Kerala
കോഴിക്കോട്: കെഎസ്ആര്ടിസി ബസില് നിന്ന് തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം. കണ്ണൂര് സ്വദേശി സുനിലാണ് മരിച്ചത്. മാങ്കാവിലാണ് സംഭവം. യുവാവിന്റെ തല പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില് രാത്രി ഒന്നിനാണ് സംഭവം. ബസിൽ പിന്നിലെ സൈഡ് സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു യുവാവ്. വലിയ ശബ്ദം കേട്ടാണ് ബസിലെ യാത്രക്കാര് തിരിഞ്ഞ് നോക്കിയത്.
സുനിലിനൊപ്പം ബന്ധുക്കളുമുണ്ടായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
National
അഹമ്മദാബാദ്: ഗുജറാത്തിൽ ഭർത്താവിനെ കൊന്ന യുവതി ഒരു രാത്രി മുഴുവൻ മൃതദേഹത്തോടൊപ്പം ചിലവഴിച്ചു. നർമ്മദ ജില്ലയിലാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതക കാരണം.
വഴക്കിനിടെ യുവാവ് ഭാര്യയുടെ മുഖത്ത് അടിച്ചു. കലിപൂണ്ട യുവതി സമീപത്തുണ്ടായിരുന്ന ഒരു കല്ലെടുത്ത് അയാളുടെ തലയിൽ അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ യുവാവ് കൊല്ലപ്പെട്ടു.
ഇതിനു ശേഷം ഇവർ രക്ഷപെടാൻ മുതിർന്നില്ല. രാത്രി മുഴുവൻ മൃതദേഹത്തിന് ഒപ്പമിരുന്ന ഇവരെ പുലർച്ചയോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
National
മുംബൈ: മഹാരാഷ്ട്രയിലെ വസായിൽ നിസാര തർക്കത്തിന്റെ പേരിൽ നാല് വയസുകാരനെ ക്രൂരമായ മർദിച്ചു. കുട്ടിയുടെ പിതാവുമായുള്ള തർക്കത്തെ തുടർന്നാണ് സന്ദീപ് പാവർ എന്ന യുവാവാണ് മർദിച്ചത്. നാല് വയസുകാരനായ വിഘ്നേഷിനെ പ്രതി നിലത്തടിക്കുകയും തല ഇരുന്പ് വടിയിൽ ഇടിപ്പിക്കുകയും ചെയ്തു.
മറ്റ് കുട്ടികളോടൊപ്പം ഓട്ടോയിൽ ഇരുന്ന് കളിക്കുകയായിരുന്ന വിഘ്നേഷിനെ സന്ദീപ് കാലുകളിൽ പിടിച്ച് വലിച്ച് താഴെയിട്ടു. തുടർന്ന് കുട്ടിയുടെ തല ഇരുന്പ് വടിയിൽ ഇടിപ്പിക്കുകയും ചെയ്തു. വിഘ്നേഷിന്റെ പിതാവിനോടുള്ള പക വീട്ടാനായിരുന്നു ഇയാൾ ഇങ്ങനെ ചെയ്തത്.
വിഘ്നേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Kerala
പാലക്കാട്: ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മകന്റെ ആക്രമണത്തിൽ കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതരമായി പരിക്കേറ്റത്.
മകൻ മനോജിനെ ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഇന്ന് പുലർച്ചെ കൂനത്തറയ്ക്ക് സമീപം കിഴക്കേ ത്രാങ്ങാലിയിലുള്ള വീട്ടിൽ വച്ചാണ് സംഭവം.
National
ലക്നോ: ഉത്തർപ്രദേശിലെ വാരണാസിയിൽ കാണാതായ കൗമാരക്കാരന്റെ തല മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ വസ്ത്രങ്ങളുടെയും മൃതദേഹത്തിന്റെയും അടിസ്ഥാനത്തിൽ, ജവാരി ദണ്ഡ് കോട്ട സ്വദേശി റാംബിലാസിന്റെ മകൻ മംഗൾ പ്രസാദ് (16) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ജനുവരി 19 മുതലാണ് മംഗളിനെ കാണാതായിരുന്നു. വാരണാസിശക്തിനഗർ സംസ്ഥാന പാതയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കാട്ടിലെ ഒരു മരത്തിൽ തൂങ്ങിക്കിടക്കുന്ന മൃതദേഹം ആദ്യം കണ്ടത് സമീപവാസികളായിരുന്നു. ശരീരത്തിന്റെ ഭൂരിഭാഗവും കാണാനില്ലായിരുന്നു, ചില വസ്ത്രങ്ങളും അസ്ഥികളും അകലെയായി കിടന്നിരുന്നു.
വിവരം ലഭിച്ച ഉടൻ തന്നെ പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന്റെ ഭാഗങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചട്ടുണ്ട്.
കുടുംബത്തിലുണ്ടായ തർക്കത്തെ തുടർന്ന് ജനുവരി 19ന് മംഗൾ വീട് വിട്ടുപോയതായിരുന്നു. കുടുംബാംഗങ്ങൾ നടത്തിയ തെരച്ചിലിൽ കണ്ടെത്താൻ കഴിയാതെ വന്നതോടെ പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന് ഏകദേശം 20 ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
Kerala
ബംഗുളൂരു: പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ മർദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം.
ഉമേഷ് കോട്ടലഗി(31) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ നാളുകളായി ഭാര്യയെ മർദിച്ചുവരികയായിരുന്നു. വിഷയത്തിൽ യുവതിയുടെ കുടുംബം ഇടപെട്ടിരുന്നുവെങ്കിലും ഇയാൾ ഉപദ്രവം തുടർന്നു.
ജനുവരി 31ന് ഭാര്യ വീടിന്റെ വാതിൽ തുറക്കാൻ വൈകിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഇയാൾ വീട് അകത്ത് നിന്നും പൂട്ടിയതിന് ശേഷം യുവതിയെ ആക്രമിക്കുകയും തല മുണ്ഡനം ചെയ്യുകയുമായിരുന്നു.
സംഭവത്തിൽ സവാലഗി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത്, ഉമേഷിനെ അറസ്റ്റ് ചെയ്തു.