Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Icc Odi Ranking

ഐ​​സി​​സി പു​​രു​​ഷ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് റാ​​ങ്കിം​​ഗ്; രോ​​ഹി​​ത് 1, കോ​​ഹ്‌ലി 2


​​ദു​​ബാ​​യ്: ഐ​​സി​​സി പു​​രു​​ഷ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് റാ​​ങ്കിം​​ഗി​​ല്‍ ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ താ​​ര​​ങ്ങ​​ളാ​​യ രോ​​ഹി​​ത് ശ​​ര്‍​മ​​യും വി​​രാ​​ട് കോ​​ഹ്‌​ലി​​യും ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യി​​ല്‍ ര​​ണ്ട് സെ​​ഞ്ചു​​റി​​യും ഒ​​രു അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​സീ​​രീ​​സ് ആ​​യ കോ​​ഹ്‌​ലി, ​ര​​ണ്ട് സ്ഥാ​​നം മു​​ന്നേ​​റി​​യാ​​ണ് ര​​ണ്ടാം റാ​​ങ്കി​​ലെ​​ത്തി​​യ​​ത്. 773 ആ​​ണ് കോ​​ഹ്‌​ലി​​യു​​ടെ റേ​​റ്റിം​​ഗ്. 781 റേ​​റ്റിം​​ഗു​​മാ​​യി രോ​​ഹി​​ത് ഒ​​ന്നാമത് തു​​ട​​രു​​ന്നു.

ര​​ണ്ടാം ആ​​ഷ​​സ് ടെ​​സ്റ്റി​​ല്‍ പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ചാ​​യ ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ മി​​ച്ച​​ല്‍ സ്റ്റാ​​ര്‍​ക്ക് മൂ​​ന്നു സ്ഥാ​​നം മു​​ന്നേ​​റി മൂ​​ന്നി​​ല്‍ എ​​ത്തി. ഇ​​ന്ത്യ​​ന്‍ പേ​​സ​​ര്‍ ജ​​സ്പ്രീ​​ത് ബും​​റ​​യാ​​ണ് ടെ​​സ്റ്റി​​ലെ ഒ​​ന്നാം ന​​മ്പ​​ര്‍ ബൗ​​ള​​ര്‍.

ഏ​​ക​​ദി​​ന ബൗ​​ള​​ര്‍​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ല്‍ ഇ​​ന്ത്യ​​യു​​ടെ കു​​ല്‍​ദീ​​പ് യാ​​ദ​​വ് മൂ​​ന്നു സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി മൂ​​ന്നി​​ലേ​​ക്കു​​യ​​ര്‍​ന്നു. ട്വ​​ന്‍റി-20 ബൗ​​ള​​ര്‍​മാ​​രി​​ല്‍ വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തിയും ബാ​​റ്റ​​ര്‍​മാ​​രി​​ല്‍ അ​​ഭി​​ഷേ​​ക് ശ​​ര്‍​മ​​യുമാ​​ണ് ഒ​​ന്നാം റാ​​ങ്കി​​ല്‍.

Latest News

Corehub Up