Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hippos

80 ഹി​പ്പോ​ക​ളെ കൊ​ല്ല​രു​ത്, വ​ൻ​താ​ര​യി​ൽ ആ​ജീ​വ​നാ​ന്ത അ​ഭ​യം ന​ൽ​കാം, കൊ​ളം​ബി​യ​യോ​ട് അ​ന​ന്ദ് അം​ബാ​നി

ജാം​​ന​​ഗ​​ർ: കൊ​​ളം​​ബി​​യ​​യി​​ലെ മ​​ഗ്ദ​​ലീ​​ന ന​​ദീ​​ത​​ട​​ത്തി​​ൽ ഉ​​ള്ള എ​​ണ്‍​പ​​ത് ഹി​​പ്പോ​​പൊ​​ട്ടാ​​മ​​സു​​ക​​ളെ കൊ​​ല്ല​​രു​​തെ​​ന്ന് കൊ​​ളം​​ബി​​യ​​ൻ സ​​ർ​​ക്കാ​​രി​​നോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ച് റി​​ല​​യ​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ലി​​മി​​റ്റ​​ഡി​​ന്‍റെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റും ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വ​​ന്യ​​ജീ​​വി ര​​ക്ഷ, പ​​രി​​ച​​ര​​ണം, സം​​ര​​ക്ഷ​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലൊ​​ന്നാ​​യ വ​​ൻ​​താ​​ര​​യു​​ടെ സ്ഥാ​​പ​​ക​​നു​​മാ​​യ അ​​ന​​ന്ദ് മു​​കേ​​ഷ് അം​​ബാ​​നി.

തീ​​രു​​മാ​​നം പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം കൊ​​ളം​​ബി​​യ​​ൻ സ​​ർ​​ക്കാ​​രി​​നോ​​ട് ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ​​ക​​രം ശാ​​സ്ത്രീ​​യ​​മാ​​യും മാ​​നു​​ഷി​​ക​​മാ​​യും സു​​ര​​ക്ഷി​​ത​​മാ​​യ രീ​​തി​​യി​​ൽ ഈ 80 ​​ഹി​​പ്പോ​​ക​​ളെ ഗു​​ജ​​റാ​​ത്തി​​ലെ ജാം​​ന​​ഗ​​റി​​ലു​​ള്ള വ​​ൻ​​താ​​ര​​യി​​ൽ സ്ഥി​​ര​​മാ​​യി താ​​മ​​സി​​പ്പി​​ക്കാ​​നു​​ള്ള പ​​ദ്ധ​​തി​​യും അ​​ദ്ദേ​​ഹം മു​​ന്നോ​​ട്ടു​​വ​​ച്ചു.

കൊ​​ളം​​ബി​​യ​​യു​​ടെ പ​​രി​​സ്ഥി​​തി, സു​​സ്ഥി​​ര വി​​ക​​സ​​ന മ​​ന്ത്രി ഐ​​റീ​​ൻ വെ​​ലെ​​സ് ടോ​​റ​​സി​​ന് അ​​യ​​ച്ച ക​​ത്തി​​ൽ, ഓ​​രോ ഘ​​ട്ട​​ത്തി​​ലും കൊ​​ളം​​ബി​​യ​​ൻ അ​​ധി​​കാ​​രി​​ക​​ളു​​ടെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലും അം​​ഗീ​​കാ​​ര​​ത്തി​​ലും ന​​ട​​പ്പി​​ലാ​​ക്കാ​​വു​​ന്ന സ​​മ​​ഗ്ര​​മാ​​യ പ​​രി​​ഹാ​​ര​​മാ​​ണ് നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മൃ​​ഗ​​ക്ഷേ​​മ​​ത്തി​​നും സം​​ര​​ക്ഷ​​ണ​​ത്തി​​നു​​മു​​ള്ള ആനന്ദ് അം​​ബാ​​നി​​യു​​ടെ ദീ​​ർ​​ഘ​​കാ​​ല പ്ര​​തി​​ബ​​ദ്ധ​​ത​​യും ഇ​​തി​​ലൂ​​ടെ പ്ര​​തി​​ഫ​​ലി​​ക്കു​​ന്നു. ഈ ​​രം​​ഗ​​ത്ത് ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ളെ അം​​ഗീ​​ക​​രി​​ച്ച്, ഗ്ലോ​​ബ​​ൽ ഹ്യൂ​​മെ​​യ്ൻ അ​​വാ​​ർ​​ഡ് നേ​​ടു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ വ്യ​​ക്തി​​യും ആ​​ദ്യ ഏ​​ഷ്യ​​ക്കാ​​ര​​നു​​മാ​​ണ് അ​​ദ്ദേ​​ഹം.

“ഈ എ​​ണ്‍​പ​​ത് ഹി​​പ്പോ​​ക​​ൾ എ​​വി​​ടെ ജ​​നി​​ക്ക​​ണ​​മെ​​ന്ന് അ​​വ​​ർ തി​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നി​​ല്ല; അ​​വ​​ർ നേ​​രി​​ടു​​ന്ന സാ​​ഹ​​ച​​ര്യം അ​​വ​​ർ സൃ​​ഷ്ടി​​ച്ച​​തു​​മ​​ല്ല,’’ അ​​ന​​ന്ദ് അം​​ബാ​​നി പ​​റ​​ഞ്ഞു. “അ​​വ​​ർ ജീ​​വി​​ക്കു​​ന്ന, ബോ​​ധ​​മു​​ള്ള ജീ​​വി​​ക​​ളാ​​ണ്. അ​​വ​​രെ സു​​ര​​ക്ഷി​​ത​​വും മാ​​നു​​ഷി​​ക​​വു​​മാ​​യ മാ​​ർ​​ഗ​​ത്തി​​ൽ ര​​ക്ഷി​​ക്കാ​​നു​​ള്ള ക​​ഴി​​വ് ന​​മു​​ക്ക് ഉ​​ണ്ടെ​​ങ്കി​​ൽ, അ​​തി​​ന് ശ്ര​​മി​​ക്കു​​ക ന​​മ്മു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മാ​​ണ്.’’

ഈ ​​മാ​​നു​​ഷി​​ക പ​​രി​​ഹാ​​രം ശ​​രി​​യാ​​യി വി​​ല​​യി​​രു​​ത്തു​​ന്ന​​തു​​വ​​രെ കൊ ന്നൊടുക്കൽ ​​ന​​ട​​പ​​ടി മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്ന് വ​​ൻ​​താ​​ര ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി അ​​ഭ്യ​​ർ​​ഥി​​ച്ചി​​ട്ടു​​ണ്ട്. ഓ​​രോ ജീ​​വ​​നും വി​​ല​​പ്പെ​​ട്ട​​താ​​ണ് എ​​ന്ന വ​​ൻ​​താ​​ര​​യു​​ടെ അ​​ടി​​സ്ഥാ​​ന ത​​ത്വ​​ത്തെ ഈ ​​നി​​ർ​​ദേ​​ശം പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്നു.

കൊ​​ളം​​ബി​​യ​​യി​​ലെ മ​​ഗ്ദ​​ലീ​​ന ന​​ദീ​​ത​​ടം ഏ​​ക​​ദേ​​ശം 200 ഹി​​പ്പോ​​പൊ​​ട്ടാ​​മ​​സു​​ക​​ളു​​ടെ ആ​​വാ​​സ​​കേ​​ന്ദ്ര​​മാ​​ണ്. 1980-ക​​ളി​​ൽ കൊ​​ണ്ടു​​വ​​ന്ന ചെ​​റി​​യ കൂ​​ട്ട​​ത്തി​​ൽ നി​​ന്നാ​​ണ് ഇ​​വ വ​​ള​​ർ​​ന്ന​​ത്. സ്വാ​​ഭാ​​വി​​ക ശ​​ത്രു​​ക്ക​​ളു​​ടെ അ​​ഭാ​​വ​​വും അ​​നു​​കൂ​​ല​​മാ​​യ പ​​രി​​സ്ഥി​​തി​​യും കാ​​ര​​ണം ഇ​​വ​​യു​​ടെ എ​​ണ്ണം ഗ​​ണ്യ​​മാ​​യി വ​​ർ​​ധി​​ച്ചു.

ഇ​​തോ​​ടെ ജൈ​​വ​​വൈ​​വി​​ധ്യ​​നാ​​ശം, പ​​രി​​സ്ഥി​​തി ദോ​​ഷം, സ​​മൂ​​ഹ​​സു​​ര​​ക്ഷ എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഈ ​​ജീ​​വി​​ക​​ളെ ‘ആ​​ക്ര​​മ​​ണ സ്വ​​ഭാ​​വ​​മു​​ള്ള സ്പീ​​ഷീ​​സ്’ ആ​​യി കൊ​​ളം​​ബി​​യ​​ൻ അ​​ധി​​കാ​​രി​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. 80 ഹി​​പ്പോ​​ക​​ളെ വ​​ധി​​ക്കാ​​ൻ ന​​ൽ​​കി​​യ അ​​നു​​മ​​തി അ​​ന്താ​​രാ​​ഷ്ട്ര ശ്ര​​ദ്ധ നേ​​ടി, ശാ​​സ്ത്രീ​​യ​​വും മാ​​നു​​ഷി​​ക​​വു​​മാ​​യ പ​​ക​​രം മാ​​ർ​​ഗ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ളും ശ​​ക്ത​​മാ​​യി ഉ​​യ​​ർ​​ന്നു.

Latest News

Corehub Up