മോർബി: ഗുജറാത്തിൽ ദ്വാരകാധീശ് ക്ഷേത്രത്തിലേക്കു ദേശീയപാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന തീർഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി അഞ്ചു പേർ തത്ക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ജംനഗറിലെ മലിയ ഗ്രാമത്തിൽ ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം.