Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Human Sacrifice Case

ഇലന്തൂര്‍ നരബലി കേസ്: മൂന്നു വര്‍ഷത്തിന് ശേഷം വിചാരണ ആരംഭിച്ചു

കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. പ്രതികളായ ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരെ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടിതിയില്‍ എത്തിച്ചു. തമിഴ്‌നാട് ധര്‍മപുരം സ്വദേശിനി പത്മയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് നടക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചില്‍ ജഡ്ജി ടി. മധുസൂദനന്‍ വാദം കേള്‍ക്കും.

സംഭവം നടന്ന് മൂന്നു വര്‍ഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിലുണ്ടായ വീഴ്ചയാണ് വിചാരണ വൈകാന്‍ കാരണമായത്. അഡ്വ. അജകുമാറാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി സര്‍ക്കാര്‍ നിശ്ചയിച്ചത്. പത്മയുടെ ഇളയ സഹോദരിയും ഒന്നാം സാക്ഷിയുമായ പഴനിയമ്മയെ വിസ്തരിക്കും.

2022 ഒക്ടോബര്‍ 27ന് കടവന്ത്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത തിരോധാനക്കേസാണ് കൊലക്കേസായി മാറിയത്. 2022 സെപ്റ്റംബര്‍ 16ന് ആണ് പത്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കാലടിയില്‍ താമസിച്ചിരുന്ന റോസ്‌ലിയെയും കൊലപ്പെടുത്തി. ഒക്ടോബര്‍ 11ന് ആണ് മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തത്.

പത്മയുടെ കേസിലെ ചോദ്യം ചെയ്യലിലാണ് റോസ്‌ലിനെയും നരബലി നല്‍കിയെന്ന് ഭഗവല്‍ സിംഗ് വെളിപ്പെടുത്തിയത്. ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ഷാഫിയുടെ ലക്ഷ്യം. സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു ഭഗവല്‍ സിംഗിന്റെയും ലൈലയുടെയും ലക്ഷ്യം. ആഭിചാരക്കൊല നടത്തണമെന്ന് നിര്‍ദേശിച്ചത് ഷാഫിയാണ്.

പത്മയുടെയും റോസിലിയുടെയും മാംസം പ്രതികള്‍ പാകം ചെയ്ത് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. പത്മയെ അതിക്രൂരമായി കൊന്ന ശേഷം 56 കഷ്ണങ്ങളാക്കി ഭഗവല്‍ സിംഗിന്‍റെ ഇലന്തൂരിലെ പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. ഡിഎന്‍എ ഫലത്തിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

Latest News

Corehub Up