Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Impeached

America

പ​രാ​ഗ്വേ പ്ര​സി​ഡന്‍റ് സാ​ന്‍റി​യാ​ഗോ പെ​ന്യ​യെ ഇം​പീ​ച്ച്  ചെ​യ്തു

അ​സു​ൻ​സി​യോ​ൺ: പ​രാ​ഗ്വേ പ്ര​സി​ഡ​ന്‍റ് സാ​ന്‍റി​യാ​ഗോ പെ​ന്യ​യെ പാ​ർ​ല​മെ​ന്റ് ഇം​പീ​ച്ച് ചെ​യ്യു​ക​യും തു​ട​ർ​ന്ന് വീ​ട്ടു​ത​ട​ങ്ക​ലി​ൽ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. പെ​ന്യ​യു​ടെ സ്വ​കാ​ര്യ ബി​സി​ന​സ് താ​ല്പ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള 'യൂ​ണോ ബാ​ങ്ക്' എ​ന്ന ഡി​ജി​റ്റ​ൽ ബാ​ങ്കി​ന്‍റെ ത​ക​ർ​ച്ച​യെ​ത്തു​ട​ർ​ന്നാ​ണ് രാ​ജ്യ​ത്ത് നാ​ട​കീ​യ രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

വ്യാ​ഴാ​ഴ്ച ത​ന്നെ രാ​ജി​വെ​ക്കാ​മെ​ന്ന് പെ​ന്യ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും, സെ​ന​റ്റ​ർ​മാ​ർ അ​ത് സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​ല്ല. പ​ക​രം പെ​ന്യ​യെ ഇം​പീ​ച്ച് ചെ​യ്യാ​നും ദു​ര​ന്ത​പൂ​ർ​ണമാ​യ ഭ​ര​ണ​വീ​ഴ്ച​യ്ക്ക് കു​റ്റം ചു​മ​ത്താ​നു​മാ​ണ് സെ​ന​റ്റ് തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ മു​ൻ പ്ര​സി​ഡ​ന്റു​മാ​ർ​ക്ക് സാ​ധാ​ര​ണ​യാ​യി ല​ഭി​ക്കു​ന്ന നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ പെ​ന്യ​യ്ക്ക് ന​ഷ്ട​മാ​യി. സ്വ​ന്തം ഭ​ര​ണ​ക​ക്ഷി​യി​ലെ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത വോ​ട്ടെ​ടു​പ്പി​ൽ 45-ൽ 44 ​സെ​ന​റ്റ​ർ​മാ​രും ഇം​പീ​ച്ച്‌​മെ​ന്‍റിന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു (ഒ​രു സെ​ന​റ്റ​ർ ഹാ​ജ​രാ​യി​രു​ന്നി​ല്ല).

പെ​ന്യ​യെ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നാ​ലെ പ​രാ​ഗ്വേ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്റ് പെ​ഡ്രോ അ​ലി​യാ​ന ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. 2028 വ​രെ​യു​ള​ള കാ​ലാ​വ​ധി അ​ലി​യാ​ന പൂ​ർ​ത്തി​യാ​ക്കും.

പ​രാ​ഗ്വേ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഏ​റ്റെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് യൂ​ണോ ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ രാ​ജ്യ​ത്തെ പ​കു​തി​യി​ല​ധി​കം ജ​ന​ങ്ങ​ളു​ടെ സ​മ്പാ​ദ്യ​വും പെ​ൻ​ഷ​ൻ തു​ക​യും കൈ​വ​ശ​പ്പെ​ടു​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഏ​ക​ദേ​ശം 30 ല​ക്ഷ​ത്തോ​ളം നി​ക്ഷേ​പ​ക​രു​ടെ പ​ണം ത​ട​സപെ​ട്ട​ത് ത​ല​സ്ഥാ​ന​മാ​യ അ​സു​ൻ​സി​യോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​വ​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം വ​രെ ഈ ​ബാ​ങ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യി​ൽ ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്ന പെ​ന്യ, ത​നി​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ മ​റ​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ക്ക​ൽ, പെ​ൻ​ഷ​ൻ ഫ​ണ്ടു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട​ൽ തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് സെ​ന​റ്റ് പെ​ന്യ​ക്കെ​തി​രെ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ശ്വാ​സ​വ​ഞ്ച​ന, സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് വ​ഴി​വി​ട്ട സ​ഹാ​യം ചെ​യ്യ​ൽ, ഫ​ണ്ട് കൃ​ത്രി​മം കാ​ണി​ക്ക​ൽ എ​ന്നി​വ​യി​ൽ പെ​ന്യ​യെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ സി​ൽ​വി​യ മാ​ർ​ഗ​രി​റ്റ ഗോ​ൺ​സാ​ല​സ് വെ​സ്റ്റ​ർ അ​റി​യി​ച്ചു.

 

Latest News

Corehub Up