Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Handedness Will

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഏ​കാ​ധി​പ​ത്യം യു​പി​യെ ഭ​യാ​ന​ക അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടും:അ​​ല​​ഹ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി

അ​​ല​​ഹ​​ബാ​​ദ്: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ നി​​ര​​ന്ത​​ര​​മാ​​യ ഏ​​കാ​​ധി​​പ​​ത്യ ന​​ട​​പ​​ടി​​ക​​ൾ സം​​സ്ഥാ​​ന​​ത്തെ ഭ​​യാ​​ന​​ക​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലേ​​ക്ക് ത​​ള്ളി​​വി​​ടു​​മെ​​ന്ന് അ​​ല​​ഹ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി.

നോ​​യി​​ഡ​​യി​​ലെ തൊ​​ഴി​​ലാ​​ളി സ​​മ​​ര​​ത്തി​​ന് പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ച ഡ​​ൽ​​ഹി യൂ​​ണി​​വേ​​ഴ്സി​​റ്റി നി​​യ​​മ വി​​ദ്യാ​​ർ​​ഥി​​നി​​യും സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​യു​​മാ​​യ ആ​​കൃ​​തി ചൗ​​ധ​​രി​​ക്കു (25) മേ​​ൽ ചു​​മ​​ത്തി​​യ ദേ​​ശീ​​യ സു​​ര​​ക്ഷാ നി​​യ​​മ​​പ്ര​​കാ​​ര​​മു​​ള്ള (എ​​ൻ​​എ​​സ്എ) ത​​ട​​ങ്ക​​ൽ ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്കി​​ക്കൊ​​ണ്ടാ​​ണ് കോ​​ട​​തി​​യു​​ടെ രൂ​​ക്ഷ​​വി​​മ​​ർ​​ശ​​നം.

അ​​നാ​​വ​​ശ്യ​​മാ​​യി ത​​ട​​വി​​ലി​​ട്ട​​തി​​ന് ആ​​കൃ​​തി​​ക്ക് അ​​ഞ്ചു ല​​ക്ഷം രൂ​​പ ന​​ഷ്‌​​ട​​പ​​രി​​ഹാ​​രം ന​​ൽ​​കാ​​ൻ ജ​​സ്റ്റീ​​സു​​മാ​​രാ​​യ അ​​തു​​ൽ ശ്രീ​​ധ​​ര​​ൻ, അ​​ച​​ൽ സ​​ച്ദേ​​വ് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​ട്ടു. ഈ ​​തു​​ക ത​​ട​​ങ്ക​​ൽ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ ഗൗ​​തം ബു​​ദ്ധ ന​​ഗ​​ർ (നോ​​യി​​ഡ) ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റ് (ഡി​​എം) മേ​​ധാ രൂ​​പം, ബ​​ന്ധ​​പ്പെ​​ട്ട പൊ​​ലിസ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, എ​​സ്എ​​ച്ച്ഒ എ​​ന്നി​​വ​​രു​​ടെ ശ​​മ്പ​​ള​​ത്തി​​ൽ​​നി​​ന്ന് ഈ​​ടാ​​ക്ക​​ണം. ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ഇ​​ത്ത​​രം ന​​ട​​പ​​ടി​​ക​​ളി​​ലു​​ള്ള ക​​ടു​​ത്ത അ​​തൃ​​പ്തി ഇ​​വ​​രു​​ടെ സ​​ർ​​വീ​​സ് രേ​​ഖ​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നും ഹൈ​​ക്കോ​​ട​​തി നി​​ർ​​ദേ​​ശി​​ച്ചു.

ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ൽ ജ​​ന​​ങ്ങ​​ളാ​​ണു യ​​ജ​​മാ​​ന​​ന്മാ​​ർ, ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​വ​​രു​​ടെ സേ​​വ​​ക​​രാ​​ണ്. സ​​ത്യ​​പ്ര​​തി​​ജ്ഞ ലം​​ഘി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ജ​​ന​​ങ്ങ​​ൾ ‘ബ്രി​​ട്ടീ​​ഷ് ഭ​​ര​​ണ​​ത്തി​​ന്‍റെ ക്രൂ​​ര​​മാ​​യ അ​​വ​​ശേ​​ഷി​​പ്പു​​ക​​ളാ​​യി’ മാ​​ത്ര​​മേ കാ​​ണു​​ക​​യു​​ള്ളൂ. വേ​​ത​​ന വ​​ർ​​ധ​​ന​​വി​​നാ​​യി സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി പ്ര​​തി​​ഷേ​​ധി​​ക്കാ​​നും തെ​​രു​​വി​​ലി​​റ​​ങ്ങാ​​നും ജ​​നാ​​ധി​​പ​​ത്യ രാ​​ജ്യ​​ത്ത് അ​​വ​​കാ​​ശ​​മു​​ണ്ട്. അ​​ക്ര​​മ​​ത്തി​​നു പ്രേരി​​പ്പി​​ച്ച​​താ​​യി തെ​​ളി​​യി​​ക്കാ​​ൻ പൊ​​ലി​​സി​​നു ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. സ​​മ​​ര​​ക്കാ​​രെ പി​​ന്തു​​ണ​​ച്ച വി​​ദ്യാ​​ർ​​ഥി​​നി​​യെ ശി​​ക്ഷി​​ച്ച് മ​​റ്റു​​ള്ള​​വ​​രെ ഭ​​യ​​പ്പെ​​ടു​​ത്താ​​നാ​​ണ് ക​​ള​​ക്‌​​ട​​റും പൊ​​ലി​​സും ശ്ര​​മി​​ച്ച​​ത് -​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

സാ​​ധാ​​ര​​ണ ക്രി​​മി​​ന​​ൽ നി​​യ​​മ​​ങ്ങ​​ൾ​​ക്കു പ​​ക​​ര​​മാ​​യി എ​​ൻ​​എ​​സ്എ പോ​​ലു​​ള്ള ക​​ർ​​ശ​​ന നി​​യ​​മ​​ങ്ങ​​ൾ വ്യ​​ക്തി​​പ​​ര​​മാ​​യ നി​​ഗ​​മ​​ന​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ക്ക​​രു​​ത്. ഏ​പ്രി​ൽ 11ന് ​​ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത വി​​ദ്യാ​​ർ​​ഥി​​നി​​യെ 12നാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​തെ​​ന്നു കാ​​ണി​​ച്ച് പൊ​​ലി​​സ് രേ​​ഖ​​ക​​ളി​​ലും നോ​​ട്ടീ​​സു​​ക​​ളി​​ലും കൃ​​ത്രി​​മം കാ​​ണി​​ച്ച​​താ​​യി കോ​​ട​​തി ക​​ണ്ടെ​​ത്തി.

എ​​ൻ​​എ​​സ്എ റ​​ദ്ദാ​​ക്കി​​യെ​​ങ്കി​​ലും തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത മ​​റ്റു കേ​​സു​​ക​​ളി​​ൽ ജാ​​മ്യം ല​​ഭി​​ക്കാ​​ത്ത​​തി​​നാ​​ൽ ആ​​കൃ​​തി ചൗ​​ധ​​രി നി​​ല​​വി​​ൽ ജു​​ഡീ​​ഷ​​ൽ ക​​സ്റ്റ​​ഡി​​യി​​ൽ തു​​ട​​രു​​ക​​യാ​​ണ്.

സേ​​വ​​ന, വേ​​ത​​ന പ്ര​​ശ്ന​​ങ്ങ​​ളു​​ന്ന​​യി​​ച്ച് നോ​​യി​​ഡ വ്യ​​വ​​സാ​​യ ടൗ​​ൺ​​ഷി​​പ്പി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ൾ ന​​ട​​ത്തി​​യ സ​​മ​​രം ഏ​പ്രി​ൽ 13നാ​​ണ് സം​​ഘ​​ർ​​ഷ​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​ത്. എ​​ന്നാ​​ൽ ഏ​പ്രി​ൽ 11ന് ​​ത​​ന്നെ ആ​​കൃ​​തി​​യെ പൊ​​ലി​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. സ​​മ​​ര​​ക്കാ​​ർ​​ക്ക് പി​​ന്തു​​ണ​​യു​​മാ​​യി ആ​​കൃ​​തി എ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് പൊ​​ലി​​സ് കേ​​സെ​​ടു​​ത്ത​​ത്.

Latest News

Corehub Up