Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hotha Unit

Middle East and Gulf

കേ​ളി ഹോ​ത്ത യൂ​ണി​റ്റ് ഇ​ഫ്താ​റി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ ഹോ​ത്ത യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്താ​റി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി.

ഹോ​ത്ത ബ​നി ത​മീ​മി​ലെ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ ഇ​ഫ്താ​റി​ൽ ഹോ​ത്ത​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള വി​വി​ധ രാ​ഷ്‌‌‌‌​ട്രീ​യ - പ്ര​ദേ​ശി​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ത​ദ്ദേ​ശീ​യ​രും പ്ര​വാ​സി​ക​ളു​മാ​യ പൗ​ര​പ്ര​മു​ഖ​ർ, നാ​നാ​തു​റ​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.

റി​യാ​ദി​ൽ നി​ന്നും 200 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ത്തെ ഇ​ഫ്താ​ർ വി​രു​ന്ന് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ജാ​തി മ​ത ഭാ​ഷാ രാ​ഷ്‌​ട്ര ഭേ​ദ​മ​ന്യേ ഗ്രാ​മ​വാ​സി​ക​ളും പ്ര​ദേ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളും സ്വ​ദേ​ശി​ക​ളും ഒ​ന്നി​ച്ച് കൈ​കോ​ർ​ത്ത​പ്പോ​ൾ ഇ​ഫ്താ​ർ ഒ​രു ഗ്രാ​മ​ത്തി​ന്‍റെ​യാ​കെ വി​രു​ന്നാ​യി മാ​റി.

ഇ​ഫ്താ​ർ വി​ജ​യ​ത്തി​നാ​യി കോ​ഓ​ർ​ഡി​നേ​റ്റ​റു​ടെ ചു​മ​ത​ല വ​ഹി​ച്ച ഏ​രി​യ പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​യ​ർ​മാ​ൻ സ​ജീ​ന്ദ്ര​ബാ​ബു, വൈ​സ് ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് സ്റ്റീ​ൽ, ക​ൺ​വീ​ന​ർ റ​ഹീം ശൂ​ര​നാ​ട്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​ബ്ദു​ൾ ക​ലാം, ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ നി​യാ​സ്, താ​ജു​ദീ​ൻ, ഗ​താ​ഗ​ത ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി, ആ​സാ​ദ്‌, ഗ​ഫൂ​ർ, സ​ലീം, സാ​മ്പ​ത്തി​കം ശ്യാം​കു​മാ​ർ രാ​ഘ​വ​ൻ,അ​മീ​ൻ നാ​സ​ർ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഉ​മ്മ​ർ മു​ക്താ​ർ, വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ എ​സ്. ശ്യാം​കു​മാ​ർ, ബാ​ബു തു​ട​ങ്ങി 51 അം​ഗ സം​ഘാ​ട​ക സ​മി​തി പ്ര​വ​ർ​ത്തി​ച്ചു. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ, ഏ​രി​യ ക​മ്മ​റ്റി​അം​ഗം റെ​ജു, ഡേ​വി​ഡ്, ച​ന്ദ്ര​ൻ, സ​ജു എ​ന്നി​വ​ർ ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

അ​ൽ​ഖ​ർ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ പ്ര​ദീ​പ്‌ കൊ​ട്ടാ​ര​ത്തി​ൽ, കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്, ഏ​രി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഷീ​ദ​ലി അ​ലി, സ​മ​ദ് ഏ​രി​യ വൈ​സ്‌​പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ക​ലാം, ഏ​രി​യാ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം മ​ണി​ക​ണ്ഠ കു​മാ​ർ, തി​ല​ക​ൻ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ര​മേ​ശ്, ശ്രീ​കു​മാ​ർ ഹോ​ത്ത യൂ​ണി​റ്റ് ആ​ക്‌​ടിം​ഗ് സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ കേ​ളി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ജ​ന​കീ​യ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up