Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harassed

സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി​ന​ട​ന്ന് പെ​ൺ​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച​യാ​ൾ പി​ടി​യി​ൽ

കൊ​ല്ലം: സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി​ന​ട​ന്ന് വ​ഴി​യാ​ത്ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ന്നു​പി​ടി​ച്ച് ഉ​പ​ദ്ര​വി​ച്ച ശേ​ഷം ക​ട​ന്നു​ക​ള​യു​ന്ന യു​വാ​വ് പി​ടി​യി​ൽ. നെ​ടു​വ​ത്തൂ​രി​ൽ കോ​ഴി​ക്ക​ട ന​ട​ത്തു​ന്ന പു​ത്തൂ​ർ ആ​ല​യ്ക്ക​ൽ ജം​ക്‌​ഷ​നു സ​മീ​പം ചെ​റു​മ​ങ്ങാ​ട് കു​ഴി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ലി​ജോ ജോ​സ​ഫ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്.

പു​ത്തൂ​രി​ൽ നി​ന്ന് റൂ​റ​ൽ പൊ​ലി​സ് ഡാ​ൻ​സാ​ഫ് ടീ​മാ​ണ് ലി​ജോ‍​യെ പി​ടി​കൂ​ടി​യ​ത്. ഹെ​ൽ​മ​റ്റും മാ​സ്ക്കും ധ​രി​ച്ച് നീ​ല സ്കൂ​ട്ട​റി​ൽ എ​ത്തി ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 12 പെ​ൺ​കു​ട്ടി​ക​ളെ ഉ​പ​ദ്ര​വി​ച്ച​താ​യി പ്ര​തി സ​മ്മ​തി​ച്ച​താ​യി അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.

ശൂ​ര​നാ​ട്, കി​ഴ​ക്കേ ക​ല്ല​ട സ്റ്റേ​ഷ​നു​ക​ളി​ൽ പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യു​ള്ള കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കാ​ൽ​ന​ട​യാ​യോ സൈ​ക്കി​ളി​ലോ പോ​കു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​മ്പോ​ഴാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. സ്കൂ​ട്ട​റി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് ചെ​ളി തേ​ച്ച് മ​റ​ച്ചും ഒ​രു​ഭാ​ഗം ഒ​ടി​ച്ച നി​ല​യി​ലും റ​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ കാ​ണാ​ത്ത ത​ര​ത്തി​ലാ​ണ് ഇ​യാ​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്.

സ്ത്രീ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചെ​രി​പ്പു​ക​ളാ​ണ് യു​വാ​വ് ധ​രി​ക്കു​ന്ന​ത്. അ​ക്ര​മ​ത്തി​നു ശേ​ഷം കു​ന്ന​ത്തൂ​ർ, അ​ടൂ​ർ, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കു​ക​ളി​ലെ വി​വി​ധ ഇ​ട​റോ​ഡു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് ക​ട​ന്നു​ക​ള​യു​ക. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ല​ഭ്യ​മാ​യ നാ​നൂ​റോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഡാ​ൻ​സാ​ഫ് ടീ​മി​ന്‍റെ തു​ട​ർ​ച്ച​യാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

കൊ​ല്ലം–​തേ​നി ദേ​ശീ​യ​പാ​ത​യി​ൽ ശൂ​ര​നാ​ട് പു​ളി​മൂ​ട് ജം​ഗ്ഷ​നു സ​മീ​പ​വും ച​ക്കു​വ​ള്ളി– മ​ല​ന​ട റോ​ഡി​ലും പ​ടി​ഞ്ഞാ​റേ​ക​ല്ല​ട ഐ​ത്തോ​ട്ടു​വ​യി​ലും കി​ഴ​ക്കേ ക​ല്ല​ട ചി​റ്റു​മ​ല​യി​ലും വി​ദ്യാ​ർ​ഥി​നി​ക​ൾ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി. എ​ന്നാ​ൽ ഒ​രി​ട​ത്ത് പ്ര​തി മാ​സ്ക് ധ​രി​ച്ചി​രു​ന്നി​ല്ല.

അ​ക്ര​മി​യെ ധൈ​ര്യ​ത്തോ​ടെ നേ​രി​ട്ട പെ​ൺ​കു​ട്ടി ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. പ്ര​തി​യു​ടെ രൂ​പ​വും ശ​രീ​ര​ഭാ​ഷ​യും മ​ന​സി​ലാ​ക്കി​യ പെ​ൺ​കു​ട്ടി, ഇ​യാ​ൾ​ക്ക് വെ​റ്റി​ല മു​റു​ക്കു​ന്ന ശീ​ല​മു​ണ്ടെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

പൊ​ലി​സി​ന് പെ​ൺ​കു​ട്ടി ന​ൽ​കി​യ സൂ​ച​ന​ക​ളാ​ണ് യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ നി​ർ​ണാ​യ​ക​മാ​യ​ത്. നീ​ല സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന, സ​മാ​ന ശ​രീ​ര ഭാ​ഷ​യു​ള്ള യു​വാ​വി​നാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ താ​ര​ത​മ്യം ചെ​യ്തു ഡാ​ൻ​സാ​ഫ് ടീം ​മാ​സ​ങ്ങ​ളാ​യി തു​ട​ർ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യ​ത്.

National

ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് അ​സാ​ധു; അ​രു​ണാ​ച​ൽ സ്വ​ദേ​ശി​നി​യെ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് അ​സാ​ധു​വാ​ണെ​ന്ന് പ​റ​ഞ്ഞ് അ​രു​ണാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി​നി​യെ ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ 18 മ​ണി​ക്കൂ​ർ ത​ട​ഞ്ഞു​വ​ച്ചു. പാ​സ്പോ​ർ​ട്ടി​ൽ ജ​ന​ന​സ്ഥ​ല​മാ​യി അ​രു​ണാ​ച​ൽ പ്ര​ദേ​ശ് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ ത​ട​ഞ്ഞു​വ​ച്ച​ത്.

പ്രേ​മ തോം​ഗ്‌​ഡോ​ക്ക് എ​ന്ന യു​വ​തി​യാ​ണ് ല​ണ്ട​നി​ൽ നി​ന്ന് ജ​പ്പാ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഷാം​ഗ്ഹാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ ട്രാ​ൻ​സി​റ്റ് സ​മ​യം മാ​ത്ര​മാ​ണ് യു​വ​തി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക്കി​ടെ അ​ധി​കൃ​ത​ർ ഇ​വ​രെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പാ​സ്പോ​ർ​ട്ട് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് എ​ന്തു​കൊ​ണ്ട് അ​സാ​ധു​വാ​യി ക​ണ​ക്കാ​ക്കു​ന്നു​വെ​ന്ന ത​ന്‍റെ ചോ​ദ്യ​ത്തി​ന് അ​ധി​കൃ​ത​ർ​ക്ക് രേ​ഖാ​മൂ​ല​മു​ള്ള മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ചൈ​നീ​സ് പൗ​ര​യാ​യ​തു​കൊ​ണ്ട് ചൈ​നീ​സ് പാ​സ്പോ​ർ​ട്ട് എ​ടു​ക്ക​ണ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും പ്രേ​മ പ​റ​ഞ്ഞു.

 

 

Movies

ആ​രെ​ങ്കി​ലും എ​ന്നെ ഒ​ന്നു ര​ക്ഷി​ക്കൂ: തീ​ര്‍​ഥാ​ട​ന യാ​ത്ര​ക​ളി​ല്‍ പോ​ലും വേ​ട്ട​ക്കാ​ര്‍ പി​ന്തു​ട​രു​ന്നു; പൊ​ട്ടി​ക്ക​ര​ഞ്ഞ് ന​ടി ത​നു​ശ്രീ ദ​ത്ത

സ്വ​ന്തം വീ​ട്ടി​ൽ​നി​ന്ന് ക​ടു​ത്ത ഉ​പ​ദ്ര​വം നേ​രി​ടു​ന്നു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ടി ത​നു​ശ്രീ ദ​ത്ത. വീ​ടി​നു​ള്ളി​ല്‍ അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​മാ​ണ് താ​ന്‍ നേ​രി​ടു​ന്ന​തെ​ന്നും ആ​രെ​ങ്കി​ലും വ​ന്നു ത​ന്നെ ര​ക്ഷി​ക്കു​മോ എ​ന്ന അ​പേ​ക്ഷ​യു​മാ​യി പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടു​ള്ള വീ​ഡി​യോ താ​രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു.

വീ​ട്ടി​ലെ ഉ​പ​ദ്ര​വം സ​ഹി​ക്ക വ​യ്യാ​തെ താ​ന്‍ പോ​ലീ​സി​നെ വി​ളി​ച്ചു​വെ​ന്നും അ​വ​ര്‍ വീ​ട്ടി​ലേ​ക്ക് എ​ത്തി ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ന​ടി ക​ണ്ണീ​രോ​ടെ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

‘‘വീ​ട്ടി​ല്‍ ത​നി​ക്കാ​യി സ​ഹാ​യി​ക​ളെ പോ​ലും വ​യ്ക്കാ​നാ​കു​ന്നി​ല്ല. വീ​ട് ആ​കെ അ​ല​ങ്കോ​ല​മാ​ണ്. ജോ​ലി ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. വീ​ട്ടു​കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ സ​ഹാ​യി​ക​ളാ​ണ് വീ​ട്ടി​ല്‍ നി​ല്‍​ക്കു​ന്ന​ത്. അ​വ​രാ​ക​ട്ടെ ത​ന്‍റെ സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ മോ​ഷ്ടി​ച്ചു​കൊ​ണ്ട് പോ​കു​ക​യാ​ണ്. കി​ട​ക്കു​ന്ന മു​റി​യു​ടെ വാ​തി​ല്‍​ക്ക​ല്‍ പോ​ലും ആ​ളു​ക​ള്‍ വ​ന്ന് മു​ട്ടു​ക​യാ​ണ്. ആ​രെ​ങ്കി​ലും എ​ന്നെ സ​ഹാ​യി​ക്കൂ, മ​ടു​ത്തു.’’​ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ത​നു​ശ്രീ പ​റ​യു​ന്നു.

2018-ല്‍ ​താ​ന്‍ മീ ​ടൂ വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ത​നി​ക്ക് നേ​രെ കു​ടും​ബാം​ഗ​ങ്ങ​ള്‍ തി​രി​ഞ്ഞ​തെ​ന്നും അ​വ​ര്‍ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. വൈ​കി​പ്പോ​കു​ന്ന​തി​ന് മു​ന്‍​പ് ആ​രെ​ങ്കി​ലും എ​ന്തെ​ങ്കി​ലും ചെ​യ്യു​മോ​യെ​ന്നും അ​വ​ര്‍ ചോ​ദി​ക്കു​ന്നു.

പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ല ശ​ബ്ദ​ങ്ങ​ള്‍ കേ​ള്‍​ക്കു​ന്ന മ​റ്റൊ​രു വീ​ഡി​യോ​യും അ​വ​ര്‍ പ​ങ്കു​വ​ച്ചു. ‘‘2020 മു​ത​ല്‍ മി​ക്ക​വാ​റും എ​ല്ലാ ദി​വ​സ​വും അ​സ​മ​യ​ത്ത് ഇ​തു​പോ​ലു​ള്ള ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദ​ങ്ങ​ളും എ​ന്‍റെ മേ​ല്‍​ക്കൂ​ര​യ്ക്ക് മു​ക​ളി​ലും വാ​തി​ലി​ന് പു​റ​ത്തും വ​ള​രെ ഉ​ച്ച​ത്തി​ലു​ള്ള മു​ട്ട​ലു​ക​ളും ഞാ​ന്‍ നേ​രി​ട്ടി​ട്ടു​ണ്ട്! ബി​ല്‍​ഡിം​ഗ് മാ​നേ​ജ്മെ​ന്‍റി​നോ​ട് പ​രാ​തി​പ്പെ​ട്ട് ഞാ​ന്‍ മ​ടു​ത്തു, കു​റ​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പേ ഇ​ത് ഉ​പേ​ക്ഷി​ച്ച​താ​ണ്. ഇ​തി​നൊ​പ്പം ത​ന്നെ ജീ​വി​ച്ചു പോ​കു​ന്നു. ആ ​സ​മ​യ​ങ്ങ​ളി​ൽ ഹെ​ഡ്ഫോ​ൺ വ​ച്ച് ഹി​ന്ദു മ​ന്ത്ര​ങ്ങ​ൾ കേ​ട്ടു​കൊ​ണ്ടി​രി​ക്കും.

ഇ​ന്ന് എ​നി​ക്ക് ഒ​ട്ടും സു​ഖ​മി​ല്ലാ​യി​രു​ന്നു, നി​ങ്ങ​ള്‍​ക്ക​റി​യാ​വു​ന്ന​തു​പോ​ലെ ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​മാ​യി നി​ര​ന്ത​ര​മാ​യ സ​മ്മ​ര്‍​ദ്ദ​വും ഉ​ത്ക​ണ്ഠ​യും നേ​രി​ട്ട​തി​ന്‍റെ ഫ​ല​മാ​യി എ​നി​ക്ക് ക്രോ​ണി​ക് ഫെ​റ്റീ​ഗ് സി​ന്‍​ഡ്രോം ഉ​ണ്ടാ​യി. ഞാ​ന്‍ എ​ന്താ​ണ് നേ​രി​ടു​ന്ന​തെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും മ​ന​സി​ലാ​കും. എ​ഫ്ഐ​ആ​റി​ല്‍ ഞാ​ന്‍ ഇ​നി​യും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തും.’’​വീ​ഡി​യോ​യു​ടെ അ​ടി​ക്കു​റി​പ്പാ​യി ന​ടി കു​റി​ച്ചു.

ഹോ​ണ്‍ ഓ​ക്കെ പ്ലീ​സ് എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ന​ട​ന്‍ നാ​ന പ​ടേ​ക്ക​ര്‍ ത​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു 2018 ല്‍ ​ത​നു​ശ്രീ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. നാ​ന പ​ടേ​ക്ക​ര്‍ ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നാ​ന പ​ടേ​ക്ക​ര്‍​ക്ക് പു​റ​മെ കോ​റി​യോ​ഗ്രാ​ഫ​ര്‍ ഗ​ണേ​ഷ് ആ​ചാ​ര്യ, നി​ര്‍​മാ​താ​വ് സ​മീ സി​ദ്ദി​ഖി, സം​വി​ധാ​യ​ക​ന്‍ രാ​കേ​ഷ് സാ​രം​ഗ് എ​ന്നി​വ​രെ നു​ണ​പ​രി​ശോ​ധ​ന​യ്ക്കും ബ്രെ​യി​ന്‍ മാ​പിം​ഗി​നും വി​ധേ​യ​രാ​ക്ക​ണ​മെ​ന്നും സ​ത്യം പു​റ​ത്തു​വ​രു​മെ​ന്നു​മാ​യി​രു​ന്നു ത​നു​ശ്രീ​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ഓ​ഷീ​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം സി​നി​മ​യി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​കാ​ന്‍ ശ്ര​മി​ക്കു​ന്ന ത​നി​ക്കെ​തി​രെ ഭീ​ഷ​ണി​യും വ​ധ​ശ്ര​മ​വു​മു​ണ്ടാ​കു​ന്നു​വെ​ന്നും ത​നു​ശ്രീ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ബോ​ളി​വു​ഡ് മാ​ഫി​യ​യും രാ​ഷ്ട്രീ​യ​ക്കാ​രും ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും ക​ടു​ത്ത മാ​ന​സി​ക സം​ഘ​ര്‍​ഷ​മാ​ണ് താ​ന്‍ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും ത​നു​ശ്രീ മു​മ്പും തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്.

Latest News

Corehub Up