Movies
ഏവരും കാത്തിരുന്ന ആ വാർത്തയെ നിറമനസോടെ സ്വീകരിച്ച് മലയാളചലച്ചിത്രലോകം. മമ്മൂട്ടിയുടെ രോഗം പൂർണമായി ഭേദമായതാണ് ഇന്നത്തെ മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട വാർത്ത. സന്തോഷക്കുറിപ്പുകളും ചിത്രങ്ങളും പങ്കുവച്ചാണ് മലയാള സിനിമയിലെ പ്രമുഖർ മമ്മൂട്ടിയുടെ തിരിച്ചുവരവിനെ ആഘോഷിക്കുന്നത്.
കേൾക്കാനായി കാതോർത്തു പ്രാർഥനയോടെ കാത്തിരുന്ന സന്തോഷവാർത്ത എന്നാണ് സിബി മലയിൽ ഔദ്യോഗിക പേജിൽ കുറിച്ചത്.
എല്ലാം ഓക്കെ ആണ് എന്നായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം. വാക്കുകൾക്ക് ഈ സന്തോഷത്തെ അതേപടി പ്രകടിപ്പിക്കാനില്ല. ഒരിക്കൽ കൂടി എല്ലാം ഓക്കെ ആണ്, രമേശ് പിഷാരടി കുറിച്ചു.
‘രാജാവ് തിരിച്ചെത്തിയിരിക്കുന്നു’ എന്ന ആവേശക്കുറിപ്പാണ് മാലാ പാർവതി പങ്കുവച്ചത്. ‘ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും, ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ... രാജാവ് തിരിച്ചെത്തിയിരിക്കുന്നു! സന്തോഷം, നന്ദി... പ്രാർഥനകൾക്ക് ഉത്തരം കിട്ടിയല്ലോ,’ മാലാ പാർവതി കുറിച്ചു.
ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മമ്മൂട്ടി പൂർണ ആരോഗ്യവാനാണെന്ന നിർമാതാവും താരത്തിന്റെ സന്തതസഹചാരിയുമായ ജോർജിന്റെ പോസ്റ്റ് അജു വർഗീസ് പങ്കുവച്ചത്. മിഥുൻ മാനുവൽ തോമസും മമ്മൂട്ടിയുടെ തിരിച്ചു വരവിനെ ഹൃദയത്തിന്റെ ഇമോജിയിലൂടെ അടയാളപ്പെടുത്തി.
Movies
ആരാധകരുടെ പ്രാർഥനകളും പ്രതീക്ഷകളും സഫലമാക്കി മമ്മൂട്ടി തിരിച്ചുവരുന്നു. ഇതിന് ചർച്ചയായിരിക്കുന്നത് മമ്മൂട്ടിയുടെ ഉറ്റസുഹൃത്തും നിർമാതാവുമായ ആന്റോ ജോസഫിന്റെയും സന്തതസഹചാരി ജോർജിന്റെയും ഫേസ്ബുക്ക് പോസ്റ്റുകളാണ്.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി, എന്നാണ് ആന്റോ ജോസഫിന്റെ പോസ്റ്റ്. എന്താണ് കാര്യമെന്ന് പോസ്റ്റില് പറഞ്ഞിട്ടില്ലെങ്കിലും ഇത് മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ചെന്ന് ഉറപ്പാണ്.
പിന്നാലെ തന്നെ ജോർജും ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി എന്നാണ് മമ്മൂട്ടിയുടെ ചിത്രത്തിനൊപ്പം ജോർജ് കുറിച്ചത്.
ഏറ്റവും ഒടുവില് നടത്തിയ ആരോഗ്യ പരിശോധനകളില് മമ്മൂട്ടി പൂര്ണ്ണ സൗഖ്യം നേടിയതായാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള് നല്കുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മമ്മൂട്ടിയുടെ തിരിച്ചുവരവ് ഉടന് ഉണ്ടാകുമെന്ന തരത്തില് സോഷ്യല് മീഡിയയില് പ്രചരണം ഉണ്ടായിരുന്നു. സെപ്റ്റംബർ ഏഴിന് ജൻമദിനത്തോടനുബന്ധിച്ച് അദ്ദേഹം കൊച്ചിയിൽ എത്തുമെന്നും ആരാധകർ പറയുന്നുണ്ട്.
Kerala
തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടര്ന്ന് പട്ടത്തെ സ്വകാര്യാശുപത്രിയില് അതിതീവ്ര പരിചരണ വിഭാഗത്തില് ചികിത്സയില് കഴിയുന്ന മുന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. നിലവില് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മുന്നോട്ടു കൊണ്ടുപോകുന്നത്.
കാര്ഡിയോളജി, നെഫോളജി, ന്യൂറോളജി വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടര്മാരാണ് വിഎസിനെ ചികിത്സിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില പൂര്വസ്ഥിതിയിലാക്കാനുള്ള ചികിത്സയാണ് നല്കുന്നതെന്ന് ഡോക്ടര്മാര് വ്യക്തമാക്കി. ഓരോ ദിവസവും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കല് ബുള്ളറ്റിന് ആശുപത്രി അധികൃതര് പുറത്തിറക്കുന്നുണ്ട്.