Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Homestay

കു​ട​കി​ലെ ഹോം​സ്‌​റ്റേ​യി​ൽ യു​എ​സ് വ​നി​ത​യ്ക്ക് നേ​രേ ലൈം​ഗീകാ​തി​ക്ര​മം;​ ജീ​വ​ന​ക്കാ​ര​നും ഉ​ട​മ​യും അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ ഹോം​സ്‌​റ്റേ​യി​ൽ യു​എ​സ് വ​നി​ത​യ്ക്ക് നേ​രേ ലൈം​ഗീ​കാ​തി​ക്ര​മം. കു​ട​കി​ലെ കു​ട്ട​യി​ലു​ള്ള സ്വ​കാ​ര്യ​ഹോം​സ്‌​റ്റേ​യി​ലാ​ണ് സം​ഭ​വം. ഹോം​സ്‌​റ്റേ ജീ​വ​ന​ക്കാ​ര​നാ​ണ് യു​എ​സ് വ​നി​ത​യെ പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി വൃ​ജേ​ഷ്‌​കു​മാ​റി​നെ​യും ഹോം​സ്‌​റ്റേ ഉ​ട​മ​യെ​യും പോ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്തു. ഹോം​സ്‌​റ്റേ​യി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​എ​സ് വ​നി​ത​യ്ക്ക് നേ​രേ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ, ഹോം​സ്‌​റ്റേ ഉ​ട​മ ഇ​ത് മ​റ​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ച്ചു.

പ​രാ​തി​ക്കാ​രി ആ​രെ​യും വി​വ​ര​മ​റി​യി​ക്കാ​തി​രി​ക്കാ​ൻ മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് ഹോം​സ്‌​റ്റേ ഉ​ട​മ വൈ​ഫൈ സേ​വ​നം ഉ​ൾ​പ്പെ​ടെ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. പി​ന്നീ​ട് മൈ​സൂ​രു​വി​ലേ​യ്ക്ക് പോ​കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് പ​രാ​തി​ക്കാ​രി ഹോം​സ്‌​റ്റേ വി​ട്ടി​റ​ങ്ങു​ക​യും യു​എ​സ് എം​ബ​സി​യി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

യു​എ​സ് എം​ബ​സി​യാ​ണ് മൈ​സൂ​രു പോ​ലീ​സി​ന് ഇ​മെ​യി​ൽ വ​ഴി പ​രാ​തി കൈ​മാ​റി​യ​ത്. പി​ന്നാ​ലെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ര​ണ്ടു​പ്ര​തി​ക​ളെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞി​ട്ടും ഇ​ത് മൂ​ടി​വെ​യ്ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് ഹോം​സ്‌​റ്റേ ഉ​ട​മ​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പ്ര​തി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി മേ​യ് മൂ​ന്ന് വ​രെ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്‌ ചെ​യ്തു.

Latest News

Corehub Up