Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holders

America

യുഎസിൽ H-1B വി​സ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഗ്രീ​ൻ കാ​ർ​ഡി​ലേ​ക്ക് പു​തി​യ അ​വ​സ​രം

 

വാ​ഷിംഗ്ടൺ: യുഎസിൽ H-1B തൊ​ഴി​ൽ വി​സ​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ
പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്ഥി​ര​താ​മ​സ​ത്തി​നു​ള്ള ഗ്രീ​ൻ കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​ന് പു​തി​യ അ​വ​സ​രം ഒ​രു​ങ്ങി​യേ​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ തൊ​ഴി​ൽ വി​സ​യെ ആ​ശ്ര​യി​ച്ച് അ​മേ​രി​ക്ക​യി​ൽ വ​ള​ർ​ന്ന കു​ട്ടി​ക​ൾ​ക്ക് 21 വ​യ​സ് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ നി​യ​മ​പ​ര​മാ​യ ആ​ശ്രി​ത വി​സാ പ​ദ​വി ന​ഷ്ട​പ്പെ​ടു​ന്ന പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള നി​യ​മ​നി​ർ​മാ​ണ നീ​ക്ക​മാ​ണ് വീ​ണ്ടും ശ്ര​ദ്ധ നേ​ടു​ന്ന​ത്.

അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ച്ച American Dream and Promise Act of
2025 എ​ന്ന ബി​ല്ലി​ലൂ​ടെ യോ​ഗ്യ​രാ​യ യു​വാ​ക്ക​ൾ​ക്ക് പ​ത്ത് വ​ർ​ഷ​ത്തേ​ക്ക്
നി​ബ​ന്ധ​ന​ക​ളോ​ടെ​യു​ള്ള സ്ഥി​ര​താ​മ​സ പ​ദ​വി ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. തു​ട​ർ​ന്ന് നി​ശ്ചി​തയോ​ഗ്യ​ത​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സ്ഥി​രം ഗ്രീ​ൻ കാ​ർ​ഡി​ലേ​ക്കും പി​ന്നീ​ട് അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​ത്തി​ലേ​ക്കും വ​ഴി​യൊ​രു​ങ്ങാം.

അ​മേ​രി​ക്ക​ൻ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ലെ ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വ് ഹ​ക്കീം ജെ​ഫ്രീ​സ്
നി​യ​മ​നി​ർ​മാ​ണ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ കോ​ൺ​ഗ്ര​സ്
സ​മ്മേ​ള​ന​ത്തി​ലോ അ​ടു​ത്ത കോ​ൺ​ഗ്ര​സി​ന്‍റെ തു​ട​ക്ക​ത്തി​ലോ ബി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ട്. ടെ​ക്സ​സി​ൽ​നി​ന്നു​ള്ള ഡെ​മോ​ക്രാ​റ്റി​ക് ജ​ന​പ്ര​തി​നി​ധി സി​ൽ​വി​യ ഗാ​ർ​സി​യ ബി​ല്ലി​ന്മേ​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്നു.

H-1B വി​സ​യ്ക്ക് പു​റ​മേ L-1, E-1, E-2 തു​ട​ങ്ങി​യ തൊ​ഴി​ൽ, ബി​സി​ന​സ് വി​സ​ക​ളി​ൽ
ക​ഴി​യു​ന്ന വി​ദേ​ശി​ക​ളു​ടെ യോ​ഗ്യ​രാ​യ മ​ക്ക​ൾ​ക്കും നി​യ​മ​നി​ർ​ദേ​ശ​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചേ​ക്കാം.

അ​മേ​രി​ക്ക​യി​ൽ ചെ​റു​പ്പം​മു​ത​ൽ താ​മ​സി​ക്കു​ക​യും സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം നേ​ടു​ക​യും
ചെ​യ്തി​ട്ടും മാ​താ​പി​താ​ക്ക​ളു​ടെ താ​ൽ​ക്കാ​ലി​ക കു​ടി​യേ​റ്റ പ​ദ​വി​യെ
ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന യു​വാ​ക്ക​ളെ​യാ​ണ് Documented Dreamers എ​ന്ന്
വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

പ്ര​ത്യേ​കി​ച്ച് ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള തൊ​ഴി​ൽ വി​സ​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് ഈ ​പ്ര​ശ്നം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്. തൊ​ഴി​ൽ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഗ്രീ​ൻ കാ​ർ​ഡ് അ​പേ​ക്ഷ​ക​ളി​ൽ രാ​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​രി​ധി​ക​ളും വ​ർ​ഷ​ങ്ങ​ളോ​ളം നീ​ളു​ന്ന കാ​ത്തി​രി​പ്പും കാ​ര​ണം മാ​താ​പി​താ​ക്ക​ൾ​ക്ക് സ്ഥി​ര​താ​മ​സ പ​ദ​വി
ല​ഭി​ക്കു​ന്ന​തി​നു​മു​മ്പു​ത​ന്നെ മ​ക്ക​ൾ​ക്ക് 21 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

നി​ല​വി​ലെ കു​ടി​യേ​റ്റ നി​യ​മ​പ്ര​കാ​രം, പ്രാ​യ​പ​രി​ധി സം​ബ​ന്ധി​ച്ച പ്ര​ത്യേ​ക
സം​ര​ക്ഷ​ണ​ത്തി​ന് അ​ർ​ഹ​ത​യി​ല്ലാ​ത്ത ആ​ശ്രി​ത​ർ​ക്ക് 21 വ​യ​സ് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ളു​ടെ H-1B വി​സ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള H-4 ആ​ശ്രി​ത പ​ദ​വി​യി​ൽ തു​ട​രാ​നാ​വി​ല്ല. അ​ത്ത​ര​ക്കാ​ർ​ക്ക് വി​ദ്യാ​ർ​ഥി വി​സ​യി​ലേ​ക്കോ മ​റ്റൊ​രു നി​യ​മ​പ​ര​മാ​യവി​സാ വി​ഭാ​ഗ​ത്തി​ലേ​ക്കോ മാ​റേ​ണ്ടി​വ​രാം. ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​മേ​രി​ക്കവി​ട്ടു​പോ​കേ​ണ്ട അ​വ​സ്ഥ​യും ഉ​ണ്ടാ​കാം.

പു​തി​യ നി​യ​മ​നി​ർ​ദേ​ശം പ്ര​കാ​രം അ​പേ​ക്ഷ​ക​ർ പ​തി​നെ​ട്ട് വ​യ​സ്സോ അ​തി​ൽ താ​ഴെ​യോപ്രാ​യ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശി​ച്ച​വ​രാ​യി​രി​ക്ക​ണം. 2021 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ തു​ട​ർ​ച്ച​യാ​യി അ​മേ​രി​ക്ക​യി​ൽ താ​മ​സി​ച്ചി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും
നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​ൻ ഹൈ​സ്കൂ​ൾ ഡി​പ്ലോ​മ നേ​ടി​യി​രി​ക്കു​ക​യോ വി​ദ്യാ​ഭ്യാ​സം തു​ട​രു​ക​യോ അം​ഗീ​കൃ​ത ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നോ തൊ​ഴി​ൽ​പ​രി​ശീ​ല​ന​ത്തി​നോ യോ​ഗ്യ​ത നേ​ടു​ക​യോചെ​യ്തി​രി​ക്ക​ണം. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന​യും ദേ​ശീ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യുംവി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. ബാ​ധ​ക​മാ​യ​വ​ർ Selective Service ര​ജി​സ്ട്രേ​ഷ​ൻ നി​ബ​ന്ധ​ന​ക​ളും പാ​ലി​ക്ക​ണം.

വി​ദേ​ശ​യാ​ത്ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.
ഒ​റ്റ​ത്ത​വ​ണ 90 ദി​വ​സ​ത്തി​ല​ധി​ക​മോ ഒ​ന്നി​ല​ധി​കം യാ​ത്ര​ക​ളി​ലാ​യി ആ​കെ 180
ദി​വ​സ​ത്തി​ല​ധി​ക​മോ അ​മേ​രി​ക്ക​യ്ക്ക് പു​റ​ത്തു ക​ഴി​യു​ന്ന​ത് തു​ട​ർ​ച്ച​യാ​യ സാ​ന്നി​ധ്യംസം​ബ​ന്ധി​ച്ച യോ​ഗ്യ​ത​യെ ബാ​ധി​ച്ചേ​ക്കാം. ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾഅ​നു​വ​ദി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ളും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്.

താ​ൽ​ക്കാ​ലി​ക സം​ര​ക്ഷ​ണ പ​ദ​വി​യാ​യ Temporary Protected Status (TPS), Deferred
Enforced Departure (DED) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ചി​ല
കു​ടി​യേ​റ്റ​ക്കാ​ർ​ക്കും നി​യ​മ​നി​ർ​ദേ​ശം സ്ഥി​ര​താ​മ​സ​ത്തി​ലേ​ക്കു​ള്ള അ​വ​സ​രം ന​ൽ​കാ​ൻല​ക്ഷ്യ​മി​ടു​ന്നു.

ഇ​തി​നി​ടെ ബി​ൽ ജ​ന​പ്ര​തി​നി​ധി​സ​ഭ​യി​ൽ വോ​ട്ടെ​ടു​പ്പി​ന് കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ളുംപു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​വം​ബ​ർ 10-ലെ ​കോ​ൺ​ഗ്ര​സ് രേ​ഖ​ക​ൾ പ്ര​കാ​രം വോ​ട്ടെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ടു​ന്ന ന​ട​പ​ടി​ക്ക് 217 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ ല​ഭി​ച്ചി​രു​ന്നു.
ആ​വ​ശ്യ​മാ​യ 218 ഒ​പ്പു​ക​ളി​ൽ ഒ​രെ​ണ്ണം മാ​ത്ര​മാ​ണ് അ​ന്ന് ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന​ത്.
എ​ന്നാ​ൽ ഒ​പ്പു​ക​ളു​ടെ എ​ണ്ണം പൂ​ർ​ത്തി​യാ​യാ​ലും ബി​ൽ നി​യ​മ​മാ​കു​ന്ന​തി​ന്
ജ​ന​പ്ര​തി​നി​ധി​സ​ഭ​യു​ടെ​യും സെ​ന​റ്റി​ന്‍റെ​യും അം​ഗീ​കാ​ര​വും പ്ര​സി​ഡ​ന്‍റിന്‍റെ ഒ​പ്പും ആ​വ​ശ്യ​മാ​ണ്.

ഈ ​നി​യ​മ​നി​ർ​ദേ​ശം ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ൽ നി​യ​മ​മാ​യി പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​ട്ടി​ല്ല. എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം. അ​തി​നാ​ൽ H-1B വി​സ​ക്കാ​രു​ടെ
മ​ക്ക​ൾ​ക്ക് ഗ്രീ​ൻ കാ​ർ​ഡ് അ​നു​വ​ദി​ച്ചു​ തു​ട​ങ്ങി​യെ​ന്നോ എ​ല്ലാ​വ​ർ​ക്കും സ്വ​യ​മേ​വ
സ്ഥി​ര​താ​മ​സ പ​ദ​വി ല​ഭി​ക്കു​മെ​ന്നോ ഉ​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​രി​യ​ല്ല.

നി​യ​മം പാ​സാ​യാ​ൽ പോ​ലും നി​ർ​ദി​ഷ്ട പ്രാ​യ​പ​രി​ധി, താ​മ​സ​കാ​ല​യ​ള​വ്,
വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത, സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​ങ്ങി​യ വ്യ​വ​സ്ഥ​ക​ൾ
പാ​ലി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​ത.

അ​മേ​രി​ക്ക​യി​ൽ ജ​നി​ക്കാ​തെ ചെ​റു​പ്പ​ത്തി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം എ​ത്തു​ക​യും ഇ​വി​ടെവി​ദ്യാ​ഭ്യാ​സം നേ​ടി വ​ള​രു​ക​യും ചെ​യ്ത ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ വം​ ശ​ജ​രാ​യ യു​വാ​ക്ക​ളു​ടെ ഭാ​വി​യെ ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​ണി​ത്.

അ​മേ​രി​ക്ക​യെ സ്വ​ന്തം നാ​ടാ​യി ക​ണ്ട് വ​ള​ർ​ന്നി​ട്ടും മാ​താ​പി​താ​ക്ക​ളു​ടെ ഗ്രീ​ൻ
കാ​ർ​ഡ് അ​പേ​ക്ഷ​ക​ളി​ലെ നീ​ണ്ട കാ​ത്തി​രി​പ്പ് കാ​ര​ണം നി​യ​മ​പ​ര​മാ​യ അ​നി​ശ്ചി​ത​ത്വംനേ​രി​ടു​ന്ന യു​വാ​ക്ക​ൾ​ക്ക് പു​തി​യ നി​യ​മ​നി​ർ​മാ​ണ നീ​ക്കം പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.അ​തേ​സ​മ​യം, ബി​ല്ലി​ന് കോ​ൺ​ഗ്ര​സി​ൽ ആ​വ​ശ്യ​മാ​യ പി​ന്തു​ണ ല​ഭി​ക്കു​മോ, എ​പ്പോ​ൾ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും, നി​യ​മം പാ​സാ​കു​മോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല.

അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​ത്തി​നാ​യി വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ
കു​ടും​ബ​ങ്ങ​ൾ​ക്ക്, പ്ര​ത്യേ​കി​ച്ച് 21 വ​യ​സിനോ​ട് അ​ടു​ക്കു​ന്ന മ​ക്ക​ളു​ള്ള H-1B
വി​സ​ക്കാ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്, ഈ ​നി​യ​മ​നി​ർ​മാ​ണ നീ​ക്ക​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ നി​ർ​ണാ​യ​ക​മാ​യി​രി​ക്കും.

Latest News

Corehub Up