ചേര്‍ത്തല: ചേര്‍ത്തലയിലെ തെരഞ്ഞെടുപ്പു പോരാട്ടം ആവേശത്തിലേക്ക്. തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി എല്‍ഡിഎഫും യുഡിഎഫും അടുത്ത ഘട്ടത്തിലേക്കു നീങ്ങി. വൈകിയെത്തിയെങ്കിലും അതിന്റെ പോരായ്മകള്‍ മറികടന്നാണ് എന്‍ഡിഎ പ്രചാരണം. അടുത്ത ദിവസം മുതല്‍ കളം കളര്‍ഫുള്ളാക്കാന്‍ മൂന്നുമുന്നണിക്കുമായി കൂടുതല്‍ നേതാക്കളും എത്തുന്നുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ.ആര്. രാജേന്ദ്രപ്രസാദ് ഇന്നലെ വെട്ടയ്ക്കല്‍, അര്‍ത്തുങ്കല്‍, മുഹമ്മ എന്നിവിടങ്ങളിലാണ് പ്രധാനമായും പര്യടനം നടത്തിയത്. ഓട്ടോ സ്റ്റാന്‍ഡുകളിലും തൊഴിലാളികളെ നേരില്‍കണ്ടും പ്രചാരണം നടത്തി.
ഇന്നലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. പ്രസാദ് തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രദേശങ്ങളിലായിരുന്നു വോട്ടുതേടിയത്. തണ്ണീര്‍മുക്കം, കൊക്കോതമംഗലം, മരുത്തോര്‍വട്ടം, കണ്ണങ്കര തുടങ്ങിയ പ്രദേശങ്ങളില്‍ തൊഴിലുറപ്പുകേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും വിവിധസ്ഥാപനങ്ങളിലുമെത്തി വോട്ടുതേടി.
എന്‍ഡിഎ സ്ഥാനാര്‍ഥി ടി.പി. അനന്തരാജ് രാവിലെ വയലാര്‍ രാമവര്‍മയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം വയലാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും തുടര്‍ന്ന് അര്‍ത്തുങ്കല്‍, തൈക്കല്‍ പ്രദേശങ്ങളിലും വോട്ടുതേടി.