Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Herd Of

Idukki

കാട്ടുപ​ന്നി​ക്കൂ​ട്ടം നെൽപ്പാടം ഉ​ഴു​തുമ​റി​ച്ചു

ചി​റ്റൂ​ർ: ന​ല്ലേ​പ്പി​ള്ളി​യി​ൽ ക​തി​രി​ട്ട നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ പ​ന്നി​ക്കൂ​ട്ട​മി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശം വ​രു​ത്തി. ന​ല്ലേ​പ്പി​ള്ളി മ​ല്ല​ങ്ക​ളം പാ​ട​ശേ​ഖ​ര സ​മി​തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ താ​ണ്ഡ​വ​മാ​ടി​യി​രി​ക്കു​ന്ന​ത്.

ജീ​വ​ഭ​യം കാ​ര​ണം പാ​ട​ത്ത് കാ​വ​ൽ​ജോ​ലി​ക്ക് തൊ​ഴി​ലാ​ളി​ക​ൾ വ​രാ​റി​ല്ല. കൊ​യ്ത്ത് ന​ട​ത്താ​ൻ പ​ത്തു​ദി​വ​സം മാ​ത്രം ബാ​ക്കി​യി​രി​ക്കേ​യാ​ണ് ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം ചെ​യ്ത് വി​ള​യി​റ​ക്കി​യ ക​ർ​ഷ​ക​ന് നെ​ല്ലും വൈ​ക്കോ​ലും കി​ട്ടാ​ത്ത സ്ഥി​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

ക​മ്പി​യും തോ​ര​ണ​വും കെ​ട്ടി​യും പ​ട​ക്കം​പൊ​ട്ടി​ച്ചും ക​ർ​ഷ​ക​ർ പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ലൊ​ന്നും അ​ട​ങ്ങാ​തെ​യാ​ണ് പ​ന്നി​ക​ളു​ടെ വി​ള​യാ​ട്ടം. പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് പ​ന്നി​ക​ളെ വെ​ടി​വെ​ച്ച് കൊ​ല്ലാ​നു​ള്ള പ​ണം ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലോ ഓ​ൺ ഫ​ണ്ടി​ലോ വ​ക​യി​രു​ത്തി പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​തി​രു​ന്നാ​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ നി​ന്ന് ക​ർ​ഷ​ക​ർ പി​ൻ​വ​ലി​യു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ലൈ​സ​ൻ​സു​ള്ള തോ​ക്കു​ക​ൾ പോ​ലീ​സി​ൽ സ​റ​ണ്ട​ർ ചെ​യ്ത​തും പ്ര​തി​സ​ന്ധി​യാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up