Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Imagination

Wayanad

വെ​റു​പ്പി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന് വേ​ഗം കൂ​ട്ടു​ന്ന​ത് ഭാ​വ​ന​യു​ടെ ശോ​ഷ​ണം: കെ.​ഇ.​എ​ന്‍

ക​ല്‍​പ്പ​റ്റ: ഭാ​വ​ന​യു​ടെ ശോ​ഷ​ണ​മാ​ണ് വെ​റു​പ്പി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന് വേ​ഗം കൂ​ട്ടു​ന്ന​തെ​ന്ന് എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ കെ.​ഇ.​എ​ന്‍. കു​ഞ്ഞ​ഹ​മ്മ​ദ്.

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ന്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫാ​സി​സം മു​ത​ലാ​ളി​ത്ത​ത്തോ​ട് കൈ​കോ​ര്‍​ത്ത് വ​ള​രു​ക​യാ​ണ്. ഇ​തി​നെ ചെ​റു​ക്കു​ന്ന​തി​ന് ബ​ദ​ല്‍ മാ​ര്‍​ഗ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് കു​ഞ്ഞ​ഹ​മ്മ​ദ് പ​റ​ഞ്ഞു. യു.​സി. ജാ​ഫ​ര്‍ അ​മീ​ര്‍ ര​ചി​ച്ച "ഏ​ക' നോ​വ​ലി​ന്‍റെ ക​വ​ര്‍ പ്ര​കാ​ശ​നം അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ദ്വാ​ര​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. മ​നോ​ഹ​ര​ന്‍ സം​ഘ​ട​നാ​രേ​ഖ​യും ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ദേ​വ​കു​മാ​ര്‍ പ്ര​വ​ര്‍​ത്ത​ന​രേ​ഖ​യും അ​വ​ത​രി​പ്പി​ച്ചു. വ​നി​താ​സാ​ഹി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​ആ​തി​ര കു​ഞ്ഞു​ണ്ണി, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പി.​കെ. സു​ധീ​ര്‍, ജി​ല്ലാ ട്ര​ഷ​റ​ര്‍ എ​ന്‍.​കെ. ജോ​ര്‍​ജ്, ഷാ​ജി കോ​ട്ട​യി​ല്‍ കെ.​ആ​ര്‍. അ​നു​പ്കു​മാ​ര്‍, ഒ.​കെ. രാ​ജു, പി.​ബി. ഭാ​നു​മോ​ന്‍, പി. ​ഹ​രി​ദാ​സ​ന്‍, സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ വി. ​ഹാ​രി​സ് ഇ.​എ. രാ​ജ​പ്പ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up