Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Images

ലോറന്‍സിന്‍റെ ശേഖരത്തിൽ യേശുവിന്‍റെ 25000 ചിത്രങ്ങൾ

കോ​​​ട്ട​​​യം: ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള ക്രൈ​​​സ്ത​​​വ​​​ര്‍ യേ​​​ശു​​​വി​​​ന്‍റെ പീ​​​ഢാ​​​നു​​​ഭ​​​ന​​​വു മ​​​ര​​​ണ​​​വും ഉ​​​ത്ഥാ​​​നും അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന പു​​​ണ്യ​​​ദി​​​ന​​​ങ്ങ​​​ളി​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി തു​​​രു​​​ത്തി സ്വ​​​ദേ​​​ശി ലോ​​​റ​​​ന്‍സ് നേ​​​ര്യം​​​പ​​​റ​​​മ്പി​​​ല്‍ എ​​​പ്പോ​​​ഴും യേ​​​ശു​​​വി​​​നൊ​​​പ്പം ത​​​ന്നെ​​​യാ​​​ണെ​​​ന്നു പ​​​റ​​​യാം. കാ​​​ര​​​ണം യേ​​​ശു​​​വി​​​ന്‍റെ​​​യും മാ​​​താ​​​വി​​​ന്‍റെ​​​യും വ്യ​​​ത്യ​​​സ്ത ചി​​​ത്ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യും അ​​​തു പാ​​​വ​​​ന​​​മാ​​​യി സൂ​​​ക്ഷി​​​ക്കു​​​ക​​​യു​​​മാ​​​ണ് ഇ​​​ദ്ദേ​​​ഹം.

ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ല്‍ യേ​​​ശു​​​വി​​​ന്‍റെ നാ​​​ലാ​​​യി​​​രം പ​​​ട​​​ങ്ങ​​​ളു​​​ള്ള​​​പ്പോ​​​ഴാ​​​ണ് ലോ​​​റ​​​ന്‍സി​​​ന്‍റെ കൈ​​​യി​​​ല്‍ 25000 ല്‍ ​​​അ​​​ധി​​​കം ചി​​​ത്ര​​​ങ്ങ​​​ളു​​​ള്ള​​​ത്. ഇ​​​ത്ര​​​യ​​​ധി​​​കം ചി​​​ത്ര​​​ങ്ങ​​​ള്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന ഇ​​​ദ്ദേ​​​ഹം ലിം​​​കാ ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ര്‍ഡും സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടുണ്ട്.

മാ​​​തൃ​​​സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക​​​നും കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത​​​യു​​​ടെ മു​​​ന്‍ വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി​​​രു​​​ന്ന ഫാ. ​​​ജോ​​​ര്‍ജ് ആ​​​ലു​​​ങ്ക​​​ലി​​​ന്‍റെ കൈ​​​യി​​​ലു​​​ള്ള വ്യ​​​ത്യ​​​സ്ത ഡി​​​സൈ​​​നു​​​ക​​​ളി​​​ലു​​​ള്ള കു​​​രു​​​ശു​​​ക​​​ളു​​​ടെ​​​യും മാ​​​താ​​​വി​​​ന്‍റെ രൂ​​​പ​​​ങ്ങ​​​ളു​​​ടെ​​​യും വ​​​ലി​​​യ ശേ​​​ഖ​​​ര​​​മാ​​​ണ് ലോ​​​റ​​​ന്‍സി​​​നെ ഇ​​​ത്ത​​​ര​​​മൊ​​​രു ചി​​​ത്ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​ത്.

ചി​​​ത്ര​​​ശേ​​​ഖ​​​ര​​​ണം തു​​​ട​​​ങ്ങി​​​യി​​​ട്ട് ഇ​​​പ്പോ​​​ള്‍ 25 വ​​​ര്‍ഷം പി​​​ന്നി​​​ട്ടു. പ്ര​​​ത്യേ​​​ക​​​ത​​​രം ഫാ​​​ബ്രി​​​ക് ബാ​​​ന​​​റി​​​ല്‍ 35 ച​​​തു​​​ര​​​ശ്ര​​​യ​​​ടി നീ​​​ള​​​ത്തി​​​ലും 10 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വീ​​​തി​​​യി​​​ലും ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ മു​​​ട​​​ക്കി​​​യാ​​​ണ് ഷാ​​​ര്‍ജ​​​യി​​​ല്‍ ലോ​​​റ​​​ന്‍സി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍ വി​​​ല്യം ജോ​​​മോ​​​ന്‍റെ പ്രി​​​ന്‍റിം​​​ഗ് പ്ര​​​സി​​​ല്‍ ചി​​​ത്ര​​​ങ്ങ​​​ള്‍ പ്രി​​​ന്‍റ് ചെ​​​യ്ത​​​ത്. ഇ​​​തി​​​ന്‍റെ​​​യൊ​​​രു മി​​​നി​​​യേ​​​ച്ച​​​ര്‍ വീ​​​ട്ടി​​​ലും സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്. യേ​​​ശു​​​വി​​​ന്‍റെ ലോ​​​ക​​​പ്ര​​​ശ​​​സ്ത​​​മാ​​​യ നി​​​ര​​​വ​​​ധി ചി​​​ത്ര​​​ങ്ങ​​​ള്‍ ലോ​​​റ​​​ന്‍സി​​​ന്‍റെ പ​​​ക്ക​​​ലു​​​ണ്ട്. സു​​​ഹൃ​​​ത്തു​​​ക്ക​​​ളും പ​​​രി​​​ച​​​യ​​​ക്കാ​​​രു​​​മൊ​​​ക്കെ സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​താ​​​ണ് ചി​​​ത്ര​​​ങ്ങ​​​ളി​​​ല​​​ധി​​​ക​​​വും.

അ​​​ബു​​​ദാ​​​ബി ലൂ​​​വ​​​ര്‍ മ്യൂ​​​സി​​​യ​​​ത്തി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ല്‍വ​​​ത്തോ​​​ര്‍ മൂ​​​ന്തി എ​​​ന്ന യേ​​​ശു​​​വി​​​ന്‍റെ ഏ​​​റ്റ​​​വും വി​​​ല​​​യേ​​​റി​​​യ ചി​​​ത്ര​​​വും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കൈ​​​യി​​​ലു​​​ണ്ട്. ഗി​​​ന്ന​​​സ് ബു​​​ക്കി​​​ല്‍ ഇ​​​ടം നേ​​​ടാ​​​നു​​​ള്ള കാ​​​ത്തി​​​രി​​​പ്പി​​​ലാ​​​ണ് ലോ​​​റ​​​ന്‍സ്.

ത​​​ന്‍റെ കൈ​​​യി​​​ലു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ ശേ​​​ഖ​​​ര​​​വു​​​മാ​​​യി ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ​​​യെ കാ​​​ണ​​​ണ​​​മ​​​ന്നൊ​​​രു വ​​​ലി​​​യ സ്വ​​​പ്നം സാ​​​ധ്യ​​​മാ​​​യി​​​ല്ലെ​​​ന്നൊ​​​രു സ​​​ങ്ക​​​ടം ലോ​​​റ​​​ന്‍സി​​​നു​​​ണ്ട്. ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ര്‍പാ​​​പ്പ​​​യെ കാ​​​ണാം എ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹം. 2019 ല്‍ ​​​ലോ​​​റ​​​ന്‍സ് ത​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ളെ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ച്ചി​​​രു​​​ന്നു.

ലോ​​​റ​​​ന്‍സി​​​ന്‍റെ അ​​​ടു​​​ത്ത ക​​​മ്പം പേ​​​ന​​​യി​​​ലും കോ​​​ഫീ മ​​​ഗി​​​ലു​​​മാ​​​ണ്. അ​​​മ്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ന​​​ക​​​ളു​​​ടെ ശേ​​​ഖ​​​രം കൈ​​​യി​​​ലു​​​ണ്ട്. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വ​​​ധ ഡി​​​സൈ​​​നു​​​ക​​​ളി​​​ലു​​​മു​​​ള്ള ക​​​പ്പു​​​ക​​​ളു​​​ടെ വ​​​ലി​​​യൊ​​​രു ശേ​​​ഖ​​​ര​​​വു​​​മു​​​ണ്ട്.

വി​​​ശു​​​ദ്ധ മ​​​ദ​​​ര്‍ തെ​​​രേ​​​സ നേ​​​ര്യം​​​പ​​​റ​​​മ്പി​​​ല്‍ കു​​​ടും​​​ബം സ​​​ന്ദ​​​ര്‍ശി​​​ച്ചി​​​ട്ടു​​​ണ്ട്. 1974 ല്‍ ​​​കോ​​​ട്ട​​​യം വ​​​ട​​​വാ​​​തൂ​​​രി​​​ല്‍ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മ​​​ദ​​​ര്‍ മ​​​ദ​​​ര്‍ തെ​​​രേ​​​സ തു​​​രു​​​ത്തി​​​യി​​​ലെ നേ​​​ര്യം​​​പ​​​റ​​​മ്പി​​​ല്‍ കു​​​ടും​​​ബ​​​വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.

ദീ​​​പി​​​ക​​​യു​​​ടെ മു​​​ഖ്യ പ​​​ത്രാ​​​ധി​​​പ​​​രാ​​​യി​​​രു​​​ന്ന ഫാ. ​​​വി​​​ല്യം നേ​​​ര്യം പ​​​റ​​​മ്പി​​​ല്‍ ത​​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ എ​​​ക്കാ​​​ല​​​ത്തെ​​​യും മാ​​​ര്‍ഗ​​​ദ​​​ര്‍ശി​​​യാ​​​ണെ​​​ന്നും ലോ​​​റ​​​ന്‍സ് ഓ​​​ര്‍ക്കു​​​ന്നു.

ച​​​ങ്ങ​​​നാ​​​ശേ​​​രി തു​​​രു​​​ത്തി നേ​​​ര്യം​​​പ​​​റ​​​മ്പി​​​ല്‍ മാ​​​ത്യു ജോ​​​ര്‍ജ്, അ​​​ച്ചാ​​​മ്മ മാ​​​ത്യു എ​​​ന്നി​​​വ​​​രാ​​​ണ് ലോ​​​റ​​​ന്‍സി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍. ലോ​​​റ​​​ന്‍സ് നി​​​ല​​​വി​​​ല്‍ ദു​​​ബാ​​​യി​​​യി​​​ലെ ഒ​​​രു സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​ണ് ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്. ഭാ​​​ര്യ ഷീ​​ല​​​യും ഇ​​​ള​​​യ​​​മ​​​ക​​​ള്‍ ഇ​​​സ​​​ബെ​​​ല്ല​​​യും കേ​​​ര​​​ള​​​ത്തി​​​ലും. വി​​​ല്യം, ടോം ​​​എ​​​ന്നീ ര​​​ണ്ട് ആ​​​ണ്‍മ​​​ക്ക​​​ള്‍ കാ​​​ന​​​ഡ​​​യി​​​ലു​​​മാ​​​ണ്.

Latest News

Corehub Up