വെഞ്ഞാറമൂട്: ബൈക്കിലിടിച്ച് മിനി ബസ് മറിഞ്ഞു. ഏഴു പേര്‍ക്ക്് പരിക്ക്. ബൈക്ക് യാത്രികനായ വലിയകട്ടയ്ക്കാല്‍ സ്വദേശി നന്ദു (26), തമിഴ്നാട്് തക്കല സ്വദേശികളും മിനി ബസിലേ യാത്രക്കാരുമായ സൗമ്യ (24), ഗിരിജ(48), മഹാദേവൻ (50), വിജയ (47), ലതീഷ് (16), ഷൈനി (27) എന്നിവര്‍ക്കാണു പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 9.30ന് എംസി റോഡില്‍ വെഞ്ഞാറമൂടിനു സമീപം ആലുന്തറയില്‍ വച്ചായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തുവന്ന ബൈക്ക് മിനി ബസിലിടിക്കുകയും ദൂരേക്ക് തെറിച്ചു വീഴുകയും മിനി ബസ് മറിയുകയും ചെയ്തു.
സംഭവം നടന്ന ഉടനെ സ്ഥലത്തെത്തിയ വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളശുപത്രിയില് പ്രവേശിപ്പിച്ചു. ഇവരില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശികളെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം തമിഴ് നാട്ടിലെ മുത്തു ന്യൂറോ ട്രോമോ സെന്ററിലേക്കു മാറ്റി. ഗുരുവായുര്‍ ക്ഷേത്രദര്‍ശനത്തിനു പോവുകയായിരുന്നു തക്കല സ്വദേശികള്‍.