Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hedgehog

വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു​കൊ​ന്നു; പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ മു​ള്ള​ൻ​പ​ന്നി​യെ അ​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ വെ​ള്ള​നാ​ട് ശ​ശി​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​റ​സ്റ്റ് ചെ​യ്യാ​നാ​യി വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ ശ​ശി സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു.

വെ​ള്ള​നാ​ട് സ്കൂ​ളി​ൽ ശ​ശി​യു​ണ്ടെ​ന്ന് അ​റി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വി​ടെ​യെ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​നാ​യി​ല്ല. നി​ര​ന്ത​രം വി​വാ​ദ​ത്തി​ൽ​പ്പെ​ടു​ന്ന​യാ​ളാ​ണ് വെ​ള്ള​നാ​ട് ശ​ശി. ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ഉ​ദ്ഘാ​ട​ന​ത്തി​ന് ക്ഷ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​രോ​ഗ്യ സ​ബ് സെ​ന്‍റ​റി​ന്‍റെ ശി​ലാ​ഫ​ല​കം അ​ടി​ച്ചു ത​ക​ർ​ത്ത കേ​സി​ൽ വെ​ള്ള​നാ​ട് ശ​ശി അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക വാ​ഹ​നം വി​ട്ടു ന​ൽ​കാ​ത്ത​തി​ന് പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു.

Latest News

Corehub Up