Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Held On

ഓസ്ട്രേലിയ ചേർത്തുപിടിച്ചു; താരങ്ങൾ മടങ്ങിയില്ല

മെ​​​ൽ​​​ബ​​​ൺ: ഇ​​​റാ​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യാ​​​ൽ പീ​​​ഡ​​​ന​​​ത്തി​​​നും ശി​​​ക്ഷ​​​യ്ക്കും വി​​​ധേ​​​യ​​​രാ​​​കാ​​​മെ​​​ന്ന ഭ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​റാ​​​ന്‍റെ ദേ​​​ശീ​​​യ വ​​​നി​​​താ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​ലെ അ​​​ഞ്ചു താ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഓ​​​സ്ട്രേ​​​ലി​​​യ താ​​​ത്കാ​​​ലി​​​ക വീ​​​സ അ​​​നു​​​വ​​​ദി​​​ച്ചു.

ഏ​​​ഷ്യ​​​ൻ ക​​​പ്പ് ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ​​​ത്തി​​​യ താ​​​ര​​​ങ്ങ​​​ൾ സു​​​ര​​​ക്ഷാ ആ​​​ശ​​​ങ്ക​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ൽ.

മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​പ​​​ര​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ മ​​​ന്ത്രി ടോ​​​ണി ബ​​​ർ​​​ക്ക് വ്യ​​​ക്ത​​​മാ​​​ക്കി. സ​​​ഹ്‌​​​റ സ​​​ർ​​​ബാ​​​ലി അ​​​ലീ​​​ഷാ, മോ​​​ന ഹ​​​മൂ​​​ദി, സ​​​ഹ്‌​​​റ ഗാ​​​ൻ​​​ബാ​​​രി, ഫാ​​​ത്തി​​​മെ പ​​​സ​​​ന്ദി​​​ദെ, ആ​​​തെ​​​ഫെ റ​​​മ​​​സാ​​​നി​​​സാ​​​ദെ എ​​​ന്നി​​​വ​​​രാ​​​ണ് വീ​​​സ ല​​​ഭി​​​ച്ച താ​​​ര​​​ങ്ങ​​​ൾ. വീ​​​സ ല​​​ഭി​​​ച്ച​​​തോ​​​ടെ ഇ​​​റാ​​​ൻ താ​​​ര​​​ങ്ങ​​​ൾ ഹി​​​ജാ​​​ബ് ഉ​​​പേ​​​ക്ഷി​​​ച്ചും നാ​​​ലു​​​പേ​​​ർ മു​​​ടി ബോ​​​ബ് ചെ​​​യ്തും ഇ​​​മി​​​ഗ്രേ​​​ഷ​​​ൻ മ​​​ന്ത്രി ടോ​​​ണി ബ​​​ർ​​​ക്കി​​​നൊ​​​പ്പം നി​​​ൽ​​​ക്കു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ദ​​​ക്ഷി​​​ണകൊ​​​റി​​​യ​​​യു​​​മാ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ദേ​​​ശീ​​​യ ഗാ​​​നം ആ​​​ല​​​പി​​​ക്കാ​​​ത്ത ഇ​​​റേ​​​നി​​​യ​​​ൻ ടീ​​​മി​​​ന്‍റെ ന​​​ട​​​പ​​​ടി വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. യു​​​എ​​​സും ഇ​​​സ്ര​​​യേ​​​ലും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റാ​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ് കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. താ​​​ര​​​ങ്ങ​​​ളു​​​ടെ ന​​​ട​​​പ​​​ടി അ​​​പ​​​മാ​​​ന​​​ത്തി​​​ന്‍റെ പ​​​ര​​​മാ​​​വ​​​ധി​​​യാ​​​ണെ​​​ന്ന് ഇ​​​റാ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ടെ​​​ലി​​​വി​​​ഷ​​​ൻ വി​​​മ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ചി​​​ല മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ ഇ​​​വ​​​രെ യു​​​ദ്ധ​​​കാ​​​ല ദ്രോ​​​ഹി​​​ക​​​ളെ​​​ന്നും വി​​​ശേ​​​ഷി​​​പ്പി​​​ച്ചു.

ഇ​​​തി​​​നി​​​ടെ​​​യാ​​​ണു ത​​​ങ്ങ​​​ൾ മ​​​ട​​​ങ്ങി​​​പ്പോ​​​കു​​​ന്നി​​​ല്ലെ​​​ന്നും അ​​​ഭ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും അ​​​ഭ്യ​​​ർ​​​ഥി​​​ച്ച് താ​​​ര​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ച്ച​​​ത്. അ​​​ഭ​​​യം തേ​​​ടി​​​യ താ​​​ര​​​ങ്ങ​​​ളെ മ​​​ട​​​ക്കി​​​യ​​​യ​​​ച്ചാ​​​ൽ അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും അ​​​വി​​​ടെ അ​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ഇ​​​വ​​​ർ​​​ക്ക് ഓ​​​സ്ട്രേ​​​ലി​​​യ അ​​​ഭ​​​യം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ത​​​യാ​​​റ​​​ല്ലെ​​​ങ്കി​​​ൽ അ​​​ഭ​​​യം ന​​​ൽ​​​കാ​​​ൻ അ​​​മേ​​​രി​​​ക്ക ത​​​യാ​​​റാ​​​ണെ​​​ന്നും ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. വി​​​ഷ​​​യ​​​ത്തി​​​ൽ ട്രം​​​പ് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​നീ​​​സു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യു​​​മു​​​ണ്ടാ​​​യി. ഇ​​​തി​​​നു​​​ പി​​​ന്നാ​​​ലെ​​​യാ​​​ണ് ടീ​​​മം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​ഭ​​​യം ന​​​ൽ​​​കി​​​യ​​​താ​​​യി ഓ​​​സ്ട്രേ​​​ലി​​​യ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​നോ​​​ട് 2–0ന് ​​​തോ​​​റ്റ​​​തോ​​​ടെ ഇ​​​റാ​​​ന്‍റെ വ​​​നി​​​താ ടീം ​​​ഏ​​​ഷ്യ​​​ൻ ക​​​പ്പ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​യി​​​രു​​​ന്നു.

Latest News

Corehub Up