Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honeybee

കെ​എ​സ്ആ​ര്‍​ടി​സി​ ബസിന് നേരേ പെ​രു​ന്തേ​നീ​ച്ച​ ആ​ക്ര​മ​ണം 58 പേ​ര്‍​ക്ക് പ​രി​ക്ക്

വ​ണ്ടി​പ്പെ​രി​യാ​ര്‍: ഓ​ട്ട​ത്തി​നി​ടെ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് പെ​രു​ന്തേ​നീ​ച്ചയുടെ കൂ​ടി​ല്‍ ത​ട്ടി​യ​തോ​ടെ 58 പേ​ര്‍​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 12.30 നാ​ണ് സം​ഭ​വം. കു​മ​ളി​യി​ല്‍നി​ന്നു ഗ​വി വ​ഴി പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നു നേ​രേ​യാ​ണ് പെ​രു​ന്തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വാ​ഹ​ന​ത്തി​ല്‍ 58 യാ​ത്ര​ക്കാ​രും ര​ണ്ട് ഡ്രൈ​വ​റും ഒ​രു ക​ണ്ട​ക്ട​റു​മാ​ണുണ്ടാ​യി​രു​ന്ന​ത്. യാ​ത്ര​ക്കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗ​വി സ്വ​ദേ​ശി നാ​രാ​യ​ണ​നെ (47) ​കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 23 പേ​ര്‍ ചു​ര​ക്കു​ളം പ്രാ​ഥ​മി​ക ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

വീ​തി കു​റ​ഞ്ഞ വ​ഴി​യി​ല്‍ എ​തി​രേ വ​രി​ക​യാ​യി​രു​ന്ന കാ​റി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നുവേ​ണ്ടി ബ​സ് പി​ന്നോ​ട്ടെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ച്ചി​ല്ല​യി​ലെ തേ​നീ​ച്ച​ക്കൂ​ട്ടി​ലേ​ക്ക് ബ​സ് ത​ട്ടി​യ​ത്. ഇ​തോ​ടെ തേ​നീ​ച്ച​ക​ള്‍ കൂ​ട്ട​ത്തോ​ടെ ബ​സി​ന​ക​ത്തേ​ക്ക് പാ​ഞ്ഞുക​യ​റി യാ​ത്ര​ക്കാ​രെ കു​ത്താ​ന്‍ തു​ട​ങ്ങി. ഡ്രൈ​വ​ര്‍ ബ​സി​ല്‍നി​ന്നു ചാ​ടി​യി​റ​ങ്ങി മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ വ​ള്ള​ക്ക​ട​വ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​ര്‍ വാ​ഹ​ന​ങ്ങ​ളു​മാ​യെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.

മ​ല​പ്പു​റം, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തുനി​ന്നു വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് എ​ത്തി​യ​വ​രാ​ണ് ബ​സി​ല്‍ കൂ​ടു​ത​ലാ​യും ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് കു​ട്ടി​ക​​ള്‍ തേ​നീ​ച്ച​യു​ടെ കു​ത്തേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

Latest News

Corehub Up