Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hollow

സർക്കാർവാ​ദം പൊ​ള്ള; വൈദ്യുതി നിരക്കു വർധന ആറു തവണ, കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നും ഭൂ​​​മി​​​ക്കും വ​​​ൻ നി​​​കു​​​തി, പൊ​​തു​​ക​​ടം അ​​ഞ്ചു​​ ല​​ക്ഷം കോ​​ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ​​​​വ​​​​ർ​​​​ക​​​​ട്ടി​​​​ല്ലാ​​​​ത്ത പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​റി​​​​ച്ചു സ​​​​ർ​​​​ക്കാ​​​​ർ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്പോ​​​​ൾ ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ വൈ​​​​ദ്യു​​​​തി നി​​​​ര​​​​ക്കു വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​ത് ആ​​​​റു ത​​​​വ​​​​ണ.

2024 ൽ ​​​​യൂ​​​​ണി​​​​റ്റി​​​​നു 16 പൈ​​​​സ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​പ്പോ​​​​ൾ ഏ​​​​താ​​​​നും മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ ത​​​​ന്നെ വീ​​​​ണ്ടും 12 പൈ​​​​സ​​​​യും വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. ഇ​​​​രു​​​​ നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന​​​​ക​​​​ളും പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത് ഒ​​​​രു​​​​മി​​​​ച്ചാ​​​​യി​​​​രു​​​​ന്നു. പ​​​​വ​​​​ർ​​​​ക​​​​ട്ടി​​​​ല്ലാ​​​​തെ വൈ​​​​ദ്യു​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ​​​​ത് ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ആ​​​​ര്യാ​​​​ട​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് വൈ​​​​ദ്യു​​​​തി മ​​​​ന്ത്രി ആ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ഒ​​​​പ്പു​​​​വ​​​​ച്ച 25 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു വൈ​​​​ദ്യു​​​​തി വാ​​​​ങ്ങു​​​​ന്ന​​​​തി​​​​നു​​​​ള്ള ക​​​​രാ​​​​ർ വ​​​​ഴി ആ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷം അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു.

യൂ​​​​ണി​​​​റ്റി​​​​ന് 4.29 രൂ​​​​പ​​​​യ്ക്കാ​​​​യി​​​​രു​​​​ന്നു വൈ​​​​ദ്യു​​​​തി 25 വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു ല​​​​ഭി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, എ​​​​ട്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷം ക​​​​രാ​​​​ർ റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ടു. യൂ​​​​ണി​​​​റ്റി​​​​ന് 4.29 രൂ​​​​പ​​​​യു​​​​ടെ സ്ഥാ​​​​ന​​​​ത്ത് ഇ​​​​പ്പോ​​​​ൾ വൈ​​​​ദ്യു​​​​തി വാ​​​​ങ്ങു​​​​ന്ന​​​​ത് എ​​​​ട്ടു മു​​​​ത​​​​ൽ 14 രൂ​​​​പ വ​​​​രെ ന​​​​ൽ​​​​കി​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഇ​​​​ന്ന​​​​ലെ​​​​യും ആ​​​​രോ​​​​പി​​​​ച്ചു. ഇ​​​​തു​​​​വ​​​​ഴി ഒ​​​​രു ദി​​​​വ​​​​സം വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​നു വ​​​​രു​​​​ന്ന അ​​​​ധി​​​​ക​​​​ച്ചെ​​​​ല​​​​വ് 25 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ​​​​ത്രെ. ഈ ​​​​ഭാ​​​​ര​​​​വും നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ രൂ​​​​പ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​വി​​​​നു മേ​​​​ൽ പ​​​​തി​​​​ക്കും.

വൈ​​​​ദ്യു​​​​തി​​​​ക്കു പു​​​​റ​​​​മേ കു​​​​ടി​​​​വെ​​​​ള്ള​​​​ത്തി​​​​നും വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. 2016നു ​​​​ശേ​​​​ഷം 2021ൽ ​​​​അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന വ​​​​രു​​​​ത്തി. പി​​​​ന്നീ​​​​ട് 2023 ൽ ​​​​കു​​​​ത്ത​​​​നെ​​​​യു​​​​ള്ള നി​​​​ര​​​​ക്കുവ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. പ​​​​ല സ്ലാ​​​​ബു​​​​ക​​​​ളി​​​​ലും മൂ​​​​ന്നി​​​​ര​​​​ട്ടി വ​​​​രെ വ​​​​ർ​​​​ധ​​​​നയുണ്ടാ​​​​യി.

ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഭൂ​​​​നി​​​​കു​​​​തി വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചി​​​​ല്ല. എ​​​​ന്നാ​​​​ൽ 2022-23ൽ ​​​​നി​​​​കു​​​​തി ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം വീ​​​​ണ്ടും 50 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി. കെ​​​​ട്ടി​​​​ടനി​​​​കു​​​​തി​​​​യി​​​​ലും വ​​​​ൻ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത്. മാ​​​​ത്ര​​​​മ​​​​ല്ല വ​​​​ർ​​​​ഷം തോ​​​​റും അ​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന ന​​​​ട​​​​പ്പി​​​​ൽ വ​​​​രു​​​​ത്താ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു. കെ​​​​ട്ടി​​​​ട നി​​​​ർ​​​​മാ​​​​ണ പെ​​​​ർ​​​​മി​​​​റ്റി​​​​ൽ പ​​​​ത്തി​​​​ര​​​​ട്ടി വ​​​​രെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് 2023 ൽ ​​​​പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ ത്തെത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച നി​​​​ര​​​​ക്കി​​​​ൽ 60% വ​​​​രെ കു​​​​റ​​​​വു വ​​​​രു​​​​ത്തിയത്.

ഒ​​​​ന്നാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ പൊ​​​​തു​​​​ക​​​​ടം 1.57 ല​​​​ക്ഷം കോ​​​​ടി ആ​​​​യി​​​​രു​​​​ന്ന​​​​ത് ഈ ​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​യു​​​​ന്പോ​​​​ൾ അ​​​​ഞ്ചു ല​​​​ക്ഷം കോ​​​​ടി​​​​യോ​​​​ള​​​​മാ​​​​കു​​​​ക​​​​യാ​​​​ണ്. ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​ഞ്ഞ​​​​ത് 10,000 കോ​​​​ടി​​​​യു​​​​ടെ ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ ബാ​​​​ക്കിവ​​​​ച്ചി​​​​ട്ടാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രി ഡോ. ​​​​തോ​​​​മ​​​​സ് ഐ​​​​സ​​​​ക് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ധ​​​​വ​​​​ള​​​​പ​​​​ത്ര​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​ത്. ക്ഷേ​​​​മ​​​​പെ​​​​ൻ​​​​ഷ​​​​ൻ കു​​​​ടി​​​​ശി​​​​ക, ക​​​​രാ​​​​റു​​​​കാ​​​​ർ​​​​ക്കു​​​​ള്ള കു​​​​ടി​​​​ശി​​​​ക തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന​​​​ത്തി​​​​ൽ 6302 കോ​​​​ടി​​​​യും കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ ശ​​​​ന്പ​​​​ള കു​​​​ടി​​​​ശി​​​​ക, സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​നു കൊ​​​​ടു​​​​ക്കാ​​​​നു​​​​ള്ള തു​​​​ക, നെ​​​​ല്ലു സം​​​​ഭ​​​​ര​​​​ണ കു​​​​ടി​​​​ശി​​​​ക തു​​​​ട​​​​ങ്ങി​​​​യ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​യി 4326 കോ​​​​ടി​​​​യു​​​​ടെ​​​​യും ബാ​​​​ധ്യ​​​​ത ഉ​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്.

ഇ​​​​പ്പോ​​​​ൾ ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​മൊ​​​​ഴി​​​​യു​​​​ന്പോ​​​​ൾ നാ​​​​ലു വ​​​​ർ​​​​ഷം കൊ​​​​ണ്ട് എ​​​​ട്ടു ഗ​​​​ഡു​​​​ക്ക​​​​ളാ​​​​യി കൊ​​​​ടു​​​​ത്തു തീ​​​​ർ​​​​ക്കു​​​​മെ​​​​ന്നു വാ​​​​ക്കു ന​​​​ൽ​​​​കി​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഡി​​​​എ, പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ ഡി​​​​ആ​​​​ർ കു​​​​ടി​​​​ശി​​​​ക ന​​​​ൽ​​​​കാ​​​​ൻ മാ​​​​ത്രം വേ​​​​ണ്ടി വ​​​​രു​​​​ന്ന​​​​ത് 36,000 കോ​​​​ടി രൂ​​​​പ! മ​​​​റ്റു ബാ​​​​ധ്യ​​​​ത​​​​ക​​​​ൾ തീ​​​​ർ​​​​ക്കാ​​​​ൻ ഇ​​​​നി​​​​യും എ​​​​ത്ര​​​​യോ കോ​​​​ടി​​​​ക​​​​ൾ വേ​​​​ണ്ടി വ​​​​രും!!

Latest News

Corehub Up