എടക്കര: ശക്തമായ വേനൽ മഴയിലും കാറ്റിലും മരം വീണ് വീട് തകർന്നു. വഴിക്കടവ് മരുത മത്തളപ്പാറ മഠത്തിൽ ആയിഷയുടെ വീടാണ് തകർന്നത്. മലയോര മേഖലയിൽ അതിശക്തമായ കാറ്റും മഴയുമാണ് കഴിഞ്ഞ ദിവസമുണ്ടായത്. മേഖലയിൽ വ്യാപക കൃഷിനാശവും നേരിട്ടിരുന്നു. ആയിഷയുടെ തകർന്ന വീട് വില്ലേജ് അധികൃതർ സന്ദർശിച്ചു.