പുതുക്കാട്: അച്ഛന്റെ ചരമവാർഷിക ദിനത്തിൽ അശരണ രോഗികൾക്ക് ആശുപത്രി ഉപകരണങ്ങൾ നൽകി മക്കൾ. നെന്മണിക്കര ചിറ്റിശേരി കക്കാട്ട് വീട്ടിൽ വിനോദ്, വിനീഷ്, വിജീഷ് എന്നിവരാണ് അച്ഛൻ വേലായുധന്റെ ഓർമദിവസം അവിസ്മരണീയമാക്കിയത്.വീൽചെയർ, വാക്കർ, വാക്കിംഗ് സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങളാണ് സന്നദ്ധ സംഘടനയായ കല്ലൂർ സൗഹൃദ യുവ സംഗമം പ്രവർത്തകർക്ക് കൈമാറിയത്.
സൗഹൃദ യുവസംഗമം പ്രസിഡന്റ് പ്രീബനൻ ചുണ്ടേലപറമ്പിൽ, രക്ഷാധികാരി സതീശൻ ഊരാളത്ത്, സെക്രട്ടറി പ്രജേഷ് കരുമുത്തിൽ എന്നിവർ ഏറ്റുവാങ്ങി.
വേലായുധന്റെ ഭാര്യ വത്സലയ്ക്ക് യുവസംഗമം പ്രവർത്തകർ ഓണപ്പുടവയും സമ്മാനിച്ചാണ് മടങ്ങിയത്.