പൂവാര്‍: അതിര് തര്‍ക്കത്തെ തുടര്‍ന്നു പൊലി സില് പരാതി നല്‍കിയതിന്റെ വിരോധത്തില്‍, മധ്യവയസ്കനെ ഇരുമ്പുകമ്പി ഉപയോഗിച്ചു തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ പ്രതിയെ പൂവാര്‍ പൊലിസ് അറസ്റ്റ് ചെയ്തു. കൊടങ്ങാവിള ശബരിമുട്ടം മേലെ വീട്ടില്‍ പ്രകാശ് (51) ആണ് പിടിയിലായത്. കാരോടുനിന്നു തിരുപുറം താഴെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഹജികുമാറിനാണ് (56) ആക്രമണത്തില്‍ തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റത്.