പുന്നംപറമ്പ്: അയൽവാസിയുടെ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. പുന്നംപറമ്പ് സ്വദേശി തേർമഠം വീട്ടിൽ ഔസേഫിന്റെ(ഷാജൻ) വീടാണ് തകർന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. തൊട്ടടുത്തുള്ള ചെറുവത്തൂർ മേരിയുടെ വീട്ടുവളപ്പിലെ തെങ്ങാണ് കടപുഴകി വീണത്.