Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hunger Are Rampant

Wayanad

തൊ​ഴി​ലി​ല്ലാ​യ്മ​യും പ​ട്ടി​ണി​യും രൂ​ക്ഷം; ഗോ​ത്ര സ​മൂ​ഹം ദു​രി​ത​ത്തി​ൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടൂ​ർ പ്ര​ദേ​ശ​ത്തെ ഗോ​ത്ര സ​മൂ​ഹ​ങ്ങ​ൾ ഗു​രു​ത​ര​മാ​യ ദു​രി​ത​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു.
പ​ട്ടി​ണി​യും തൊ​ഴി​ലി​ല്ലാ​യ്മ​യും ഒ​രു​പോ​ലെ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ കു​ടും​ബ​ങ്ങ​ൾ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​റ​ത്തേ​ക്ക് താ​മ​സം മാ​റി​യ​തോ​ടെ​യാ​ണ് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ദി​വ​സ​വേ​ത​ന ജോ​ലി​ക​ൾ​പോ​ലും ല​ഭി​ക്കാ​തെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി.

തൊ​ഴി​ൽ തേ​ടി വ​ന​ത്തി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് ത​മി​ഴ്നാ​ട്ടി​ലേ​ക്കും സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ലേ​ക്കും പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ. സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ കാ​ട്ടാ​ന​ക​ള​ട​ക്ക​മു​ള്ള വ​ന്യ​ജീ​വി​ക​ൾ വീ​ടു​ക​ളോ​ട് ചേ​ർ​ന്ന് എ​ത്തു​ന്ന​ത് ഭീ​തി​യു​ണ്ടാ​ക്കു​ന്നു.

വീ​ടു​ക​ൾ​ക്ക് ചു​റ്റു​മു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ വേ​ലി​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു. പ​ല വീ​ടു​ക​ളി​ലും വൈ​ദ്യു​തി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ല. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന റേ​ഷ​നാ​ണ് പ​ല കു​ടും​ബ​ങ്ങ​ളു​ടെ​യും പ്ര​ധാ​ന ആ​ശ്ര​യം. എ​ന്നാ​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി കി​ലോ​മീ​റ്റ​റു​ക​ൾ കാ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ച് മു​ണ്ട​ക്കൊ​ല്ലി​യി​ൽ എ​ത്തേ​ണ്ടി വ​രു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

സ്കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര​യും പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ​യും അ​ഭാ​വ​വും ര​ക്ഷി​താ​ക്ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. സ​മീ​പ​ത്തെ പു​ഴ​യി​ൽ നി​ന്നു​ള്ള മീ​ൻ​പി​ടി​ത്ത​വും കാ​ട്ടു​കി​ഴ​ങ്ങു​ക​ളും ആ​ശ്ര​യി​ച്ചു​മാ​ണ് പ​ല​രും ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്.

രൂ​ക്ഷ​മാ​യ തൊ​ഴി​ലി​ല്ലാ​യ്മ​യും ജീ​വ​നോ​പാ​ധി​ക​ളു​ടെ അ​ഭാ​വ​വും വെ​ല്ലു​വി​ളി​യാ​ണെ​ന്നും ത​ങ്ങ​ളെ അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. അ​ടി​യ​ന്ത​ര​മാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up