Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Headquarters

പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: പി​എ​സ്‍​സി അം​ഗ​ങ്ങ​ൾ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേക്കില്ല

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​സൂ​​​​ത്ര​​​​ണ ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടി​​​​ൽ ക്രൈം​​​​ബ്രാ​​​​ഞ്ച് ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ചോ​​​​ദ്യം ചെ​​​​യ്യാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ൽ അ​​​​തൃ​​​​പ്‌​​​​തി​​​​യു​​​​മാ​​​​യി പി​​​​എ​​​​സ്‍​സി അം​​​​ഗ​​​​ങ്ങ​​​​ൾ.

ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​നാ​​​​യി ക്രൈം​​​​ബ്രാ​​​​ഞ്ച് ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പോ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നാ​​​​ണ് പി​​​​എ​​​​സ്‍​സി അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ തീ​​​​രു​​​​മാ​​​​നം. പ്രോ​​​​ട്ടോ​​​​ക്കോ​​​​ൾ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി പി​​​​എ​​​​സ്‍​സി ചെ​​​​യ​​​​ർ​​​​മാ​​​​നും അം​​​​ഗ​​​​ങ്ങ​​​​ളും ആ​​​​ഭ്യ​​​​ന്ത​​​​ര സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കു ക​​​​ത്ത് ന​​​​ൽ​​​​കും. നോ​​​​ട്ടീ​​​​സി​​​​ൽ നി​​​​യ​​​​മോ​​​​പ​​​​ദേ​​​​ശം തേ​​​​ടാ​​​​നും തീ​​​​രു​​​​മാ​​​​നം. എ​​​​ന്നാ​​​​ൽ, ചോ​​​​ദ്യ​​​​ചെ​​​​യ്യ​​​​ൽ എ​​​​വി​​​​ടെ വേ​​​​ണ​​​​മെ​​​​ന്ന് തീ​​​​രു​​​​മാ​​​​നി​​​​ക്കാ​​​​ൻ അ​​​​ന്വേ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണ് അ​​​​ധി​​​​കാ​​​​ര​​​​മെ​​​​ന്നാ​​​​ണ് നി​​​​യ​​​​മ​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​ത്.

ക്രൈം​​​​ബ്രാ​​​​ഞ്ച് ആ​​​​സ്ഥാ​​​​ന​​​​ത്ത് ഹാ​​​​ജ​​​​രാ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​ന്ന് ക്രൈം​​​​ബ്രാ​​​​ഞ്ച് ഐ​​​​ജി​​​​ക്കു പി​​​​എ​​​​സ്‌​​​​സി ക​​​​ത്ത് ന​​​​ൽ​​​​കി. 15 മു​​​​ത​​​​ൽ പി​​​​എ​​​​സ്‌​​​​സി​​​​യി​​​​ൽ വ​​​​ച്ച് എ​​​​പ്പോ​​​​ൾ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും മൊ​​​​ഴി​​​​രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താം. പി​​​​എ​​​​സ്‌​​​​സി അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ മു​​​​റി​​​​യി​​​​ൽ വ​​​​ച്ച് മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കാ​​​​മെ​​​​ന്നും ക​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

വ്യാ​​​​ഴാ​​​​ഴ്ച പൊലിസ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ വ​​​​ഴി​​​​യാ​​​​ണ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ചെ​​​​യ​​​​ർ​​​​മാ​​​​ന്‍റെ​​​​യും ഓ​​​​ഫിസു​​​​ക​​​​ളി​​​​ൽ നോ​​​​ട്ടീ​​​​സ് എ​​​​ത്തി​​​​ച്ച​​​​ത്. ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ​​​​യും പ​​​​രാ​​​​തി​​​​ക്കാ​​​​രു​​​​ടെ​​​​യും മൊ​​​​ഴി​​​​ക​​​​ൾ ക്രൈം​​​​ബ്രാ​​​​ഞ്ച് നേ​​​​ര​​​​ത്തേ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

15 മു​​​​ത​​​​ൽ പി​​​​എ​​​​സ്‍​സി അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ മൊ​​​​ഴി​​​​യെ​​​​ടു​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം. അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘ​​​​ത്തി​​​​ലെ എ​​​​സ്പി സ​​​​ഖ​​​​റി​​​​യ​​​​യാ​​​​ണ് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​ത്. അം​​​​ഗ​​​​ങ്ങ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്ത ശേ​​​​ഷം ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം. ​​​​ആ​​​​ര്‍. ബൈ​​​​ജു​​​​വി​​​​നെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നാ​​​​യി​​​​രു​​​​ന്നു ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്‍റെ നീ​​​​ക്കം.

ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ പ്ര​​​​തി​​​​ക​​​​ളാ​​​​ക്കും

ആ​​​​സൂ​​​​ത്ര​​​​ണ​​​​ബോ​​​​ർ​​​​ഡ് ചീ​​​​ഫ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ​​​​ ന​​​​ട​​​​ന്ന ത​​​​ട്ടി​​​​പ്പി​​​​ൽ ര​​​​ണ്ട് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ പ്ര​​​​തി​​​​ക​​​​ളാ​​​​ക്കും. പ​​​​രീ​​​​ക്ഷാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ആ​​​​ർ. ഹ​​​​രി, ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി പി. ​​​​സ​​​​തീ​​​​ഷ് എ​​​​ന്നി​​​​വ​​​​രെ പ്ര​​​​തി​​​​യാ​​​​ക്കി കോ​​​​ട​​​​തി​​​​യി​​​​ൽ ഇ​​​​ട​​​​ക്കാ​​​​ല റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​കും.

ഓ​​​​ൺ​​​​സ്ക്രീ​​​​ൻ മാ​​​​ർ​​​​ക്കി​​​​ങ്ങി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല ഇ​​​​വ​​​​ർ​​​​ക്കാ​​​​യി​​​​രു​​​​ന്നു. ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ണ് ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധ​​​​ക​​​​ർ​​​​ക്ക് കൈ​​​​മാ​​​​റേ​​​​ണ്ട​​​​ത്. മാ​​​​ർ​​​​ക്കി​​​​ട്ട​​​​ശേ​​​​ഷം തി​​​​രി​​​​കെ ല​​​​ഭി​​​​ക്കു​​​​മ്പോ​​​​ൾ ര​​​​ണ്ട് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും വേ​​​​ണം.

എ​​​​ന്നാ​​​​ൽ, കൈ​​​​മാ​​​​റു​​​​മ്പോ​​​​ഴും തി​​​​രി​​​​കെ ല​​​​ഭി​​​​ച്ച​​​​പ്പോ​​​​ഴും പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. പ​​​​ത്ത് ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ളാ​​​​ണ് ഓ​​​​ൺ​​​​സ്ക്രീ​​​​ൻ മാ​​​​ർ​​​​ക്കി​​​​ങ്ങി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​ത്. ര​​​​ണ്ട് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം മേ​​​​ധാ​​​​വി ഐ​​​​ജി അ​​​​ജി​​​​താ ബീ​​​​ഗം സ​​​​ർ​​​​ക്കാ​​​​രി​​​​നു കൈ​​​​മാ​​​​റി.

ഹ​​​​രി​​​​ക്കെ​​​​തി​​​​രേ സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. സ​​​​ർ​​​​വീ​​​​സി​​​​ൽ​​​​നി​​​​ന്ന് വി​​​​ര​​​​മി​​​​ച്ച സ​​​​തീ​​​​ഷി​​​​നെ​​​​തി​​​​രേ​​​​യും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​വും. കേ​​​​സി​​​​ൽ ആ​​​​രെ​​​​യും ഇ​​​​തു​​​​വ​​​​രെ പ്ര​​​​തി ചേ​​​​ർ​​​​ത്തി​​​​ട്ടി​​​​ല്ല.

Kerala

പി​എ​സ്‌​സി ആ​സ്ഥാ​ന​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന വി​വാ​ദ​ത്തി​ലും ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ന​ശി​പ്പി​ക്കാ​നു​ള്ള പി​എ​സ്‌​സി തീ​രു​മാ​ന​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ട്ടം പി​എ​സ്‌​സി ആ​സ്ഥാ​ന​ത്തേ​ക്കു പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ചെ​യ​ര്‍​മാ​ന്‍റെ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ന്നി​നാ​യി ഓ​ഫീ​സി​നു സ​മീ​പ​ത്തേ​ക്കു ക​ട​ന്ന​ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നു കാ​ര​ണ​മാ​യി.

ഇ​ന്ന​ലെ രാ​വി​ലെ 10ഓ​ടെ​യാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ പി​എ​സ്‌​സി ആ​സ്ഥാ​ന​ത്തേ​ക്ക് ത​ള്ളി​ക്ക​യ​റി​യ​ത്.

തു​ട​ര്‍​ന്ന് ചെ​യ​ര്‍​മാ​ന്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​യ​ര്‍​മാ​ന്‍റെ ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ത്തി​യി​രി​ക്കു​ക​യും ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തു വ​ലി​യ സം​ഘ​ര്‍​ഷ​ത്തി​നു കാ​ര​ണ​മാ​യി. തു​ട​ര്‍​ന്ന് സ​മ​ര​ക്കാ​രും ഇ​വ​രെ ത​ട​യാ​ന്‍ ശ്ര​മി​ച്ച ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​കു​ക​യും തു​ട​ര്‍​ന്ന് ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഘ​ര്‍​ഷ​ത്തി​ല്‍ നാ​ലു സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്കു പ​രി​ക്കേ​റ്റ​താ​യി പി​എ​സ്‌​സി അ​റി​യി​ച്ചു. ഇ​വ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്ന് ജീ​വ​ക്കാ​ര്‍​ക്കു പ​രി​ക്കേ​റ്റെ​ന്ന് ഇ​ട​ത് അ​നു​കൂ​ല സ​ര്‍​വീ​സ് സം​ഘ​ട​ന​യാ​യ പി​എ​സ്‌​സി എം​പ്ലോ​യീ​സ് യൂ​ണി​യ​നും അ​റി​യി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തെ​തു​ട​ര്‍​ന്ന് പി​എ​സ്‌​സി എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ പി​എ​സ്‌​സി ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു.

ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി ഓ​ഫീ​സി​ലേ​ക്കു​ള്ള യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​റ​ട​ക്കം 15 പേ​ര്‍​ക്കെ​തി​രേ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ്. ഓ​ഫീ​സി​നു​ള്ളി​ലേ​ക്കു പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യെ​ന്നു കാ​ട്ടി ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഓ​ഫീ​സി​ന് പോ​ലീ​സ് സു​ര​ക്ഷ​യും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് നി​ന്ന് സ്വ​ർ​ണം മോ​ഷ​ണം പോ​യ സം​ഭ​വം; ഒ​രു പ്ര​തി പി​ടി​യി​ൽ

കോ​ട്ട​യം: കോ​ട്ട​യം റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രു പ്ര​തി പി​ടി​യി​ൽ. മ​ധ്യ​പ്ര​ദേ​ശ് അ​ലി​രാ​ജ്പു​ർ സ്വ​ദേ​ശി ദ​ൽ​സിം​ഗ് മ​ണ്ഡേ​ലോ​യ് ആ​ണ് പി​ടി​യി​ലാ​യ​ത്.

ജ​നു​വ​രി 19 നാ​ണ് റ​ബ‍‍​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് മോ​ഷ​ണം ന​ട​ന്ന​ത്. അ‍​ഞ്ച്പേ​രു​ടെ സം​ഘ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​വ​രി​ൽ നാ​ല് പേ​രെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്.

43 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ആ​ണ് റ​ബ​ർ ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് നി​ന്ന് മോ​ഷ​ണം പോ​യ​ത്.

National

ഇ​ഡി ആ​സ്ഥാ​ന​ത്ത് സി​പി​എം മാ​ർ​ച്ച്; എം.​എ. ബേ​ബി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്ഥാ​ന​ത്തേ​ക്ക് സി​പി​എം സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബൃ​ന്ദ കാ​രാ​ട്ട് അ​ട​ക്കം മ​റ്റ് നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഏ​കാ​ധി​പ​ത്യം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നേ​താ​ക്ക​ൾ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.

പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം വി​ജു കൃ​ഷ്ണ​നെ വ​ലി​ച്ചി​ഴ​ച്ചാ​ണ് പോ​ലീ​സ് നീ​ക്കി​യ​ത്. മു​ഴു​വ​ൻ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

Kerala

സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ആ​സ്ഥാ​ന​ത്ത് എ​സി പൊ​ട്ടി​ത്തെ​റി​ച്ചു; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ആ​സ്ഥാ​ന​ത്ത് എ​സി പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​ള്ളി​ച്ച​ൽ സ്വ​ദേ​ശി രാ​ജേ​ഷ് (48), കാ​ര​യ്ക്ക മ​ണ്ഡ​പം സ്വ​ദേ​ശി സു​രേ​ഷ്(48) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. അ​റ്റ​കു​റ്റ പ​ണി​ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​ലി​ക്കാ​യി എ​ത്തി​യ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

എ​സി​യി​ൽ ഗ്യാ​സ് ഫി​ൽ ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് പെ​ട്ടെ​ന്ന് എ​സി പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഗ്യാ​സ് സി​ലി​ണ്ട​ര്‍ പി​ടി​ച്ചു കൊ​ണ്ടു​നി​ന്ന തൊ​ഴി​ലാ​ളി​ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്.

ജോ​ലി ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഓ​ഫീ​സി​നു​ള്ളി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​ൻ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് പ​രി​ക്കി​ല്ല. പൊ​ട്ടി​ത്തെ​റി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​റി​ക്ക് പു​റ​ത്തു​ണ്ടാ​യി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

ഗ്യാ​സ് സി​ലി​ണ്ട​ര്‍ പി​ടി​ച്ചു കൊ​ണ്ടു​നി​ന്ന ആ​ള്‍ തെ​റി​ച്ച് ഓ​ട​യു​ടെ ഭാ​ഗ​ത്തേ​ക്ക് വീ​ണു​പോ​യി​രു​ന്നു. ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഒ​രാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

National

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം; ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷം

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്ത​ചൊ​ല്ലി പ​ശ്ചി​മ​ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്തു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന് പ​രി​ക്കേ​റ്റു. ബാ​ലി​ഗ​ഞ്ച് നി​യ​മ​സ​ഭ സീ​റ്റി​നെ​ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് അ​ടി​പി​ടി​യി​ലെ​ത്തി​യ​ത്. മ​ണ്ഡ​ല​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള​വ​രെ മ​ത്സ​രി​പ്പി​ക്കേ​ണ്ടെ​ന്ന ഒ​രു​വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​വും ത​ർ​ക്ക​ങ്ങ​ളും സം​ഘ​ർ​ഷ​ത്തി​ൽ അ​വ​സാ​നി​ക്ക​ക​യാ​യി​രു​ന്നു.

ബാ​ലി​ഗ​ഞ്ച് മ​ണ്ഡ​ല​ത്തി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​മെ​ൻ മി​ത്ര​യു​ടെ മ​ക​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം. പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​നെ​തി​രെ ഒ​രു​വി​ഭാ​ഗം ശ​ക്ത​മാ​യി രം​ഗ​ത്തെ​ത്തി. പ്രാ​ദേ​ശി​ക നേ​താ​വ് സാ​യി​ദ് ഹു​സൈ​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് മ​റു​വി​ഭാ​ഗം വാ​ദി​ച്ചെ​ങ്കി​ലും നേ​തൃ​ത്വം ചെ​വി​കൊ​ണ്ടി​ല്ല.

നി​യ​മ​സ​ഭ സീ​റ്റ് പ​ണം വാ​ങ്ങി വി​റ്റു​വെ​ന്ന് ആ​രോ​പി​ച്ച് ഒ​രു​വി​ഭാ​ഗം ഓ​ഫീ​സി​ലെ​ത്തി ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഒ​ടു​വി​ൽ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി​യാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി​യ​ത്.

Kerala

‘യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ​ശി​യെ വി​ജ​യി​പ്പി​ക്കു​ക'; കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്ത് പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സി​പി​എ​മ്മി​ൽ പു​റ​ത്തു​വ​ന്ന മു​ൻ എം​എ​ൽ​എ പി.​കെ. ശ​ശി യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ഉ​റ​പ്പാ​കു​ന്നു. ശ​ശി​യെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി വ്യാ​പ​ക​മാ​യി പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഒ​റ്റ​പ്പാ​ല​ത്തെ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ആ​സ്ഥാ​ന​ത്താ​ണ് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ൻ​പേ ശ​ശി​യു​ടെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

‘ഒ​റ്റ​പ്പാ​ലം നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ​ശി​യെ വി​ജ​യി​പ്പി​ക്കു​ക' എ​ന്നാ​ണ് പോ​സ്റ്റ​റു​ക​ളി​ലെ അ​ഭ്യ​ർ​ഥ​ന. ചി​ഹ്നം എ​ന്താ​ണെ​ന്ന് പോ​സ്റ്റ​റു​ക​ളി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. സി​പി​എ​മ്മി​ലെ ക​ലാ​പ​ത്തി​ന് പി​ന്നാ​ലെ യു​ഡി​എ​ഫ് പാ​ള​യ​ത്തി​ലേ​ക്ക് ശ​ശി എ​ത്തു​ന്ന​ത് പാ​ല​ക്കാ​ട്ടെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ വ​ലി​യ മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.

District News

ഭി​ന്ന​ശേ​ഷി​ക്കാ​രെ പ​രി​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ ഷെ​ൽ​റ്റ​ർ: വി.​ഡി. സ​തീ​ശ​ൻ

 

ആ​ല​പ്പു​ഴ: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഭി​ന്ന​ശേ​ഷി​ക്കാ​രെ പ​രി​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ ഷെ​ൽ​റ്റ​ർ ഹോ​മു​ക​ളു​ണ്ടാ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. പു​തു​യു​ഗ യാ​ത്ര​യു​ടെ ജി​ല്ലാ പ​ര്യ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മേ​ഖ​ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​രു​ടെ സം​വാ​ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ മാ​താ​പി​താ​ക്ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ന​യം രൂ​പ​വ​ത്ക​രി​ക്കും. ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ പ്ര​ശ്ന​ങ്ങ​ൾ ത​രം തി​രി​ച്ച് ഒ​രാ​ഴ്ച​യ്ക്ക​കം പ്ര​ത്യേ​ക രേ​ഖ​യു​ണ്ടാ​ക്കും. യു​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​ത്തി​ൽ ഈ ​പ്ര​ശ്ന​ങ്ങ​ൾ മു​ൻ​ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കും.

ക​യ​ർ മേ​ഖ​ല​യെ​യും കാ​ർ​ഷി​ക​മേ​ഖ​ല​യെ​യും ക്ഷീ​ര​മേ​ഖ​ല​യെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ന​യം രൂ​പ​വ​ത്ക​രി​ക്കും. നെ​ൽ​ക്കൃ​ഷി​ക്കാ​യി റി​വോ​ൾ​വിം​ഗ് ഫ​ണ്ട് ഏ​ർ​പ്പെ​ടു​ത്തി കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഇ​ട​പെ​ട​ലു​ക​ൾ കൃ​ത്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ​വ​ന്നാ​ൽ ആ​ദ്യം​ത​ന്നെ തോ​ട്ട​പ്പ​ള്ളി​യി​ലെ ക​രി​മ​ണ​ൽ ഖ​ന​നം അ​വ​സാ​നി​പ്പി​ക്കും. ആ​ല​പ്പു​ഴ​യു​ടെ പാ​രി​സ്ഥി​ത​മാ​യ ത​ക​ർ​ച്ച രൂ​ക്ഷ​മാ​ക്കി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​പ്പു​വെ​ള്ള ഭീ​ഷ​ണി​ക്ക് ക​രി​മ​ണ​ൽ ഖ​ന​നം ഇ​ട​യാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യ 40 പേ​രാ​ണ് സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ആ​ല​പ്പു​ഴ​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഇ​വ​ർ അ​വ​ത​രി​പ്പി​ച്ചു. ഇ​തി​നെ​ല്ലാം വി.​ഡി. സ​തീ​ശ​ൻ കൃ​ത്യ​മാ​യി മ​റു​പ​ടി ന​ൽ​കി. കു​ട്ട​നാ​ട് പാ​ക്കേ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ പെ​രു​വ​ഴി​യി​ലാ​ണെ​ന്ന് വി.​ഡി. സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ഗൗ​ര​വ​ക​ര​മാ​യി ഇ​ട​പെ​ടും. പൊ​തു ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ സ്റ്റാ​ഫ് പാ​റ്റേ​ൺ പ​രി​ഷ്ക​രി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി ജെ​റി​യാ​ട്രി​ക് വി​ഭാ​ഗം സ്ഥാ​പി​ക്കും.

ആ​ശു​പ​ത്രി​ക​ളി​ലെ ഉ​പ​ക​ര​ണ​ക്ഷാ​മം പ​രി​ഹ​രി​ക്കും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഭ​വ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ​ക്കാ​യി സാ​മ്പ​ത്തി​ക​മാ​യി സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​ക​ളു​ണ്ടാ​കും. ജി​ല്ല​യി​ൽ ഹൗ​സ് ബോ​ട്ടു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കും. സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യ്ക്കു വ്യ​വ​സാ​യ​മെ​ന്ന നി​ല​യി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കും.

 ലോ​ട്ട​റി സ​മ്മാ​ന ഘ​ട​ന, ലോ​ട്ട​റി വി​ത​ര​ണം, ക​മ്മീ​ഷ​ൻ എ​ന്നി​വ പ​രി​ഷ്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ബു​പ്ര​സാ​ദ്, കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ. ഷു​ക്കൂ​ർ, എം. ​ലി​ജു, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​പി. ശ്രീ​കു​മാ​ർ, എം.​ജെ. ജോ​ബ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​കെ. ഷാ​ജി മോ​ഹ​ൻ, മു​സ്‌ലിം​ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എം. ന​സീ​ർ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, സി.​പി. ജോ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യി​ല്ല; തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​നാ​കാ​തെ ഇ​ഡി

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​നാ​കാ​തെ ഇ​ഡി. ന​ന്ത​ൻ​കോ​ട്ടെ ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്താ​ത​തി​നാ​ലാ​ണ് ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞി​ട്ടും പ​രി​ശോ​ധ​ന തു​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​ത്.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ആ​സ്ഥാ​ന​ത്ത് ഉ​ള്ള​ത്.​സ്വ​ർ‌​ണ്ണ​പാ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ദേ​വ​സ്വം ആ​സ്ഥാ​ന​ത്ത് നി​ന്ന് പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ഇ​ഡി നീ​ക്കം.

അ​തി​നി​ടെ ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ് ഇ​ഡി. പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ 21 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ഡി പ​രി​ശോ​ധ​ന.

അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, എ. ​പ​ത്മ​കു​മാ​ർ, എ​ൻ. വാ​സു, ബെ​ല്ലാ​രി​യി​ലെ സ്വ​ർ​ണ​വ്യാ​പാ​രി ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും ബം​ഗ​ളൂ​രു​വി​ലെ സ്മാ​ർ​ട് ക്രി​യേ​ഷ​ൻ​സ് ഓ​ഫീ​സി​ലും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

District News

റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് അം​ഗ​ബ​ലം പോ​രെ​ന്ന് ഡി​ജി​പി​ക്ക് റി​പ്പോ​ർ​ട്ട്

ആ​ലു​വ: പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ കു​റ​വ് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് രൂ​ക്ഷ​മാ​ണെ​ന്ന് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ട്. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സി​ന് റൂ​റ​ൽ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ധ​ന​യും കു​റ്റ​കൃ​ത്യ​ങ്ങ​ളും, പ​ള്ളി​ത്ത​ർ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ പ​ല ഘ​ട​ക​ങ്ങ​ളാ​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​താ​യി എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ​മീ​പ​ജി​ല്ല​ക​ളേ​ക്കാ​ൾ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ജി​ല്ല​യി​ൽ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ദൈ​നം​ദി​ന ക്ര​മ​സ​മാ​ധാ​ന പാ​ല​നം, കേ​സ​ന്വേ​ഷ​ണ​ങ്ങ​ൾ, വി​ഐ​പി സു​ര​ക്ഷ തു​ട​ങ്ങി​യ​വ നി​ല​വി​ലെ പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ ബ​ലം കൊ​ണ്ട് കൈ​കാ​ര്യം ചെ​യ്യാ​നാ​കു​ന്നി​ല്ല.

കൂ​ടു​ത​ൽ ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ നി​ല​വി​ലെ പോ​ലീ​സു​കാ​ർ​ക്ക് ഡ്യൂ​ട്ടി​സ​മ​യം നീ​ട്ടി ന​ൽ​കേ​ണ്ടി വ​രു​ന്നെ​ന്നും ജോ​ലി ഭാ​രം വ​ർ​ധി​ക്കു​ന്ന​താ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൂ​ണ്ടി​ക്കാ​ട്ടി. വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ കെ.​ടി. രാ​ഹു​ലി​ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ രേ​ഖ പ്ര​കാ​ര​മാ​ണ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ത്. ആ​ലു​വ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം കു​റ​വു​ണ്ടെ​ങ്കി​ലും ജി​ല്ലാ ആ​സ്ഥാ​ന​ത്തു​നി​ന്ന് പ​ക​രം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ ന​ൽ​കി​യ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

 

District News

പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി ത​ല​സ്ഥാ​നം

തി​രു​വ​ന​ന്ത​പു​രം: 2025 വി​ട​പ​റ​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ശേ​ഷി​ക്കെ പ്ര​തീ​ക്ഷ​യു​ടെ പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി അ​ന​ന്ത​പു​രി.
ക​ന​ക​ക്കു​ന്നി​ൽ പൂ​ക്ക​ളു​ടെ​യും ദീ​പാ​ല​ങ്കാ​ര​ങ്ങ​ളു​ടെ​യും വ​ർ​ണ​ക്കാ​ഴ്ച​യൊ​രു​ക്കു​ന്ന ടൂ​റി​സം വ​കു​പ്പി​ന്‍റെ വ​സ​ന്തോ​ത്സ​വ​വും ന്യൂ ​ഇ​യ​ർ ലൈ​റ്റ് ഷോ​യു​മാ​ണ് ഇ​ക്കു​റി ന​ഗ​ര​ത്തി​ന്‍റെ പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റ​ച്ചാ​ർ​ത്തേ​കു​ക.

ഇ​തി​നു പു​റ​മെ പു​തു​വ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ആ​ഘോ​ഷ കേ​ന്ദ്ര​ങ്ങ​ളാ​യ കോ​വ​ളം, വ​ർ​ക്ക​ല ബീ​ച്ചു​ക​ളും ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം മാ​ന​വീ​യം വീ​ഥി​യി​ൽ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഗീ​ത​വി​രു​ന്നും ഇ​ക്കു​റി​യും അ​ര​ങ്ങേ​റും.

ന​ഗ​ര​ത്തി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ ഡി​ജെ പാ​ർ​ട്ടി​യും ഡി​ന്ന​റു​മാ​യി പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നു മാ​റ്റേ​കും. ബീ​ച്ചി​ലെ തി​ര​മാ​ല​ക​ൾ​ക്കൊ​പ്പം പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാ​ൻ കോ​വ​ള​ത്തും വ​ർ​ക്ക​ല​യി​ലും വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്കം പ​തി​നാ​യി​ര​ങ്ങ​ൾ ഇ​ക്കു​റി​യും എ​ത്തി​ച്ചേ​രു​മെ​ന്നാ​ണു സം​ഘാ​ട​ക​രു​ടെ പ്ര​തീ​ക്ഷ. ക​ട​ൽ​ത്തീ​ര​ത്തെ റി​സോ​ർ​ട്ടു​ക​ളി​ലും ക​ഫേ​ക​ളി​ലും പ്ര​ത്യേ​ക മ്യൂ​സി​ക് ഷോ​ക​ളും ക​രി​മ​രു​ന്നു പ്ര​യോ​ഗ​വും ശം​ഖു​മു​ഖ​ത്തു ബീ​ച്ച് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധാ​ര ബാ​ൻ​ഡി​ന്‍റെ സം​ഗീ​ത​നി​ശ​യും ഡി​ജെ​യും സം​ഘ​ടി​പ്പി​ക്കും.

വ​ർ​ക്ക​ല ക്ലി​ഫി​ലെ ക​ഫേ​ക​ളി​ൽ അ​ർ​ധ​രാ​ത്രി വ​രെ നീ​ളു​ന്ന സം​ഗീ​ത വി​രു​ന്നു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ ഹോ​ട്ട​ലു​ക​ളാ​യ ഹ​യാ​ത്ത് റീ​ജ​ൻ​സി, വി​വാ​ന്ത, ഹോ​ട്ട​ൽ മാ​സ്കോ​ട്ട് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ വ​ന്പ​ൻ ഡി​ജെ പാ​ർ​ട്ടി​ക​ളും അ​ര​ങ്ങേ​റും.

Kerala

കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച

കൊ​ച്ചി: കാ​ല്‍ നൂ​റ്റാ​ണ്ട് കാ​ല​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ പു​തി​യ ആ​സ്ഥാ​ന മ​ന്ദി​രം ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും. മ​റൈ​ന്‍​ഡ്രൈ​വി​ല്‍ ഗോ​ശ്രീ പാ​ല​ത്തി​ന​ടു​ത്ത് അ​ബ്ദു​ല്‍ ക​ലാം മാ​ര്‍​ഗി​നോ​ടു ചേ​ര്‍​ന്നു​ള്ള ഒ​ന്ന​ര​യേ​ക്ക​റി​ലാ​ണ് പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​രം.

ബേ​സ്‌​മെ​ന്‍റ്, ഗ്രൗ​ണ്ട് ഫ്ലോ​റു​ക​ള്‍ ഉ​ള്‍​പ്പ​ടെ 1.68 ല​ക്ഷം സ്‌​ക്വ​യ​ര്‍​ഫീ​റ്റി​ല്‍ ആ​റ് നി​ല​ക​ളി​ലാ​യ​ണ് മ​ന്ദി​രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ന്നാം നി​ല​യി​ലാ​ണ് കൗ​ണ്‍​സി​ല്‍ ഹാ​ളും മേ​യ​റു​ടേ​യും ഡെ​പ്യൂ​ട്ടി മേ​യ​റു​ടേ​യും ചേം​ബ​റു​ക​ള്‍. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രു​ടെ ഓ​ഫീ​സ് മു​റി​ക​ളും മേ​യ​റു​ടേ​യും ഡെ​പ്യൂ​ട്ടി മേ​യ​റു​ടേ​യും ഓ​ഫീ​സു​ക​ളും ഒ​ന്നാം നി​ല​യി​ല്‍ ത​ന്നെ​യാ​ണു​ള്ള​ത്.

ഉ​ത്ത​രേ​ന്ത്യ​ന്‍ വാ​സ്തു​ശി​ല്പ നി​ര്‍​മി​തി​യി​ല്‍ മ​നോ​ഹ​ര​മാ​ണ് കൗ​ണ്‍​സി​ല്‍ ഹാ​ള്‍. നി​ല​വി​ല്‍ 74 കൗ​ണ്‍​സി​ല​ര്‍​മാ​രാ​ണു​ള്ള​തെ​ങ്കി​ലും 82 പേ​ര്‍​ക്കു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളു​ണ്ട്. മേ​യ​റു​ടെ ഡ​യ​സി​ന് ഇ​രു​വ​ശ​വു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള ഇ​രി​പ്പി​ടം. ഹാ​ളി​ന്‍റെ പി​ന്നി​ലാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

കൊ​ച്ചി​യു​ടെ പൈ​തൃ​കം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഗ്രൗ​ണ്ട് ഫ്ലോ​റി​ലെ ക​ലാ​സൃ​ഷ്ടി ശ്ര​ദ്ധേ​യ​മാ​ണ്. മു​ന്നി​ല്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ റാ​ണി ശി​ല്‍​പ​വും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന സേ​വ​ന കേ​ന്ദ്രം ഗ്രൗ​ണ്ട് ഫ്ലോ​റി​ലാ​ണ്. ര​ണ്ടാം​നി​ല മു​ത​ലാ​ണ് വി​വി​ധ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഓ​ഫീ​സു​ക​ളും മി​നി​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളും.

സി.​എം. ദി​നേ​ശ് മ​ണി മേ​യ​ര്‍ ആ​യി​രി​ക്കെ 2006-ല്‍ ​നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​മ്പോ​ള്‍ 18.75 കോ​ടി​യാ​യി​രു​ന്നു എ​സ്റ്റി​മേ​റ്റ്. 2018 ല്‍ 24.7 ​കോ​ടി​യാ​യി ഉ​യ​ര്‍​ന്നു. എ​സ്റ്റി​മേ​റ്റി​ല്‍ സ്ട്ര​ക്ച്ച​ര്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത് മാ​ത്ര​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

പ്ലം​ബിം​ഗ്, ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ന്‍, ലി​ഫ്റ്റ്, ഇ​ന്‍റീ​രി​യ​ര്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ള്‍​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി 2020 ല്‍ ​നി​ര്‍​മാ​ണ ചെ​ല​വ് 43 കോ​ടി​യാ​യി ഉ​യ​ര്‍​ത്തി​യു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ 61 കോ​ടി​യാ​യി ഉ​യ​രു​മെ​ന്ന് മേ​യ​ര്‍ അ​ഡ്വ. എം. ​അ​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു.

പു​തി​യ മ​ന്ദി​ര​ത്തി​ല്‍ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ​യും കു​ടി​വെ​ള്ള ടാ​ങ്കി​ന്‍റേ​യും ഉ​ള്‍​പ്പ​ടെ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കാ​നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​വ പൂ​ര്‍​ത്തി​യാ​ക്കും. കൗ​ണ്‍​സി​ല്‍ ഹാ​ളും മേ​യ​റു​ടെ ഓ​ഫീ​സും പൂ​ര്‍​ണ​സ​ജ​മാ​യ​തി​നാ​ല്‍ അ​ടു​ത്ത കൗ​ണ്‍​സി​ല്‍ യോ​ഗം പു​തി​യ മ​ന്ദി​ര​ത്തി​ല്‍ ന​ട​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മേ​യ​ര്‍ അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ എം.​ബി. രാ​ജേ​ഷ്, പി.​രാ​ജീ​വ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​കും. ഹൈ​ബി ഈ​ഡ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, കെ.​ജെ. മാ​ക്‌​സി, കെ. ​ബാ​ബു, ഉ​മാ തോ​മ​സ്, ജി​സി​ഡി​എ ചെ​യ​ര്‍​മാ​ന്‍ കെ. ​ച​ന്ദ്ര​ന്‍​പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up