Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Held Directly

നേരിട്ടാകട്ടെ പഞ്ചായത്ത് പ്രസിഡന്‍റ്, മേയർ തെരഞ്ഞെടുപ്പ്

കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ വി​​​​​​​കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​ര​​​​​​​ണ പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ണം രാ​​​​​​​ജ്യ​​​​​​​ത്ത് ഏ​​​​​​​റെ ശ്ര​​​​​​​ദ്ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട ഒ​​​​​​​ന്നാ​​​​​​​ണ്. എ​​​​​​​ന്നാ​​​​​​​ൽ ഈ ​​​​​​​വി​​​​​​​കേ​​​​​​​ന്ദ്രീ​​​​​​​കൃ​​​​​​​ത ഭ​​​​​​​ര​​​​​​​ണ​​​​​​​സം​​​​​​​വി​​​​​​​ധാ​​​​​​​നം പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്ന രാ​​​​ഷ്‌​​​​ട്രീ​​​​​​​യ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​ന്‍റെ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു​​​രീ​​​​​​​തി കാ​​​​​​​ര്യ​​​​​​​മാ​​​​​​​യി മാ​​​​​​​റി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. പാ​​​​​​​ലാ ന​​​​​​​ഗ​​​​​​​ര​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലും മൂ​​​​​​​ന്നി​​​​​​​ല​​​​​​​വ് ഗ്രാ​​​​​​​മ​​​​​​​പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തി​​​​​​​ലു​​​​​​​മു​​​​​​​ണ്ടാ​​​​​​​യ സ​​​​​​​മീ​​​​​​​പ​​​​​​​കാ​​​​​​​ല സം​​​​​​​ഭ​​​​​​​വ​​​​​​​വി​​​​​​​കാ​​​​​​​സ​​​​​​​ങ്ങ​​​​​​​ൾ ഒ​​​​​​​രു അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന ചോ​​​​​​​ദ്യം ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തു​​​​​​​ന്നു: ഗ്രാ​​​​​​​മ​​​​​​​പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​​​നെ​​​​​​​യും ന​​​​​​​ഗ​​​​​​​ര​​​​​​​സ​​​​​​​ഭാ ചെ​​​​​​​യ​​​​​​​ർ​​​​​​​പേ​​​​​​​ഴ്സ​​​​​​​ണെ​​​​​​​യും കൗ​​​​​​​ൺ​​​​​​​സി​​​​​​​ല​​​​​​​ർ​​​​​​​മാ​​​​​​​ർ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ൽ​​​​നി​​​​​​​ന്ന് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന നി​​​​​​​ല​​​​​​​വി​​​​​​​ലെ രീ​​​​​​​തി തു​​​​​​​ട​​​​​​​ര​​​​​​​ണോ, അ​​​​​​​തോ അ​​​​​​​വ​​​​​​​രെ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നേ​​​​​​​രി​​​​​​​ട്ട് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​ണോ?

ഇ​​​​​​​ത് ത​​​​​​​ദ്ദേ​​​​​​​ശ​​​​ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ സ്ഥി​​​​​​​ര​​​​​​​ത, ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം, ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ നി​​​​​​​യ​​​​​​​മ​​​​​​​സാ​​​​​​​ധു​​​​​​​ത എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട പ്ര​​​​​​​ശ്ന​​​​​​​മാ​​​​​​​ണ്. നി​​​​​​​ല​​​​​​​വി​​​​​​​ലെ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​ന് ഒ​​​​​​​രു പ്ര​​​​​​​ധാ​​​​​​​ന ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​ഗു​​​​​​​ണ​​​​​​​മു​​​​​​​ണ്ട്. ത​​​​​​​ദ്ദേ​​​​​​​ശ​​​​സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ രാ​​​​​​​ഷ്‌​​​​ട്രീ​​​​​​​യ നേ​​​​​​​തൃ​​​​​​​ത്വം കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​നോ​​​​​​​ട് ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദ​​​​​​​പ്പെ​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ, ഇ​​​​​​​തി​​​​​​​ന് ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ദൗ​​​​​​​ർ​​​​​​​ബ​​​​​​​ല്യ​​​​​​​വു​​​​​​​മു​​​​​​​ണ്ട്. ത​​​​​​​ദ്ദേ​​​​​​​ശ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തെ ന​​​​​​​യി​​​​​​​ക്കു​​​​​​​ന്ന വ്യ​​​​​​​ക്തി​​​​​​​യു​​​​​​​ടെ സ്ഥാ​​​​​​​നം പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വി​​​​​​​ധി​​​​​​​യേ​​​​​​​ക്കാ​​​​​​​ൾ കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​ലെ മാ​​​​​​​റി​​​​​​​മ​​​​​​​റി​​​​​​​യു​​​​​​​ന്ന ക​​​​​​​ക്ഷി​​​​​​​നി​​​​​​​ല​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ളെ​​​​​​​യും ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ ക​​​​​​​ണ​​​​​​​ക്കു​​​​​​​ക​​​​​​​ളെ​​​​​​​യും ആ​​​​​​​ശ്ര​​​​​​​യി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. ഭ​​​​​​​ര​​​​​​​ണ​​​​​​​കാ​​​​​​​ല​​​​​​​യ​​​​​​​ള​​​​​​​വി​​​ന്‍റെ വീ​​​തം​​​വ​​​യ്പും സ്ഥി​​​​​​​ര​​​​​​​ത​​​​​​​യ്ക്കും ഭ​​​​​​​ര​​​​​​​ണ​​​​​​​തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യ്ക്കും ത​​​​​​​ട​​​​​​​സ​​​​മാ​​​​​​​കു​​​​​​​ന്നു.

നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് എ​​​​​​​ന്ത് മാ​​​​​​​റ്റും?

നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ക്കു​​​​​​​ന്ന രീ​​​​​​​തി ല​​​​​​​ളി​​​​​​​ത​​​​​​​മാ​​​​​​​ണ്: ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ്/​​​​​​​ചെ​​​​​​​യ​​​​​​​ർ​​​​​​​പേ​​​​​​​ഴ്സ​​​​​​​ണെ​​​​​​​യും കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​നെ​​​​​​​യും നേ​​​​​​​രി​​​​​​​ട്ട് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്നു. ഇ​​​​​​​ത്ത​​​​​​​ര​​​​​​​മൊ​​​​​​​രു സം​​​​​​​വി​​​​​​​ധാ​​​​​​​നം ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യി അ​​​​​​​സാ​​​​​​​ധ്യ​​​​​​​മ​​​​​​​ല്ല. ഗ്രാ​​​​​​​മ​​​​​​​പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​നെ എ​​​​​​​ങ്ങ​​​​​​​നെ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന​​​​​​​ത് സം​​​​​​​സ്ഥാ​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​നി​​​​​​​ർ​​​​​​​മാ​​​​​​​ണ​​​​​​​ത്തി​​​​​​​ന് ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​യി​​​​​​​ൽ​​​​ത​​​​​​​ന്നെ ചി​​​​​​​ല ഇ​​​​​​​ള​​​​​​​വു​​​​​​​ക​​​​​​​ളോ​​​​​​​ടെ വി​​​​​​​ട്ടു​​​​​​​കൊ​​​​​​​ടു​​​​​​​ത്തി​​​​​​​ട്ടു​​​​​​​ണ്ട്. ന​​​​​​​ഗ​​​​​​​ര​​​​​​​സ​​​​​​​ഭാ ചെ​​​​​​​യ​​​​​​​ർ​​​​​​​പേ​​​​​​​ഴ്സ​​​​​​​ണെ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന രീ​​​​​​​തി​​​​​​​യും സം​​​​​​​സ്ഥാ​​​​​​​ന നി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ന് നി​​​​​​​ർ​​​​​​​ണ​​​​​​​യി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്.

കോ​​​​​​​ർ​​​​​​​പ​​​​​​​റേ​​​​​​​ഷ​​​​​​​ൻ/​​​​​​​മു​​​​​​​നി​​​​​​​സി​​​​​​​പ്പാ​​​​​​​ലി​​​​​​​റ്റി എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ വോ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​ർ മേ​​​​​​​യ​​​​​​​റെ​​​​​​​യും ചെ​​​​​​​യ​​​​​​​ർ​​​​​​​പേ​​​​​​​ഴ്സ​​​​​​​ണെ​​​​​​​യും തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കും. ഗ്രാ​​​​​​​മ​​​​​​​ത​​​​​​​ല​​​​​​​ത്തി​​​​​​​ൽ നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള ഗ്രാ​​​​​​​മ-​​​​​​​ബ്ലോ​​​​​​​ക്ക്-​​​​​​​ജി​​​​​​​ല്ലാ പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് അം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളെ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നു പു​​​​​​​റ​​​​​​​മെ ഒ​​​​​​​രു വോ​​​​​​​ട്ടു​​​​​​​കൂ​​​​​​​ടി രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തേ​​​​​​​ണ്ടി​​​​​​​വ​​​​​​​രും. നേ​​​​​​​രി​​​​​​​ട്ട് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ന് സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​മാ​​​​​​​യ ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ ജ​​​​​​​ന​​​​​​​വി​​​​​​​ധി ഉ​​​​​​​ണ്ടാ​​​​​​​യി​​​​​​​രി​​​​​​​ക്കും.

നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു​​​​ മാ​​​​​​​ത്രം മ​​​​​​​തി​​​​​​​യാ​​​​​​​കി​​​​​​​ല്ല

നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​ന്ന​​​​​​​ശേ​​​​​​​ഷ​​​​​​​വും ഇ​​​​​​​പ്പോ​​​​​​​ഴ​​​​​​​ത്തെ രീ​​​​​​​തി​​​​​​​യി​​​​​​​ലു​​​​​​​ള്ള അ​​​​​​​വി​​​​​​​ശ്വാ​​​​​​​സ​​​​​​​പ്ര​​​​​​​മേ​​​​​​​യം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ൽ പ്ര​​​​​​​ശ്നം പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യി പ​​​​​​​രി​​​​​​​ഹ​​​​​​​രി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടി​​​​​​​ല്ല.​​​​​​​അ​​​​​​​തി​​​​​​​നാ​​​​​​​ൽ നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​നൊ​​​​​​​പ്പം അ​​​​​​​ഞ്ചു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ത കാ​​​​​​​ലാ​​​​​​​വ​​​​​​​ധി വേ​​​​​​​ണം. അ​​​​​​​ഴി​​​​​​​മ​​​​​​​തി, ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ നി​​​​​​​യ​​​​​​​മ​​​​​​​ലം​​​​​​​ഘ​​​​​​​നം, അ​​​​​​​യോ​​​​​​​ഗ്യ​​​​​​​ത, ഗു​​​​​​​രു​​​​​​​ത​​​​​​​ര​​​​​​​മാ​​​​​​​യ ഭ​​​​​​​ര​​​​​​​ണ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ വീ​​​​​​​ഴ്ച തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ കാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളു​​​​​​​ണ്ടെ​​​​​​​ങ്കി​​​​​​​ൽ​​​​ മാ​​​​​​​ത്ര​​​​​​​മേ അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​നെ സ്ഥാ​​​​​​​ന​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് നീ​​​​​​​ക്കാ​​​​​​​വൂ. രാ​​​​ഷ്‌​​​​ട്രീ​​​​​​​യ കാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ൽ നീ​​​​​​​ക്കം ചെ​​​​​​​യ്യാ​​​​​​​നു​​​​​​​ള്ള സം​​​​​​​വി​​​​​​​ധാ​​​​​​​നം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്ത​​​​​​​ണ​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​ത് ‘ക​​​​​​​ൺ​​​​​​​സ്ട്ര​​​​​​​ക്‌​​​​ടീ​​​​വ് നോ-​​​​​​​കോ​​​​​​​ൺ​​​​​​​ഫി​​​​​​​ഡ​​​​​​​ൻ​​​​​​​സ്’ രീ​​​​​​​തി​​​​​​​യി​​​​​​​ലാ​​​​​​​ക്കാം. പ്ര​​​​​​​സി​​​​​​​ഡ​​​​ന്‍റി​​​​​​​നെ നീ​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ അ​​​​​​​തോ​​​​​​​ടൊ​​​​​​​പ്പം പ​​​​​​​ക​​​​​​​രം പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​നെ​​​​​​​യും നി​​​​​​​ർ​​​​​​​ദേ​​​​ശി​​​​​​​ക്ക​​​​​​​ണം.

വ്യ​​​​​​​ക്തി കേ​​​​​​​ന്ദ്രീ​​​​​​​കൃ​​​​​​​ത ഭ​​​​​​​ര​​​​​​​ണം സൃ​​​​​​​ഷ്‌​​​​ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ക​​​​​​​രു​​​​​​​ത്

നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​നെ​​​​​​​തി​​​​​​​രേ​​​​​​​യു​​​​​​​ള്ള പ്ര​​​​​​​ധാ​​​​​​​ന വാ​​​​​​​ദം അ​​​​​​​ധി​​​​​​​കാ​​​​​​​രം ഒ​​​​​​​രാ​​​​​​​ളി​​​​​​​ൽ കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന​​​​​​​താ​​​​​​​ണ്. ഇ​​​​​​​ത് ഗൗ​​​​​​​ര​​​​​​​വ​​​​​​​മാ​​​​​​​യി കാ​​​​​​​ണേ​​​​​​​ണ്ട ആ​​​​​​​ശ​​​​​​​ങ്ക​​​​​​​യാ​​​​​​​ണ്. കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​ന് ബ​​​​​​​ജ​​​​​​​റ്റ് അം​​​​​​​ഗീ​​​​​​​ക​​​​​​​രി​​​​​​​ക്ക​​​​​​​ൽ, വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ, പ്ര​​​​​​​ധാ​​​​​​​ന ചെ​​​​​​​ല​​​​​​​വു​​​​​​​ക​​​​​​​ൾ, ച​​​​​​​ട്ട​​​​​​​ങ്ങ​​​​​​​ൾ, സ്റ്റാ​​​​​​​ൻ​​​​​​​ഡിം​​​​ഗ് ക​​​​​​​മ്മി​​​​​​​റ്റി​​​​​​​ക​​​​​​​ൾ തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ അ​​​​​​​ധി​​​​​​​കാ​​​​​​​രം തു​​​​​​​ട​​​​​​​ര​​​​​​​ണം.

ഗ്രാ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​ക​​​​​​​ളും വാ​​​​​​​ർ​​​​​​​ഡ് സ​​​​​​​ഭ​​​​​​​ക​​​​​​​ളും ജ​​​​​​​ന​​​​​​​പ​​​​​​​ങ്കാ​​​​​​​ളി​​​​​​​ത്ത​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​ധാ​​​​​​​ന വേ​​​​​​​ദി​​​​​​​ക​​​​​​​ളാ​​​​​​​യി തു​​​​​​​ട​​​​​​​രു​​​​​​​ക​​​​​​​യും വേ​​​​​​​ണം. നേ​​​​​​​രി​​​​​​​ട്ട് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ന്‍റെ ചു​​​​​​​മ​​​​​​​ത​​​​​​​ല പ്ര​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​യും രാ​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ൽ​​​​​​​കു​​​​​​​ക, ന​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ ഏ​​​​​​​കോ​​​​​​​പി​​​​​​​പ്പി​​​​​​​ക്കു​​​​​​​ക, ഭ​​​​​​​ര​​​​​​​ണ​​​​​​​ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ദി​​​​​​​ശ ന​​​​​​​ൽ​​​​​​​കു​​​​​​​ക, ത​​​​​​​ദ്ദേ​​​​​​​ശ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തെ പ്ര​​​​​​​തി​​​​​​​നി​​​​​​​ധീ​​​​​​​ക​​​​​​​രി​​​​​​​ക്കു​​​​​​​ക, ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളോ​​​​​​​ട് രാ​​​​ഷ്‌​​​​ട്രീ​​​​​​​യ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം വ​​​​​​​ഹി​​​​​​​ക്കു​​​​​​​ക എ​​​​​​​ന്നി​​​​​​​വ​​​​​​​യാ​​​​​​​യി​​​​​​​രി​​​​​​​ക്ക​​​​​​​ണം.

ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വ​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യേ​​​​​​​ക്കും

നി​​​​​​​ല​​​​​​​വി​​​​​​​ലെ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ത്തി​​​​​​​ലെ മ​​​​​​​റ്റൊ​​​​​​​രു പ്ര​​​​​​​ശ്നം ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം ചി​​​​​​​ത​​​​​​​റി​​​​​​​പ്പോ​​​​​​​കു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. നേ​​​​​​​രി​​​​​​​ട്ട് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട പ്ര​​​​​​​സി​​​​​​​ഡ​​​​ന്‍റ് ഈ ​​​​​​​സ്ഥി​​​​​​​തി​​​​​​​ക്ക് മാ​​​​​​​റ്റം വ​​​​​​​രു​​​​​​​ത്തും. സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി മു​​​​​​​ഴു​​​​​​​വ​​​​​​​ൻ വോ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​രു​​​​​​​ടെ​​​​​​​യും മു​​​​​​​ന്നി​​​​​​​ൽ ഒ​​​​​​​രു പ​​​​​​​രി​​​​​​​പാ​​​​​​​ടി​​​​​​​യു​​​​​​​മാ​​​​​​​യി എ​​​​​​​ത്തു​​​​​​​ക​​​​​​​യും അ​​​​​​​ഞ്ചു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​നു​​​​ശേ​​​​​​​ഷം ആ ​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളെ നേ​​​​​​​രി​​​​​​​ടു​​​​​​​ക​​​​​​​യും ചെ​​​​​​​യ്യും.
ഇ​​​​​​​പ്പോ​​​​​​​ഴ​​​​​​​ത്തെ ഗ്രാ​​​​​​​മ​​​​​​​പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത്/​​​​​​​ന​​​​​​​ഗ​​​​​​​ര​​​​​​​സ​​​​​​​ഭാ അ​​​​​​​ധ്യ​​​​​​​ക്ഷ​​​​​​​ന്മാ​​​​​​​ർ ഒ​​​​​​​രു വാ​​​​​​​ർ​​​​​​​ഡി​​​​​​​ൽ​​​​​​​നി​​​​​​​ന്നാ​​​​​​​ണ് ജ​​​​​​​യി​​​​​​​ച്ചു​​​​​​​വ​​​​​​​രു​​​​​​​ന്ന​​​​​​​ത്. അ​​​​​​​തി​​​​​​​നാ​​​​​​​ൽ പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തി​​​​​​​ലെ/​​​​​​​ന​​​​​​​ഗ​​​​​​​ര​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലെ മു​​​​​​​ഴു​​​​​​​വ​​​​​​​ൻ വോ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​രോ​​​​​​​ടും ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വം പു​​​​​​​ല​​​​​​​ർ​​​​​​​ത്തു​​​​​​​ക എ​​​​​​​ളു​​​​​​​പ്പ​​​​​​​മ​​​​​​​ല്ല.

സം​​​​​​​വ​​​​​​​ര​​​​​​​ണ​​​​​​​വും തു​​​​​​​ട​​​​​​​ര​​​​​​​ണം

നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് സ്ത്രീ​​​​​​​ക​​​​​​​ൾ​​​​​​​ക്കും പ​​​​​​​ട്ടി​​​​​​​ക​​​​​​​ജാ​​​​​​​തി-​​​​​​​പ​​​​​​​ട്ടി​​​​​​​ക​​​​​​​വ​​​​​​​ർ​​​​​​​ഗ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കും ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന സം​​​​​​​വ​​​​​​​ര​​​​​​​ണ​​​​​​​ത്തെ ദു​​​​​​​ർ​​​​​​​ബ​​​​​​​ല​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​നും പാ​​​​​​​ടി​​​​​​​ല്ല. മ​​​​​​​റി​​​​​​​ച്ച്, നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് സം​​​​​​​വ​​​​​​​ര​​​​​​​ണ​​​​​​​ത്തെ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ അ​​​​​​​ർ​​​​​​​ഥ​​​​​​​വ​​​​​​​ത്താ​​​​​​​ക്കാം. സം​​​​​​​വ​​​​​​​ര​​​​​​​ണ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ട സ്ഥാ​​​​​​​നാ​​​​​​​ർ​​​​ഥി​​​​​​​ക്ക് ഏ​​​​​​​താ​​​​​​​നും കൗ​​​​​​​ൺ​​​​​​​സി​​​​​​​ല​​​​​​​ർ​​​​​​​മാ​​​​​​​രു​​​​​​​ടെ പി​​​​​​​ന്തു​​​​​​​ണ മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല, മു​​​​​​​ഴു​​​​​​​വ​​​​​​​ൻ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ​​​​​​​യും നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള ജ​​​​​​​ന​​​​​​​വി​​​​​​​ധി നേ​​​​​​​ടാ​​​​​​​നാ​​​​​​​കും.

വി​​​​​​​കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ൽനി​​​​​​​ന്നു​​​​​​​ള്ള പി​​​​​​​ന്മാ​​​​​​​റ്റ​​​​​​​മ​​​​​​​ല്ല

ഇ​​​​​​​തി​​​​​​​നെ വി​​​​​​​കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ൽ നി​​​​​​​ന്നു​​​​​​​ള്ള തി​​​​​​​രി​​​​​​​ച്ചു​​​​​​​പോ​​​​​​​ക്കാ​​​​​​​യി കാ​​​​​​​ണേ​​​​​​​ണ്ട​​​​​​​തി​​​​​​​ല്ല. മ​​​​​​​റി​​​​​​​ച്ച്, വി​​​​​​​കേ​​​​​​​ന്ദ്രീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ടു​​​​​​​ത്ത ഘ​​​​​​​ട്ട​​​​​​​മാ​​​​​​​യി കാ​​​​​​​ണാം. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ന് മ​​​​​​​ധ്യ​​​​​​​മാ​​​​​​​ർ​​​​​​​ഗം സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കാം: നേ​​​​​​​രി​​​​​​​ട്ട് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ത​​​​​​​ദ്ദേ​​​​​​​ശ ഭ​​​​​​​ര​​​​​​​ണാ​​​​​​​ധി​​​​​​​കാ​​​​​​​രി, തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ കൗ​​​​​​​ൺ​​​​​​​സി​​​​​​​ൽ, സ​​​​​​​ജീ​​​​​​​വ​​​​​​​മാ​​​​​​​യ ഗ്രാ​​​​​​​മ​​​​​​​സ​​​​​​​ഭ​​​​​​​ക​​​​​​​ളും വാ​​​​​​​ർ​​​​​​​ഡ് സ​​​​​​​ഭ​​​​​​​ക​​​​​​​ളും, അ​​​​​​​ഞ്ചു​​​​​​​വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തെ സം​​​​​​​ര​​​​​​​ക്ഷി​​​​​​​ത കാ​​​​​​​ലാ​​​​​​​വ​​​​​​​ധി, എ​​​​​​​ന്നാ​​​​​​​ൽ, വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​ത്വ​​​​​​​വും നീ​​​​​​​ക്കം ചെ​​​​​​​യ്യാ​​​​​​​നു​​​​​​​ള്ള നി​​​​​​​യ​​​​​​​മ​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​വും.

അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ്‌​​​​ട്ര അ​​​​​​​നു​​​​​​​ഭ​​​​​​​വം: ഇ​​​​​​​റ്റ​​​​​​​ലി​​​​​​​യി​​​​​​​ൽ​​​​നി​​​​​​​ന്നു​​​​​​​ള്ള പാ​​​​​​​ഠം

രാ​​​​​​​ഷ്‌​​​​ട്രീ​​​​​​​യ അ​​​​​​​സ്ഥി​​​​​​​ര​​​​​​​ത​​​​​​​യും പാ​​​​​​​ർ​​​​​​​ട്ടി ഇ​​​​​​​ട​​​​​​​പെ​​​​​​​ട​​​​​​​ലു​​​​​​​ക​​​​​​​ളും കു​​​​​​​റ​​​​​​​യ്ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നും ത​​​​​​​ദ്ദേ​​​​​​​ശ ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന് സ്ഥി​​​​​​​ര​​​​​​​ത​​​​​​​യും വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ രാ​​​​ഷ്‌​​​​ട്രീ​​​​​​​യ ഉ​​​​​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വ​​​​​​​വും ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന​​​​​​​തി​​​​​​​നു​​​​​​​മാ​​​​​​​യി ഇ​​​​​​​റ്റ​​​​​​​ലി 1993ൽ ​​​​​​​മേ​​​​​​​യ​​​​​​​ർ​​​​​​​മാ​​​​​​​രു​​​​​​​ടെ നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു.

പ​​​​​​​രി​​​​​​​ഷ്കാ​​​​​​​ര​​​​​​​ത്തി​​​​​​​നു​​​​​​​ശേ​​​​​​​ഷം ത​​​​​​​ദ്ദേ​​​​​​​ശ​​​​ ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ സ്ഥി​​​​​​​ര​​​​​​​ത​​​​​​​യും ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ രാ​​​​​​​ഷ്‌​​​​ട്രീ​​​​യ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​വും ഉ​​​​​​​ണ്ടാ​​​​​​​യ​​​​​​​താ​​​​​​​യി പ​​​​​​​ഠ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ചൂ​​​​​​​ണ്ടി​​​​​​​ക്കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്നു. ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ നേ​​​​​​​രി​​​​​​​ട്ടു തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ത്ത മേ​​​​​​​യ​​​​​​​റെ കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​ന് എ​​​​​​​ളു​​​​​​​പ്പ​​​​​​​ത്തി​​​​​​​ൽ പു​​​​​​​റ​​​​​​​ത്താ​​​​​​​ക്കാ​​​​​​​ൻ ക​​​​​​​ഴി​​​​​​​യാ​​​​​​​ത്ത​​​​​​​വി​​​​​​​ധം മേ​​​​​​​യ​​​​​​​റു​​​​​​​ടെ​​​​​​​യും കൗ​​​​​​​ൺ​​​​​​​സി​​​​​​​ലി​​​​​​​ന്‍റെ​​​​​​​യും കാ​​​​​​​ലാ​​​​​​​വ​​​​​​​ധി പ​​​​​​​ര​​​​​​​സ്പ​​​​​​​രം ബ​​​​​​​ന്ധി​​​​​​​പ്പി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ് എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് ഇ​​​​​​​റ്റ​​​​​​​ലി​​​​​​​യു​​​​​​​ടെ മ​​​​​​​റ്റൊ​​​​​​​രു പ്ര​​​​​​​ധാ​​​​​​​ന പാ​​​​​​​ഠം. മേ​​​​​​​യ​​​​​​​ർ സ്ഥാ​​​​​​​ന​​​​​​​മൊ​​​​​​​ഴി​​​​​​​യേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്നാ​​​​​​​ൽ കൗ​​​​​​​ൺ​​​​​​​സി​​​​​​​ലും പി​​​​​​​രി​​​​​​​ച്ചു​​​​​​വി​​​​​​​ട്ട് പു​​​​​​​തി​​​​​​​യ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത് കൗ​​​​​​​ൺ​​​​​​​സി​​​​​​​ല​​​​​​​ർ​​​​​​​മാ​​​​​​​രെ രാ​​​​​​​ഷ്‌​​​​ട്രീ​​​​​​​യ ധാ​​​​​​​ര​​​​​​​ണ​​​​​​​യ്​​​​​​​ക്കും സ്ഥി​​​​​​​ര​​​​​​​ത​​​​യ്​​​​​​​ക്കും പ്രേ​​​​​​​രി​​​​​​​പ്പി​​​​​​​ക്കും.

പ​​​​​​​ക്ഷേ, നേ​​​​​​​രി​​​​​​​ട്ടു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ന് ര​​​ണ്ട് എ​​​തി​​​ർ​​​പ്പ് വ​​​രാം. ഒ​​​​​​​ന്ന്, അ​​​​​​​ങ്ങ​​​​​​​നെ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​ർ ക​​​​​​​ഴി​​​​​​​വ് തെ​​​​​​​ളി​​​​​​​യി​​​​​​​ച്ചാ​​​​​​​ൽ ത​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു ഭീ​​​​​​​ഷ​​​​​​​ണി​​​​​​​യാ​​​​​​​യേ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന ആ​​​​​​​ശ​​​​​​​ങ്ക​​​​​​​യു​​​​​​​ള്ള എം​​​​​​​എ​​​​​​​ൽ​​​​​​​എ​​​​​​​മാ​​​​​​​രും എം​​​​​​​പി​​​​​​​മാ​​​​​​​രും. ര​​​​​​​ണ്ട്, അ​​​​​​​വ​​​​​​​ർ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യു​​​​​​​ടെ വ​​​​​​​രു​​​​​​​തി​​​​​​​ക്ക് നി​​​​​​​ൽ​​​​​​​ക്കു​​​​​​​മോ എ​​​​​​​ന്ന ഭ​​​​​​​യം.

(മ​​​​​​​ഹാ​​​​​​​ത്മാ​​​​ഗാ​​​​​​​ന്ധി സ​​​​​​​ർ​​​​​​​വ​​​​​​​ക​​​​​​​ലാ​​​​​​​ശാ​​​​​​​ല​​​​​​​യി​​​​​​​ലെ ഗാ​​​​​​​ന്ധി​​​​​​​യ​​​​​​​ൻ പ​​​​​​​ഠ​​​​​​​ന വ​​​​​​​കു​​​​​​​പ്പ് മു​​​​​​​ൻ ഡ​​​​​​​യ​​​​​​​റ​​​​​​​ക്ട​​​​​​​റും ഗാ​​​​​​​ന്ധി മാ​​​​​​​ർ​​​​​​​ഗ് ജേ​​​​​​​ർ​​​​​​​ണ​​​​​​​ലി​​​​​​​ന്‍റെ ചീ​​​​​​​ഫ് എ​​​​​​​ഡി​​​​​​​റ്റ​​​​​​​റു​​​​​​​മാ​​​​​​​ണ് ലേ​​​​​​​ഖ​​​​​​​ക​​​​​​​ൻ. Email: [email protected])

പാ​​​​​​​ലാ​​​യും മൂ​​​ന്നി​​​ല​​​വും ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന പാ​​​​​​​ഠം

പാ​​​​​​​ലാ ന​​​​​​​ഗ​​​​​​​ര​​​​​​​സ​​​​​​​ഭ​​​​​​​യി​​​​​​​ലെ സം​​​​​​​ഭ​​​​​​​വ​​​​​​​വി​​​​​​​കാ​​​​​​​സ​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​തി​​​​​​​ന് വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​യ ഉ​​​​​​​ദാ​​​​​​​ഹ​​​​​​​ര​​​​​​​ണ​​​​​​​മാ​​​​​​​ണ്. മൂ​​​​​​​ന്നി​​​​​​​ല​​​​​​​വ് ഗ്രാ​​​​​​​മ​​​​​​​പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തി​​​​​​​ലെ സം​​​​​​​ഭ​​​​​​​വ​​​​​​​വി​​​​​​​കാ​​​​​​​സ​​​​​​​ങ്ങ​​​​​​​ൾ പ്ര​​​​​​​ശ്ന​​​​​​​ത്തെ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു. പ്ര​​​​​​​സി​​​​​​​ഡ​​​​ന്‍റി​​​​നെ​​​​​​​തി​​​​​​​രേ അ​​​​​​​വി​​​​​​​ശ്വാ​​​​​​​സ​​​​​​​പ്ര​​​​​​​മേ​​​​​​​യം പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന​​​​​​​തി​​​​​​​നു മു​​​​​​​മ്പു​​​​​​​ത​​​​​​​ന്നെ അ​​​​​​​വ​​​​​​​ർ രാ​​​​​​​ജി​​​​​​​വ​​​​​​​ച്ചു. ഇ​​​​​​​വി​​​​​​​ടെ​​​​​​​യും പു​​​​​​​തി​​​​​​​യ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ് ന​​​​​​​ട​​​​​​​ന്നി​​​​​​​ട്ടി​​​​​​​ല്ല. ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ രാ​​​​​​​ഷ്‌​​​​ട്രീ​​​​യ നി​​​​​​​ല​​​​​​​പാ​​​​​​​ട് മാ​​​​​​​റ്റി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട പ്ര​​​​​​​തി​​​​​​​നി​​​​​​​ധി​​​​​​​ക​​​​​​​ൾ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ലെ രാ​​​​ഷ്‌​​​​ട്രീ​​​​യ പു​​​​​​​നഃ​​​​​​​ക്ര​​​​​​​മീ​​​​​​​ക​​​​​​​ര​​​​​​​ണം മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് ത​​​​​​​ദ്ദേ​​​​​​​ശ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​​ന്‍റെ രാ​​​​​​​ഷ്‌​​​​ട്രീ​​​​​​​യ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തെ മാ​​​​​​​റ്റാ​​​​​​​ൻ ഇ​​​​​​​ട​​​​​​​യാ​​​​​​​ക്കി​​​​​​​യ​​​​​​​ത്. ഉ​​​​​​​ദു​​​​​​​മ, മൂ​​​​​​​പ്പൈ​​​​​​​നാ​​​​​​​ട്, നാ​​​​​​​ര​​​​​​​ങ്ങാ​​​​​​​നം തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ത​​​​​​​ദ്ദേ​​​​​​​ശ സ്ഥാ​​​​​​​പ​​​​​​​ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ലെ സം​​​​​​​ഭ​​​​​​​വ​​​​​​​വി​​​​​​​കാ​​​​​​​സ​​​​​​​ങ്ങ​​​​​​​ളും വ്യ​​​​​​​ത്യ​​​​​​​സ്ത രൂ​​​​​​​പ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ഇ​​​​​​​തേ പ്ര​​​​​​​ശ്ന​​​​​​​ത്തി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണ് വി​​​​​​​ര​​​​​​​ൽ​​​​​​​ചൂ​​​​​​​ണ്ടു​​​​​​​ന്ന​​​​​​​ത്.

Latest News

Corehub Up