Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Helicopters Despite

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഹെ​ലി​കോ​പ്റ്റ​റി​ന് നാ​ലു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ യാ​​​ത്ര​​​യ്ക്ക് അ​​​ട​​​ക്കം വാ​​​ട​​​ക​​​യ്ക്ക് എ​​​ടു​​​ത്ത ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന് നാ​​​ലു കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു സ​​​ർ​​​ക്കാ​​​ർ. സാ​​​ധാ​​​ര​​​ണ ഗ​​​തി​​​യി​​​ൽ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ത്രം വാ​​​ട​​​ക​​​ത്തു​​​ക ന​​​ൽ​​​കു​​​ന്ന രീ​​​തി​​​ക്ക് വി​​​പ​​​രീ​​​ത​​​മാ​​​യി വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന മൂ​​​ന്നു മാ​​​സ​​​ത്തെ വാ​​​ട​​​ക കൂ​​​ടി മു​​​ൻ​​​കൂ​​​റാ​​​യി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലും ഇ​​​ള​​​വു​​​വ​​​രു​​​ത്തി​​​യാ​​​ണ് മു​​​ൻ​​​കൂ​​​റാ​​​യി കോ​​​ടി​​​ക​​​ൾ വാ​​​ട​​​ക​​​യാ​​​യി ന​​​ൽ​​​കു​​​ന്ന​​​ത്. അ​​​ധി​​​ക ഫ​​​ണ്ടാ​​​യി ഈ ​​​മാ​​​സം 20നാ​​​ണ് തു​​​ക അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്. ഇ​​​തോ​​​ടെ വി​​​മാ​​​ന ക​​​ന്പ​​​നി​​​യാ​​​യ ചി​​​പ്സ​​​ണ്‍ ഏ​​​വി​​​യേ​​​ഷ​​​ൻ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന് നാ​​​ലു കോ​​​ടി രൂ​​​പ ഉ​​​ട​​​ൻ ല​​​ഭ്യ​​​മാ​​​കും.

2025 ഒ​​​ക്ടോ​​​ബ​​​ർ 20 മു​​​ത​​​ൽ 2026 മാ​​​ർ​​​ച്ച് 19 വ​​​രെ​​​യു​​​ള്ള അ​​​ഞ്ച് മാ​​​സ​​​ത്തെ വാ​​​ട​​​ക​​​യാ​​​ണ് ഇ​​​പ്പോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. ഇ​​​തി​​​ൽ ഡി​​​സം​​​ബ​​​ർ 20 മു​​​ത​​​ൽ മാ​​​ർ​​​ച്ച് 19 വ​​​രെ​​​യു​​​ള്ള മൂ​​​ന്ന് മാ​​​സ​​​ത്തെ വാ​​​ട​​​ക മു​​​ൻ​​​കൂ​​​റാ​​​യാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്. ബാ​​​ക്കി ര​​​ണ്ട് മാ​​​സ​​​ത്തെ കു​​​ടി​​​ശി​​​ക​​​യും ഇ​​​തി​​​നൊ​​​പ്പം തീ​​​ർ​​​ക്കും. 80 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് പ്ര​​​തി​​​മാ​​​സ വാ​​​ട​​​ക.

മാ​​​സ​​​തോ​​​റും 25 മ​​​ണി​​​ക്കൂ​​​റാ​​​ണ് പ​​​റ​​​ക്കാ​​​വു​​​ന്ന സ​​​മ​​​യം. 25 മ​​​ണി​​​ക്കൂ​​​ർ ക​​​ഴി​​​ഞ്ഞാ​​​ൽ ഓ​​​രോ മ​​​ണി​​​ക്കൂ​​​റി​​​നും 90,000 രൂ​​​പ വീ​​​തം അ​​​ധി​​​കം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​രാ​​​ർ വ്യ​​​വ​​​സ്ഥ.

Latest News

Corehub Up