Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Healing

ഭൃത്യരുടെ വിശ്വാസം, നാമാന്‍റെ സൗഖ്യം

രണ്ട് രാ​ജാ​ക്ക​ന്മാ​ർ അ​ഞ്ചാം അ​ധ്യാ​യ​ത്തി​ൽ മ​നോ​ഹ​ര​മാ​യ ചി​ല ച​രി​ത്ര​സം​ഭ​വ​ങ്ങ​ളു​ണ്ട്. അ​തി​ലൊ​ന്ന് സി​റി​യ രാ​ജാ​വി​ന്‍റെ സൈ​ന്യാ​ധി​പ​നാ​യ നാ​മാ​ന്‍റെ കു​ഷ്ഠ​രോ​ഗ​ത്തി​ന്‍റെ സൗ​ഖ്യ​മാ​ണ്.

സി​റി​യ രാ​ജാ​വി​ന്‍റെ ഏ​റ്റ​വും ബ​ഹു​മാ​ന്യ​നാ​യ സൈ​ന്യാ​ധി​പ​നാ​യി​രു​ന്നു നാ​മാ​ൻ. പ​ക്ഷേ, അ​യാ​ൾ​ക്കു കു​ഷ്ഠം പി​ടി​ച്ചു. അ​ക്കാ​ല​ത്ത് കു​ഷ്ഠം ബാ​ധി​ച്ചാ​ൽ കൊ​ട്ടാ​ര​ത്തി​ൽ സ്ഥാ​ന​മി​ല്ല. പ​ക്ഷേ, രാ​ജാ​വി​നു നാ​മാ​നോ​ടു​ള്ള താ​ത്പ​ര്യം മൂ​ലം അ​യാ​ളെ പു​റ​ത്താ​ക്കി​യി​ല്ല. യു​ദ്ധ​ത്തി​ൽ പി​ടി​യി​ലാ​യി വ​ന്ന ഒ​രു ഇ​സ്ര​യേ​ൽ​ക്കാ​രി പ​രി​ചാ​രി​ക കൊ​ട്ടാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​വ​ർ നാ​മാ​ന്‍റെ ഭാ​ര്യ​യോ​ടു പ​റ​ഞ്ഞു: “യ​ജ​മാ​ന​ൻ ഞ​ങ്ങ​ളു​ടെ രാ​ജ്യ​ത്ത് എ​ലീ​ശാ എ​ന്നു പ​റ​യു​ന്ന പ്ര​വാ​ച​ക​ന്‍റെ അ​ടു​ത്തു ചെ​ന്നി​രു​ന്നെ​ങ്കി​ൽ അ​ദ്ദേ​ഹം പ്രാ​ർ​ഥി​ച്ചു സു​ഖ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു”. നാ​മാ​ൻ ഇ​തു കേ​ട്ട് വി​ശ്വ​സി​ച്ചു. സി​റി​യ രാ​ജാ​വ് നാ​മാ​ന് ക​ത്തു കൊ​ടു​ത്തു​വി​ട്ടു.

► ഭൃത്യർ പറയുന്നത്

അ​വി​ടെ ചെ​ല്ലു​ന്പോ​ൾ പ്ര​ശ്ന​ങ്ങ​ൾ പ​ല​ത്. സി​റി​യ രാ​ജാ​വ് യു​ദ്ധ​ത്തി​നു കാ​ര​ണ​മു​ണ്ടാ​ക്കാ​ൻ വി​ട്ട​താ​ണോ​യെ​ന്ന് ഇ​സ്ര​യേ​ൽ രാ​ജാ​വ് സം​ശ​യിച്ചു, ദേഷ്യപ്പെടുന്നു. അ​ത​റി​ഞ്ഞ് ഏ​ലീ​ശ നാ​മാ​നെ വി​ളി​പ്പി​ക്കു​ന്നു. അ​ങ്ങ​നെ നാ​മാ​ൻ ഏ​ലീ​ശ​യു​ടെ പ​ക്ക​ലെ​ത്തി. നാ​മാ​നോ​ട് ജോ​ർ​ദാ​നി​ൽ പോ​യി ഏ​ഴ് പ്രാ​വ​ശ്യം കു​ളി​ക്കാ​ൻ പ​റ​യു​ന്നു. എ​ന്നാ​ൽ, അ​തു കേ​ട്ടി​ട്ട് നാ​മാ​നു ദേ​ഷ്യ​മാ​ണ് വ​രു​ന്ന​ത്. സി​റി​യ​യി​ൽ ന​ല്ല തെ​ളി​നീ​രു​ള്ള ജ​ലാ​ശ​യ​ങ്ങ​ളു​ണ്ട്. ജോ​ർ​ദാ​ൻ ന​ദി​യി​ൽ എ​പ്പോ​ഴും വെ​ള്ളം കു​റ​വാ​യ​തി​നാ​ൽ വേ​ന​ൽ​ക്കാ​ല​ത്ത് ക​ല​ങ്ങി​ക്കി​ട​ക്കും. ക​ളി​യാ​ക്കാ​നാ​ണോ ഏ​ലീ​ശ പ​റ​യു​ന്ന​തെ​ന്നു തോ​ന്നി​യ നാ​മാ​ൻ ക്രൂ​ദ്ധ​നാ​യി മ​ട​ങ്ങു​ന്നു. അ​പ്പോ​ൾ നാ​മാ​ന്‍റെ ഭൃ​ത്യ​ന്മാ​ർ അ​വ​നൊ​രു കൗ​ണ്‍സ​ലിം​ഗ് കൊ​ടു​ക്കു​ന്നു. ഇ​തി​നേ​ക്കാ​ൾ വ​ലി​യ കാ​ര്യ​ങ്ങ​ളാ​ണ് രോ​ഗം സു​ഖ​പ്പെ​ടാ​ൻ പ്ര​വാ​ച​ക​ൻ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ അ​ങ്ങു ചെ​യ്യു​മാ​യി​രു​ന്ന​ല്ലോ എ​ന്നു ചോ​ദി​ച്ചു. അ​പ്പോ​ൾ നാ​മാ​നു ബോ​ധോ​ദ​യമുണ്ടാ​യി. അ​വ​ൻ പോ​യി ജോ​ർ​ദാ​നി​ൽ കു​ളി​ച്ച് രോ​ഗ​മു​ക്തി നേ​ടി. ഇ​താ​ണ് ച​രി​ത്ര സം​ഭ​വം.

► ഈ കഥാപാത്രങ്ങൾ

പ​ക്ഷേ, ഇ​വി​ടെ ധ്യാ​നി​ക്കേ​ണ്ട ക​ഥാ​പാ​ത്ര​ങ്ങ​ൾ പ​ല​രു​ണ്ട്. പ​രി​ചാ​രി​ക​യാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ ഒ​രു ശ​ക്തി. ക്രൂ​ദ്ധ​നാ​യി മ​ട​ങ്ങി​യ നാ​മാ​നെ തി​രി​ച്ചു വി​ളി​ക്കു​ന്ന ഭൃ​ത്യ​​രാ​ണ് മ​റ്റൊ​രു കൂ​ട്ട​ർ. ദൈ​വ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ പ​ല​പ്പോ​ഴും വെ​ളി​വാ​കു​ന്ന​ത് എ​ളി​യ മ​നു​ഷ്യ​രി​ലൂ​ടെ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഈ​ശോ പ​റ​ഞ്ഞ​ത്: ഈ ​ചെ​റി​യ​വ​രി​ൽ ആ​രെ​യും നി​ന്ദി​ക്കാ​തി​രി​ക്കാ​ൻ സൂ​ക്ഷി​ച്ചു​കൊ​ള്ളു​ക. സ്വ​ർ​ഗ​ത്തി​ൽ അ​വ​രു​ടെ ദൂ​തന്മാർ എ​ന്‍റെ സ്വ​ർ​ഗ​സ്ഥ​നാ​യ പി​താ​വി​ന്‍റെ മു​ഖം എ​പ്പോ​ഴും ദ​ർ​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് (മ​ത്താ​യി 18:10-11). ഈ ​എ​ളി​യ​വ​ൻ നി​ല​വി​ളി​ച്ചു, ക​ർ​ത്താ​വ് കേ​ട്ടു; എ​ല്ലാ ക​ഷ്ട​ത​ക​ളി​ലും​നി​ന്ന് അ​വ​നെ ര​ക്ഷി​ക്കു​ക​യും ചെ​യ്തു(​സ​ങ്കീ 34:6).

നാ​മാ​ന്‍റെ വി​ശ്വാ​സ​ത്തെപോ​ലും ഇ​സ്രാ​യേ​ലി​ന്‍റെ വി​ശ്വാ​സ​ത്തി​ലേ​ക്കു മാ​റ്റി​യെ​ടു​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ലി​യ പ്രേ​ഷി​ത​യാ​ണ് ആ ​പ​രി​ചാ​രി​ക. അ​തു​പോ​ലെ ഏ​ലീ​ശ പ്ര​വാ​ച​ക​നി​ൽ ഭൃ​ത്യ​ന്മാ​ർ നാ​മാ​നേ​ക്കാ​ൾ ശ​ക്ത​മാ​യി വി​ശ്വ​സി​ച്ചു. നാ​മാ​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ഭൃ​ത്യ​ന്മാ​ർ​ക്ക് പ്ര​വാ​ച​ക​നെ വി​ശ്വ​സി​ക്കാ​ൻ ക​ഴി​ഞ്ഞു എ​ന്ന​തു ശ്ര​ദ്ധേ​യം. ന​മ്മു​ടെ വി​ശ്വാ​സം ല​ളി​ത​മാ​യി​രി​ക്കാ​നും അ​ത് ഒ​ത്തു​തീ​ർ​പ്പി​നു വി​ധേ​യ​മാ​കാ​തി​രി​ക്കാ​നും നോ​ന്പു​കാ​ല​ത്തു പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. നീ ​ആ​രാ​ണെ​ന്നു​ള്ള​ത​ല്ല, നി​ന്‍റെ വി​ശ്വാ​സം എ​ന്താ​ണെ​ന്നു​ള്ള​താ​ണ് ദൈ​വ​ത്തി​നു സ്വീ​കാ​ര്യം.

Latest News

Corehub Up