Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houses At Auction

Ernakulam

വീ​ട് ലേ​ല​ത്തി​ൽ വാ​ങ്ങി​യ​വ​ർ​ക്കു നേ​രെ ആ​ക്ര​മ​ണം; 13 പേ​ർ അ​റ​സ്റ്റി​ൽ

‌വൈ​പ്പി​ൻ : സ​ർ​ഫാ​സി നി​യ​മ​മ​നു​സ​രി​ച്ച് ജ​പ്തി ചെ​യ്ത വീ​ട് ലേ​ല​ത്തി​ൽ വാ​ങ്ങി​യ ആ​ളെ​യും അ​മ്മ​യെ​യും സ​ർ​ഫാ​സി വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു എ​ന്ന പ​രാ​തി​യി​ൽ 13 പേ​രെ ഞാ​റ​യ്ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഞാ​റ​ക്ക​ൽ, സ്വ​ദേ​ശി​ക​ളാ​യ പി. ​ജെ. മാ​നു​വ​ൽ, സ​തീ​ഷ്, പി.​കെ. വി​ജ​യ​ൻ, ടി.​കെ.​പു​ഷ്‌​ക​ര​ൻ, വാ​മ​ന​ൻ, ശ​ശി, വ​ർ​ഗീ​സ്, ദീ​പേ​ഷ് , ഗി​രീ​ഷ്, കു​മ​ര​ൻ, വി.​സി.​ജെ​ന്നി, സാ​വി​ത്രി, എ​ള​ങ്കു​ന്ന​പ്പു​ഴ സ്വ​ദേ​ശി റോ​സി​ലി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ 13 പേ​രി​ൽ മു​ൻ വീ​ട്ടു​ട​മ റോ​സി​ലി, ജെ​ന്നി, സാ​വി​ത്രി എ​ന്നി​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വീ​ട് ലേ​ല​ത്തി​ൽ വാ​ങ്ങി​ച്ച ഞാ​റ​ക്ക​ൽ ഒ​ളി​പ്പ​റ​മ്പി​ൽ അ​ബി​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പെ​രു​മാ​ൾ പ​ടി​യി​ലു​ള്ള റോ​സി​ലി​യു​ടെ വീ​ടാ​ണ് സ​ർ​ഫാ​സി നി​യ​മം മൂ​ലം ഒ​രു സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് ക​മ്പ​നി ജ​പ്തി ചെ​യ്ത് ലേ​ല​ത്തി​ൽ വി​റ്റ​ത്. ഇ​തേ തു​ട​ർ​ന്ന് സ​ർ​ഫാ​സി വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടി​ന​ടു​ത്ത് സ​മ​രം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

ക​ള്ള​ക്കേ​സെ​ന്ന് സ​ർ​ഫാ​സി വി​രു​ദ്ധ സ​മി​തി


ലേ​ല​ത്തി​ൽ വീ​ട് വാ​ങ്ങി​യ അ​ബി​ൻ മു​ൻ താ​മ​സ​ക്കാ​രി​യാ​യ റോ​സി​ലി​യു​ടെ ആ​ധാ​ർ കാ​ർ​ഡും മ​റ്റു രേ​ഖ​ക​ളും മ​രു​ന്നു​ക​ളും വീ​ട്ടി​ൽ​നി​ന്ന് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്ന് സ​മ​ര​സ​മി​തി​ക്കാ​ർ പ​റ​യു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച് റോ​സി​ലി ഞാ​റ​യ്ക്ക​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സു​മാ​യി ഒ​രു ച​ർ​ച്ച ന​ട​ന്നി​രു​ന്നു. മു​ട​ക്കി​യ പ​ണം തി​രി​കെ കൊ​ടു​ത്താ​ൽ വീ​ട് ഒ​ഴി​ഞ്ഞു ത​രാം എ​ന്ന് വീ​ട് ലേ​ല​ത്തി​ൽ വാ​ങ്ങി​യ അ​ബി​ൻ ഈ ​ച​ർ​ച്ച​യി​ൽ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നി​ടെ ബു​ധ​നാ​ഴ്ച മു​ൻ വീ​ട്ടു​ട​മ​യു​ടെ സാ​ധ​ന​ങ്ങ​ൾ അ​വി​ടെ നി​ന്ന് വീ​ണ്ടും ക​ട​ത്തി​ക്കൊ​ണ്ടു പോ​യി. ഇ​ത് ചോ​ദ്യം ചെ​യ്ത സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ മ​ർ​ദ​ന​മേ​റ്റ​തെ​ന്നും പോ​ലീ​സ് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​തെ ക​ള്ള​ക്കേ​സ് എ​ടു​ത്ത് ത​ങ്ങ​ളെ ജ​യി​ലി​ൽ അ​ട​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സ​മ​ര​സ​മി​തി​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

Latest News

Corehub Up