ഈരാറ്റുപേട്ട: ഇന്ത്യ കർഷകരുടെയും ഗ്രാമീണരുടേതുമാണെന്ന ഗാന്ധിവചനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മറക്കരുതെന്ന് എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രമുഖ ഗാന്ധിയനുമായ ഡോ. സിറിയക് തോമസ്. വന്യജീവികൾക്കു മാത്രമല്ല മനുഷ്യർക്കും ജീവിക്കണം എന്ന മുദ്രവാക്യമുയർത്തി വെള്ളരിക്കുണ്ടിലും ഈരാറ്റുപേട്ടയിലും ആരംഭിച്ച കർഷകസ്വരാജ് സത്യഗ്രഹത്തിന്റെ അന്തിമ സമരമായി കർഷക സ്വരാജ് ചെയർമാൻ സണ്ണി പൈകട ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തോമസുകുട്ടി മുതുപുന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. വി.പി. നാസർ മുഖ്യപ്രഭാഷണവും അഡ്വ. ജോൺ ജോസഫ് ആമുഖപ്രഭാഷണം നടത്തി. ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ, എൻഎസ്എസ് മീനച്ചിൽ താലുക്ക് ബോർഡംഗം ഉണ്ണി കുളപ്പുറം, ടോമിച്ചൻ ഐക്കര, വ്യാപാരി വ്യവസായി ഏകോപനസമിതി ഈരാറ്റുപേട്ട യൂണിറ്റ് സെക്രട്ടറി ടി.ടി. മാത്യു, ടീം എമർജൻസി പ്രസിഡന്റ് ഷുഖൈൽ ഖാൻ, ഫെയ്സ് സാംസ്കാരികസമിതി കൺവീനർ പി.പി.എം. നൗഷാദ്, ബേബി പേണ്ടാനം, ജോഷി താന്നിക്കൽ, വി.എം. അബ്ദുള്ളാഖാൻ, അഡ്വ. ജോർജുകുട്ടി കടപ്ലാക്കൽ, എൻ.കെ. രാജു തുടങ്ങിയവർ പ്രസംഗിച്ചു