യി​രു​ന്ന അ​ല​ക്സാ​ണ്ട​ർ ര​ണ്ടു വ​ർ​ഷം മു​ന്പ് നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ബം​ഗ​ളൂ​രു​വി​ൽ യൂ​ബ​ർ ടാ​ക്സി ഡ്രൈ​വ​റാ​ണ്. ഭാ​ര്യ​യു​മാ​യി ഏ​റെ​ക്കാ​ല​മാ​യി കു​ടും​ബ പ്ര​ശ്ന​ങ്ങ​ളു​ണ്ട്. നേ​ര​ത്തേ കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് ഉ​ണ്ടാ​യി​രു​ന്നു.

അ​ല​ക്സാ​ണ്ട​റു​ടെ സ്വ​ഭാ​വ ദൂ​ഷ്യം ആ​രോ​പി​ച്ചാ​യി​രു​ന്നു ത​ർ​ക്ക​ങ്ങ​ൾ. ഇ​ന്ന​ലെ സാ​റാ​മ്മ​യും മ​ക​ൻ ഷി​ന്‍റോ​യു​ടെ ഭാ​ര്യ ജി​ൻ​സി ജോ​ണും ത​മ്മി​ൽ ഈ ​വി​ഷ​യം സം​സാ​രി​ക്കു​ന്ന​തും ആ​ക്ഷേ​പി​ക്കു​ന്ന​തും അ​ല​ക്സാ​ണ്ട​ർ കേ​ട്ടു.

തു​ട​ർ​ന്നാ​ണ് മു​ന്പ് വി​ദേ​ശ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്ന മൂ​ർ​ച്ച​യേ​റി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​ല​ക്സാ​ണ്ട​ർ ആ​ക്ര​മി​ച്ച​ത്. ജി​ൻ​സി ജോ​ണി​ന്‍റെ കൈ​പ്പ​ത്തി അ​റ്റ് നി​ല​ത്തു​വീ​ണു. സാ​റാ​മ്മ​യു​ടെ ദേ​ഹ​ത്ത് ത​ല​ങ്ങും വി​ല​ങ്ങും വെ​ട്ടി. ബ​ഹ​ളം​കേ​ട്ട് അ​യ​ൽ​ക്കാ​ർ ഓ​ടി​ക്കൂ​ടി​യാ​ണ് പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. സാ​റാ​മ്മ​യെ​യും ജി​ൻ​സി​യെ​യും ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

വീ​ട്ടി​ൽ​നി​ന്നു​ത​ന്നെ​യാ​ണ് അ​ല​ക്സാ​ണ്ട​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ൾ കു​റ്റം സ​മ്മ​തി​ച്ചു. അ​ല​ക്സാ​ണ്ട​റു​ടെ 97 വ​യ​സു​ള്ള അ​മ്മ​യും ഇ​തേ വീ​ട്ടി​ലാ​ണ് താ​മ​സം. മ​ക​ൻ ഷി​ന്‍റോ പു​റ​ത്തു​പോ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

ഫ്ലോ​ർ മി​ല്ലി​ൽ യു​വാ​വി​ന്‍റെ കൈ ​കു​ടു​ങ്ങി അ​പ​ക​ടം

തി​രു​വ​ന​ന്ത​പു​രം: ഫ്ലോ​ർ മി​ല്ലി​ലെ ജോ​ലി​ക്കി​ടെ യ​ന്ത്ര​ത്തി​ൽ യു​വാ​വി​ന്‍റെ കൈ ​കു​ടു​ങ്ങി അ​പ​ക​ടം. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

സ്വ​ദേ​ശി ബി​നു ലാ​ൽ (29) ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യ​ന്ത്ര​ത്തി​നു​ള്ളി​ലേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ കൈ ​കു​ടു​ങ്ങി​യ​തോ​ടെ നി​ല​വി​ളി​ച്ച ബി​നു​ലാ​ലി​നെ ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ മെ​ഷീ​ൻ ഓ​ഫ് ചെ​യ്ത് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൈ ​മെ​ഷീ​നി​ലു​ള്ളി​ലേ​ക്ക് കു​ടു​ങ്ങി​യി​രു​ന്ന​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ൽ നി​ന്നും സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. ഏ​ക​ദേ​ശം അ​ര​മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ യ​ന്ത്ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം മു​റി​ച്ചു​മാ​റ്റി​യാ​ണ് യു​വാ​വി​ന്‍റെ കൈ ​പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്.

തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബി​നു​വി​ന്‍റെ എ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്.

Kerala

വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വം: ഇ​ന്ന് മൊ​ഴി​യെ​ടു​ക്കും

 പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കു പി​ന്നാ​ലെ ​വി​ദ്യാ​ർ​ഥി​നി​യു​ടെ കൈ ​മു​റി​ച്ചു​മാ​റ്റി​യ സം​ഭ​വ​ത്തി​ൽ ​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘം ഇ​ന്നു ര​ക്ഷി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കും. പ​ല്ല​ശ​ന സ്വ​ദേ​ശി വി​നോ​ദി​ന്‍റെ മ​ക​ൾ വി​നോ​ദി​നി​ക്കാ​ണു (9) കൈ ​ന​ഷ്ട​മാ​യ​ത്.

ഇ​ന്ന് ​രാ​വി​ലെ 10ന് ​ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലാ​ണു മൊ​ഴി​യെ​ടു​ക്കു​ക. ഇ​ന്നു ഹാ​ജ​രാ​ക​ണ​മെ​ന്ന​റി​യി​ച്ചു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കു​ട്ടി​യു​ടെ പി​താ​വി​ന് ക​ത്ത​യ​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 24നു ​വീ​ട്ടു​മു​റ്റ​ത്തു സ​ഹോ​ദ​ര​നൊ​പ്പം ഓ​ടി​ക്ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണു വി​നോ​ദി​നി​യു​ടെ കൈ​ക്കു വീ​ണു പ​രി​ക്കേ​റ്റ​ത്. എ​ല്ലി​നു പൊ​ട്ട​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും പി​ന്നീ​ടു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു കൈ ​മു​റി​ച്ചു മാ​റ്റേ​ണ്ടി​വ​ന്നു. 

ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​പ്പി​ഴ​വാ​ണു കു​ട്ടി​യു​ടെ കൈ ​ന​ഷ്ട​മാ​കാ​ൻ കാ​ര​ണ​മെ​ന്നു കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു.

 

National

ടി​വി​കെ നേ​താ​വി​ന്‍റെ കൈ​യി​ൽ​നി​ന്ന് മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി​യി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം പാ​ര്‍​ട്ടി​യു​ടെ പ​രി​പാ​ടി​ക്കി​ടെ പാ​ർ​ട്ടി നേ​താ​വി​ന്‍റെ കൈ​യി​ൽ​നി​ന്ന് മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങി ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ. ടി​വ​കെ​യു​ടെ റാ​ലി ആ​രം​ഭി​ച്ച​തോ​ടെ നേ​താ​വ് ബ​സി ആ​ന​ന്ദ് സം​സാ​രി​ക്കാ​ൻ മു​ന്നോ​ട്ട് വ​ന്ന്, 'സ്ഥ​ല​മു​ണ്ട്, അ​ക​ത്തേ​ക്ക് വ​രൂ' എ​ന്ന് പ​റ​ഞ്ഞ് ആ​ളു​ക​ളെ ക്ഷ​ണി​പ്പോ​ഴാ​ണ് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങി​യ​ത്.

ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ ഇ​ഷാ സിം​ഗ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്ന് മൈ​ക്ക് പി​ടി​ച്ചു​വാ​ങ്ങി പ്ര​സം​ഗം ത​ട​ഞ്ഞു. 40 പേ​ർ മ​രി​ച്ചു എ​ന്ന് അ​വ​ർ പ​റ​യു​ക​യും അ​നു​വ​ദി​ച്ച​തി​ലും അ​ധി​കം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ർ​ശ​ന​മാ​യി അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

പു​തു​ച്ചേ​രി​യി​ലെ റാ​ലി​ക്ക് ക​ർ​ശ​ന​മാ​യ വ്യ​വ​സ്ഥ​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ധി​കൃ​ത​ർ റോ​ഡ് ഷോ​യ്ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും തി​ക്കും തി​ര​ക്കും ഒ​ഴി​വാ​ക്കാ​ൻ ക്യൂ ​ആ​ർ കോ​ഡ് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ്ര​വേ​ശ​ന​വും നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു.

പു​തു​ച്ചേ​രി​യി​ലെ ഉ​പ്പ​ളം എ​ക്‌​സ്‌​പോ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന റാ​ലി​ക്ക് 5,000 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. സു​ര​ക്ഷാ ഭീ​ഷ​ണി വ​ർ​ധി​പ്പി​ച്ചു റാ​ലി വേ​ദി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ശ്ര​മി​ച്ച ഒ​രാ​ളെ തോ​ക്കു​മാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​രൂ​ർ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ഷാ സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ റാ​ലി​യി​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Latest News

Corehub Up