നിലമ്പൂര്‍: വഴിക്കടവില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല് കുത്തേറ്റു.
വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശികളായ മാന്പ്ര സേവ്യര്‍ (63), ഞാലിയില്‍ ഗ്രേയ്സമ്മ (62), സിദീഖ് ചേലംന്പാടന് (60), ആച്ചിപ്ര ആസ്മാബി(60), ആസ്യ ആച്ചിപ്ര (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തലക്കും പുറത്തും കഴുത്തിനും സാരമായി പരിക്കേറ്റ ഇവരെ വഴിക്കടവ് മുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മേറ്റുമാരായ ആയിഷ, സക്കീന അടക്കമുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വഴിക്കടവ് പുഞ്ചക്കൊല്ലി നഗറിലെ റോഡിന് ഇരുവശവുമുള്ള കാട് വെട്ടുന്നതിനിടയിലാണ് കടന്നല് ആക്രമണം ഉണ്ടായത്.