കണ്ണൂർ: പുസ്തകങ്ങളെയും വായനയെയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മയായ ‘ഇടം’ ഓൾ കേരള റീഡേഴ്സ് കമ്യൂണിറ്റിയുടെ ആദ്യ ‘റീഡിംഗ് അവർ’ കണ്ണൂരിലെ കന്റോൺമെന്റ് പാർക്കിൽ നടന്നു.
വായനാശീലം സമൂഹത്തിൽ കൂടുതൽ സജീവമാക്കുന്നതിനും, പുസ്തകങ്ങളെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്തുന്നതിനുമായി രൂപീകരിച്ച കൂട്ടായ്മയാണ് 'ഇടം' ആദ്യ സംഗമത്തിന്റെ ഭാഗമായി മുൻകൂട്ടി തെരഞ്ഞെടുത്ത വൈവിധ്യമാർന്ന പുസ്തകങ്ങളുടെ വായനയാണ് പാർക്കിൽ നടന്നത്. തുടർന്ന് വായനക്കാർ ഒത്തുചേർന്ന് തങ്ങൾ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദനങ്ങളും ചിന്തകളും പരസ്പരം പങ്കുവച്ചു.
ഡോ. ടി.ആർ. ദീപ്തി, ഷഹ്ന സുജിത്, ഇ.കെ. രുകിഷ.ഡോ. ജ്യോത്സന, ഡോ. അരുൺ ദാസ്, ഡോ. ആരതി എന്നിവരുടെ നേതൃത്വത്തിലാണ് ‘ഇടം' റീഡിംഗ് കമ്യണിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.