Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Helicopter Crash

America

വി​വാ​ഹം ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; യുഎസില്‍ മലയാളി വരനും പൈലറ്റും മരിച്ചു, വധുവിന് പരിക്ക്

അ​റ്റ്‌​ലാ​ന്‍റ: അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്തി​ൽ​പ്പെ​ട്ട ഡോ​സ​ൺ കൗ​ണ്ടി​യി​ൽ വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്കു പി​ന്നാ​ലെ മ​ല​യാ​ളി വ​ധൂ -​ വ​ര​ന്മാ​ർ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് വ​ര​നും പൈ​ല​റ്റും മ​രി​ച്ചു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് കേ​ര​ള​ത്തി​ൽ​നി​ന്നു അ​റ്റ്‌​ലാ​ന്‍റ​യി​ലേ​ക്കു കു​ടി​യേ​റി​യ ഫി​ജി -​ ഫേ​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​നും ഡെ​ൽ​റ്റ എ​യ​ർ​ലൈ​ൻ​സ് പൈ​ല​റ്റു​മാ​യ ഡേ​വ് ഫി​ജി​യാ​ണു മ​രി​ച്ച മ​ല​യാ​ളി.

ഡേ​വി​ന്‍റെ ഭാ​ര്യ ജെ​സ്നി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക​സ​മ​യം രാ​ത്രി 10.30 ഓ​ടെ ഡോ​സ​ൺ​വി​ല്ല​യി​ലെ മൗ​ണ്ട് വെ​ർ​ന​ൺ ഡ്രൈ​വി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ആ​ൻ​ഡി വി​ടേ​ക്ക​ർ എ​ന്ന കമ്പ​നി​യി​ൽ​നി​ന്നു വാ​ട​ക​യ്ക്കെ​ടു​ത്ത റോ​ബി​ൻ​സ​ൺ ആ​ർ66 ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു ഡേ​വി​ന്‍റെ​യും ജെ​സ്‌​നി​യു​ടെ​യും വി​വാ​ഹം.

ആ​ഘോ​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം വ​ട​ക്ക​ന്‍ ജോ​ര്‍​ജി​യ​യി​ലെ വി​വാ​ഹ​വേ​ദി​യി​ല്‍​നി​ന്ന് മ​ട​ങ്ങ​വേ​യാ​ണ് വ​ധൂ​വ​ര​ന്മാ​ര്‍ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന​ത്.

ഡേ​വ് ഫി​ജി ത​ന്നെ​യാ​ണു ഹെ​ലി​കോ​പ്റ്റ​ര്‍ നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്ന ത​ര​ത്തി​ല്‍ ആ​ദ്യം വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നെ​ങ്കി​ലും അ​പ​ക​ട​സ​മ​യ​ത്ത് മ​റ്റൊ​രു പൈ​ല​റ്റാ​ണ് വി​മാ​നം പ​റ​ത്തി​യി​രു​ന്ന​തെ​ന്ന് പി​ന്നീ​ട് അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു.

ഡോ​സ​ണ്‍​വി​ല്ല​യി​ൽ വ​ന​പ്ര​ദേ​ശ​ത്താ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ർ​ന്നു​വീ​ണ​ത്. മു​വാ​റ്റു​പു​ഴ വീ​ട്ടൂ​ർ എ​ബ​നേ​സ​ർ ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ക​ടു​വാ​കു​ഴി കെ.​ടി. ജോ​ർ​ജി​ന്‍റെ ചെ​റു​മ​ക​നാ​ണ് മ​രി​ച്ച ഡേ​വ് ഫി​ജി.

Latest News

Corehub Up