Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Risk

നി​പ ജാ​ഗ്ര​ത: 11 പേ​രെ ഹോം ​ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് മാ​റ്റി; റൂ​ട്ട് മാ​പ്പ് പു​റ​ത്തു​വി​ടും

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ വീ​ണ്ടും നി​പ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ശ​ക്ത​മാ​ക്കി. രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ 77 പേ​രു​ടെ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 58 പേ​ർ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും 14 പേ​ർ രോ​ഗി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ്.

സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രി​ൽ ര​ണ്ടു​പേ​ർ ഹൈ​യ​സ്റ്റ് റി​സ്ക് വി​ഭാ​ഗ​ത്തി​ലും, 13 പേ​ർ ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലും, 63 പേ​ർ ലോ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലു​മാ​ണു​ള്ള​ത്. ഹൈ ​റി​സ്ക് പ​ട്ടി​ക​യി​ലു​ള്ള 11 പേ​രോ​ട് നി​ല​വി​ൽ ക​ർ​ശ​ന​മാ​യ ഹോം ​ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ൽ സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള ആ​ർ​ക്കും ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​രി​ൽ മാ​ത്ര​മാ​യി​രി​ക്കും ഇ​നി സാ​മ്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ക. രോ​ഗ​ബാ​ധി​ത​നാ​യ വ്യ​ക്തി സ​ഞ്ച​രി​ച്ച വ​ഴി​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന റൂ​ട്ട് മാ​പ്പ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ട​ൻ ത​ന്നെ പു​റ​ത്തു​വി​ടും.

അ​തേ​സ​മ​യം രോ​ഗി​ക്ക് എ​വി​ടെ നി​ന്നാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​ത് എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മാ​യും ര​ണ്ട് സാ​ധ്യ​ത​ക​ളാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്തി​രു​ന്ന ഗോ​ഡൗ​ണി​ൽ നി​ന്ന് രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്നാ​ണ് നി​ല​വി​ലെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up