Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Housework

ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാകില്ലെന്ന് സുപ്രീംകോടതി. കാലം മാറുകയാണെന്നും ഭര്‍ത്താവും വീട്ടുജോലികളില്‍ സഹായിക്കണമെന്നുമാണ് കോടതി നിരീക്ഷണം. വിവാഹ മോചനക്കേസിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

നിങ്ങള്‍ ജീവിത പങ്കാളിയെയാണ് വിവാഹം ചെയ്യുന്നത്. വേലക്കാരിയെയല്ലെന്നും കോടതി പറഞ്ഞു. പാചകം, വസ്ത്രം കഴുകല്‍ തുടങ്ങിയ കാര്യങ്ങളില്‍ നിങ്ങളും പങ്കാളികളാകണമെന്നും ജസ്റ്റീസ് വിക്രം നാഥ് ചൂണ്ടിക്കാട്ടി.

കേസില്‍ ഉള്‍പ്പെട്ട ദമ്പതികള്‍ 2017ലാണ് വിവാഹിതരാകുന്നത്. എട്ട് വയസുള്ള കുഞ്ഞും ഉണ്ട്. ഭര്‍ത്താവ് സർക്കാർ സ്‌കൂള്‍ അധ്യാപകനും ഭാര്യ ലെക്ചററുമാണ്. വിവാഹം കഴിഞ്ഞ ആദ്യ ആഴ്ചയില്‍ തന്നെ ഭാര്യയ്ക്ക് തന്നോടുള്ള മനോഭാവം മാറിയെന്നും തന്നോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ ഭര്‍ത്താവിന്‍റെ ആരോപണങ്ങള്‍ തള്ളുകയാണ് ഭാര്യ. കേസില്‍ കുടുംബ കോടതിനേരത്തെ വിവാഹമോചനം അനുവദിച്ചിരുന്നെങ്കിലും ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Latest News

Corehub Up