വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ചേസിംഗ് റിക്കാർഡ് കുറിച്ച് ന്യൂസിലൻഡ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 347 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കി നിൽക്കേ എട്ട് വിക്കറ്റ് നഷ്ടത്തിൽ 350 റണ്‍സ് നേടി ലക്ഷ്യം കണ്ടു.
ക്യാപ്റ്റൻ അമേലിയ കേറിന്റെ (139 പന്തിൽ 179 നോട്ടൗട്ട്) കരുത്തിലാണ് കിവീസ് ലക്ഷ്യം നേടിയത്.
2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യ നേടിയ 339 റണ്‍സിന്റെ റിക്കാർഡ് പിന്തള്ളപ്പെട്ടു.