Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Harshil Kalia

രാ​ജ​സ്ഥാ​നി​ൽ നി​യ​ന്ത്ര​ണം​ വി​ട്ട കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു; യു​വ​ന​ടി​ക്ക് ദാ​രു​ണാ​ന്ത്യം

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ ഉ​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ പ്ര​ശ​സ്ത ന​ടി​യും മോ​ഡ​ലു​മാ​യ ഹ​ർ​ഷി​ൽ കാ​ലി​യ​യ്ക്ക് ദാ​രു​ണാ​ന്ത്യം. 30 വ​യ​സാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ജ​യ്പൂ​രി​ലെ ഷി​പ്ര പാ​ത്ത് റോ​ഡി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ത​ല​യ്‌​ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം. ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി 11.30ഓ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കാ​ലി​യ.

ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച കാ​ർ ഇ​ട​തു​വ​ശ​ത്തേ​ക്ക് മ​റി​യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. അ​പ​ക​ട​സ​മ​യ​ത്ത് പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ കാ​റി​ലു​ണ്ടാ​യി​രു​ന്ന താ​ര​ത്തെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.

വാ​ഹ​നം മ​റ്റേ​തെ​ങ്കി​ലും വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​മ്പോ​ഴാ​ണോ, അ​മി​ത​വേ​ഗ​ത​യാ​ണോ അ​പ​ക​ട കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. താ​ര​ത്തി​ന്‍റെ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് പി​ന്നാ​ലെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

Latest News

Corehub Up