Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Has Been Shaken

Europe

പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ​യി​ള​കി, ഇ​നി പ​തി​വ് രീ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ല: ഫ്രീ​ഡ്‍​റി​ഷ് മേ​ർ​ട്സ്

ബ​ർ​ലി​ൻ: കി​ഴ​ക്ക​ൻ ജ​ർ​മ​ൻ സം​സ്ഥാ​ന​മാ​യ സാ​ക്സ​ൺ​-അ​ൻ​ഹാ​ൾ​ട്ടി​ലെ നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ ക്രി​സ്ത്യ​ൻ ഡെ​മോ​ക്രാ​റ്റി​ക് യൂ​ണി​യ​ന് (സി​ഡി​യു) നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് നേ​രെ ആ​ഞ്ഞ​ടി​ച്ച് ജ​ർ​മ​ൻ ചാ​ൻ​സ​ല​റും സി​ഡി​യു അ​ധ്യ​ക്ഷ​നു​മാ​യ ഫ്രീ​ഡ്‍​റി​ഷ് മേ​ർ​ട്സ്. പാ​ർ​ട്ടി ഫെ​ഡ​റ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് മേ​ർ​ട്സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

തീ​വ്ര​വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​യാ​യ ആ​ൾ​ട്ട​ർ​നേ​റ്റീ​വ് ഫോ​ർ ജ​ർ​മ​നി​യു​ടെ (AfD) അ​പ്ര​തീ​ക്ഷി​ത കു​തി​പ്പും തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് ഉ​ട​ലെ​ടു​ക്കാ​ൻ പോ​കു​ന്ന രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും ജ​ർ​മ​നി​യു​ടെ രാ​ഷ്ട്രീ​യ വ്യ​വ​സ്ഥി​തി​യെ അ​ടി​മു​ടി പി​ടി​ച്ചു​കു​ലു​ക്കി​യ​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ന​മ്മു​ടെ പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ​യി​ള​കി ഇ​നി കാ​ര്യ​ങ്ങ​ൾ പ​ഴ​യ​തു​പോ​ലെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ല. ഫെ​ഡ​റ​ൽ ഗ​വ​ൺ​മെ​ന്റി​നും പാ​ർ​ട്ടി​ക്കും ഇ​ത് അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. ശ​ക്ത​മാ​യ ഭ​ര​ണ​ഘ​ട​ന രാ​ജ്യ​ത്തി​നു​ണ്ടെ​ന്നും തീ​വ്ര​വ​ല​തു​പ​ക്ഷ സ​ർ​ക്കാ​രി​ൽ നി​ന്ന് ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ നി​യ​മ​പ​ര​മാ​യ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കും’ - ഫ്രീ​ഡ്‍​റി​ഷ് മേ​ർ​ട്സ് വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് പാ​ർ​ട്ടി​യി​ൽ ഉ​യ​രാ​നി​ട​യു​ള്ള ആ​ഭ്യ​ന്ത​ര ഭി​ന്ന​ത​ക​ൾ​ക്കെ​തി​രെ​യും മേ​ർ​ട്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. നേ​തൃ​ത്വ​ത്തി​നു​ള്ളി​ൽ തു​റ​ന്ന ച​ർ​ച്ച​ക​ൾ ന​ട​ക്ക​ണം, എ​ന്നാ​ൽ പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​ത്. പാ​ർ​ട്ടി​ക്ക് ദോ​ഷം ചെ​യ്യു​ന്ന വി​ധ​ത്തി​ൽ പ​ര​സ്യ പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​വ​ർ സി​ഡി​യു​വി​നെ​യാ​ണ് ത​ക​ർ​ക്കു​ന്ന​തെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up