Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Has Been Completed.

Wayanad

മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ല്‍ ബ​സ്‌ സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി

മാ​ന​ന്ത​വാ​ടി: മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി. സ്ഥ​ല​ത്തു​നി​ന്ന് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി നീ​ക്കം ചെ​യ്തു. ഇ​വി​ടെ 10 കോ​ടി രൂ​പ ചെ​ല​വി​ല്‍ പു​തി​യ കെ​ട്ടി​ടം ഒ​രു വ​ര്‍​ഷ​ത്തി​ന​കം നി​ര്‍​മി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി. 20 ദി​വ​സ​ത്തി​നു​ള്ളി​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​മെ​ന്നും തു​ട​ര്‍​ന്ന് പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

കാ​ത്തി​രി​പ്പു​കേ​ന്ദ്ര​ങ്ങ​ള്‍, ശൗ​ചാ​ല​യ​ങ്ങ​ള്‍, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ​ട​ക്കം സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം ഒ​രു​ക്കു​ക. ഒ​രേ സ​മ​യം 15 ബ​സു​ക​ള്‍​ക്ക് പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​ന് സൗ​ക​ര്യം ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഉ​ണ്ടാ​കും. ബ​സ് സ്റ്റാ​ന്‍​ഡ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റു​മെ​ന്നും യാ​ത്രാ​ക്ലേ​ശ​ത്തി​ന് ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up