Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit By Train

Kannur

റെ​യി​ൽ​വേ ഗേ​റ്റ് ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ടി​ച്ചു വീ​ട്ട​മ്മ മ​രി​ച്ചു

ക​ണ്ണൂ​ർ: അ​ട​ച്ചി​ട്ട റെ​യി​ൽ​വേ ഗേ​റ്റ് ക​ട​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ ട്രെ​യി​ൻ ഇ​ടി​ച്ചു മ​രി​ച്ചു. കു​റ്റി​ക്ക​കം പൊ​ടി​ക്ക​ളം അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പ​ത്തെ പ​ന​ച്ചി​ക്കു​ണ്ട് ശ്രീ​ല​ത​യാ​ണ് (60) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ എ​ട​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റി​ലാ​യി​രു​ന്നു അ​പ​ക​ടം. കു​റ്റി​ക്ക​ക​ത്തെ വീ​ട്ടി​ൽ നി​ന്ന് എ​ട​ക്കാ​ടു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗേ​റ്റ് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മം​ഗ​ളൂ​രു​വി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഏ​റ​നാ​ട് എ​ക്സ്പ്ര​സാ​ണ് ഇ​ടി​ച്ച​ത്. ത​ത്ക്ഷ​ണം മ​രി​ച്ചു.

ഗേ​റ്റ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​ൻ വ​രു​ന്നു​ണ്ടെ​ന്ന് സ​മീ​പ​ത്തു​ള്ള​വ​ർ വി​ളി​ച്ചു പ​റ​ഞ്ഞെ​ങ്കി​ലും ഇ​തി​നി​ടെ ട്രെ​യി​ൻ ഇ​ടി​ച്ചു. പ​രേ​ത​രാ​യ ഗോ​വി​ന്ദ​ൻ-​ദേ​വ​കി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​വി​വി​വാ​ഹി​ത​യാ​യ ശ്രീ​ല​ത. സ​ഹോ​ദ​ര​ങ്ങ​ൾ: പ​വി​ത്ര​ൻ (ആ​ഡൂ​ർ), പ്ര​ശാ​ന്ത​ൻ (കു​റ്റി​ക്ക​കം, മ​സ്ക​റ്റ്), ജ​യ​ച​ന്ദ്ര​ൻ (എ​ട​ക്കാ​ട്), അ​ശോ​ക​ൻ (ക​ട​മ്പൂ​ർ, മ​സ്ക​റ്റ്), വ​സ​ന്ത (കു​റ്റി​ക്ക​കം), ക​ന​ക​വ​ല്ലി (എ​ട​ക്കാ​ട് ), ര​ജ​നി (കൊ​ശോ​ർ മൂ​ല), ഷീ​ല(​എ​ട​ക്കാ​ട്).

Kerala

ചു​റ്റി​ക​കൊ​ണ്ട് സു​ഹൃ​ത്തി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​യാ​ൾ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു

ക​ണ്ണൂ​ർ: സു​ഹൃ​ത്തി​നെ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച ശേ​ഷം ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​യാ​ൾ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ചു. ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി​യി​ൽ രാ​വി​ലെ 10 ഓ​ടെ​യാ​ണ് സം​ഭ​വം. പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി പി​കെ​പി ഷെ​ഫീ​ഖ് (44) ആ​ണ് മ​രി​ച്ച​ത്.

ചു​റ്റി​ക കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ ഷെ​ഫീ​ഖി​ന്‍റെ സു​ഹൃ​ത്ത് പ്ര​ശാ​ന്ത് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. രാ​വി​ലെ പ്ര​ശാ​ന്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഷെ​ഫീ​ഖ് കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ചു. പ്ര​ശാ​ന്ത് വെ​ള്ള​മെ​ടു​ക്കാ​ൻ പോ​യ​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി​യ ഷെ​ഫീ​ഖ് ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

തു​ട​ർ​ന്ന് അ​വി​ടെ​നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​മ്പോ​ഴാ​ണ് പാ​പ്പി​നി​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ഷെ​ഫീ​ഖി​നെ ട്രെ​യി​നി​ടി​ച്ച​ത്. പ്ര​ശാ​ന്ത​നെ ആ​ക്ര​മി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

District News

ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

കു​ണ്ടം​കു​ഴി: മൂ​ന്നു​ദി​വ​സം മു​മ്പ് കാ​ണാ​താ​യയാളെ കാ​ഞ്ഞ​ങ്ങാ​ട്ട് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബീം​ബു​ങ്കാ​ൽ തെ​ങ്ങും​പ​ള്ളി​യി​ൽ തോ​മ​സി​ന്‍റെ മ​ക​ൻ ജോ​ൺ​സ​ൺ (55) ആ​ണ് മ​രി​ച്ച​ത്. പ​ട​ന്ന​ക്കാ​ടി​നും ഐ​ങ്ങോ​ത്തി​നു​മി​ട​യി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി റെ​യി​ൽ​പാ​ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ഭാ​ര്യ: ഷാ​ന്‍റി. മ​ക്ക​ൾ: അ​മി​ത, ജോ​യ​ൽ, ജോ​ബി​ൻ. മ​രു​മ​ക​ൻ: ജി​ബി​ൻ സ്റ്റീ​ഫ​ൻ.

Latest News

Corehub Up