ചിറ്റൂർ: ഹോട്ടലുകളിൽ പഴകിയ മാംസം ഉൾപ്പെടെ ഭക്ഷണങ്ങൾ വില്പനനടത്തുന്നതായ പരാതിയിൽ ചിറ്റൂർ- തത്തമംഗലം നഗരസഭാആരോഗ്യവിഭാഗം അധികൃതർ മിന്നൽപരിശോധന നടത്തി. എട്ടു ഭക്ഷണ ശാലകളിലാണ് പരിശോധന നടത്തിയത്.
ഇവയിൽ മൂന്നെണ്ണത്തിൽ ഉപയോഗശൂന്യമായവ പിടികൂടി പിഴ ചുമത്താനുള്ള നടപടികൾ സ്വീകരിച്ചു. പിഎച്ച്ഐമാരായ വി. വിനയ്, എ. അനിത, ആദർശ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ഈ ഹോട്ടലുകളെ സമാനമായ കുറ്റകൃത്യത്തിനു വീണ്ടും പിടികൂടിയാൽ പ്രവർത്താനുമതി തടയുന്നതുൾപ്പെടെ കർശനനടപടി സ്വികരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ബി. കൃഷ്ണലീല അറിയിച്ചു. പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ കുഴിച്ചു മൂടി.