Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hunger-free Kerala

Middle East and Gulf

വിശപ്പുരഹിത കേരളത്തിനായി കൈകോർത്ത് കേളി; തണലിനും ആശ്രയയ്ക്കും ഡെർമറ്റോളജി ആശുപത്രിക്കും ഓണവിരുന്ന്

റിയാദ്: ഓണത്തിന്‍റെ സന്തോഷം വിശപ്പിന്‍റെ വേദനയില്ലാത്ത ആഘോഷമാക്കി മാറ്റാൻ കേളി കലാസാംസ്കാരിക വേദി. കണ്ണൂർ ജില്ലയിലെ കൂടാളി-കഞ്ഞിരോട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്‍ററിലെയും തലശ്ശേരി കോടിയേരിയിലെ ആശ്രയ കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രത്തിലെയും കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയിലെയും അന്തേവാസികൾക്ക് തിരുവോണ നാളിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയാണ് കേളി ഇത്തവണ ഓണം ആഘോഷിക്കുന്നത്.

കേളിയുടെ ഈ വർഷത്തെ ഓണം വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ എന്ന ആശയത്തിലാണ് സംഘടിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി പ്രവർത്തിക്കുന്ന തണൽ, ആശ്രയ, കോഴിക്കോട് ഡെർമറ്റോളജി ആശുപത്രി എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഓണത്തിന്‍റെ സന്തോഷം പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

തണൽ ഡയാലിസിസ് സെന്‍റിറിന്  കേളി നേരത്തെയും വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. തണൽ ഡയാലിസിസ് സെന്‍ററിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനും കേളി സഹായം അനുവദിച്ചിരുന്നു.

തലശ്ശേരി കോടിയേരിയിലെ ആശ്രയ സാന്ത്വന കേന്ദ്രത്തിനും തുടർച്ചയായ മൂന്നാം വർഷമാണ് കേളി സഹായം നൽകുന്നത്. മലബാർ കാൻസർ സെന്‍ററിൽ ചികിത്സയ്ക്കെത്തുന്ന നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ആശ്രയയ്ക്ക് കേളി നേരത്തെയും ഭക്ഷണച്ചെലവിനാവശ്യമായ സഹായം നൽകിയിരുന്നു.

കോഴിക്കോട് ഡെർമറ്റോളജി ആശുപത്രിയുമായും കേളിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. ആശുപത്രിയിലെ അന്തേവാസികൾക്കായി മൂന്ന് വർഷമായി പാചകക്കാരന്‍റെ ശമ്പളം നൽകുന്നതുൾപ്പെടെയുള്ള സഹായങ്ങൾ കേളി നടത്തിവരുന്നു. രോഗവും സാമൂഹിക ഒറ്റപ്പെടലും നേരിടുന്ന അന്തേവാസികൾക്ക് ഭക്ഷണത്തിലൂടെ കരുതലും സ്നേഹവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഇടപെടലുകൾ.

ഈ മൂന്ന് സ്ഥാപനങ്ങളിലെയും അന്തേവാസികൾക്കാണ് തിരുവോണ നാളിൽ വിഭവസമൃദ്ധമായ സദ്യ നൽകുന്നത്. ആഘോഷത്തിന്‍റെ സന്തോഷം സമൂഹത്തിന്‍റെ ഐത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ കേളി ലക്ഷ്യമിടുന്നത്.

പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും കേളി അംഗങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്. കൂടുതൽ അംഗങ്ങൾ പങ്കാളികളാകുന്നതോടെ കൂടുതൽ പേരിലേക്ക് ഓണത്തിന്‍റെ സ്നേഹവും കരുതലും എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേളി.

സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമായി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്ക് ഓണാഘോഷത്തിന്‍റെ കൂടി അർഥം നൽകുകയാണ് കേളി. സ്വന്തം ആഘോഷത്തി സന്തോഷം മറ്റുള്ളവരുമായി പങ്കുവച്ച് വിശപ്പുരഹിത ഓണത്തിന്‍റെ സന്ദേശം ഉയർത്തിപ്പിടിക്കുകയാണ് വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതി.

Latest News

Corehub Up